സംസ്ഥാന ബജറ്റ്: കവിതാലാപനത്തോടെ തുടക്കം; ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചു

January 15, 2021 |
|
News

                  സംസ്ഥാന ബജറ്റ്: കവിതാലാപനത്തോടെ തുടക്കം;  ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചു

ഏഴാം ക്ലാസുകാരി സ്‌നേഹ എന്ന കുട്ടിയെഴുതിയ കവിതയോടെയാണ് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. കോവിഡാനന്തര കേരള വികസനത്തിന്റെ രൂപരേഖയാണ് ഇത്തവണത്തെ ബജറ്റെന്ന് ധനമന്ത്രി. കൊവിഡ് പോരാളികള്‍ക്ക് അഭിനന്ദനം അര്‍പ്പിക്കാനും ധനമന്ത്രി മറന്നില്ല. വയനാട് സ്വദേശിയായ ഒന്‍പതാം ക്ലാസുകാരി അളകനന്ദയുടെ കൊറോണ വിഷയമായ കവിതയും ധനമന്ത്രി ബജറ്റ് അവതരണത്തിന്റെ ആദ്യ മിനിട്ടുകളില്‍ ചൊല്ലി.

കേരളത്തിന്റെ ആരോഗ്യ വകുപ്പിന്റെ കരുത്ത് ലോക ശ്രദ്ധ നേടിയെന്നും ധനമന്ത്രി വ്യക്തമാക്കി. 2021-22ല്‍ 4000 തസ്തികകള്‍ ആരോഗ്യ വകുപ്പ് സൃഷ്ടിക്കുമെന്നും ധനമന്ത്രി പറഞ്ഞു. കോവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ സര്‍ക്കാര്‍ നടത്തിയ ക്ഷേമ പദ്ധതികളും സഹായങ്ങളും ധനമന്ത്രി വിശദീകരിച്ചു. പ്രതിസന്ധി അവസരങ്ങളുടെ മാതാവായിരുന്നു. വ്യാപനത്തെ തടയാനായി. ആദ്യഘട്ടത്തില്‍ വ്യാപനത്തെ തടഞ്ഞു. ഇപ്പോള്‍ വ്യാപനം ഉയരുന്നു. പക്ഷേ മരണനിരക്ക് കുറയ്ക്കാനായിയെന്നും ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ച് ബജറ്റില്‍ പ്രഖ്യാപനം. എല്ലാ ക്ഷേമ പെന്‍ഷനുകളും 100 രൂപ വര്‍ധിപ്പിച്ച് 1600 രൂപയാക്കി. ഏപ്രില്‍ മാസം മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. കഴിഞ്ഞ ഡിസംബറിലാണ് ക്ഷേമ പെന്‍ഷന്‍ 1500 രൂപ ആക്കിയിരുന്നത്. ഇതാണ് ഈ ബജറ്റില്‍ വീണ്ടും വര്‍ധിപ്പിച്ചത്.

Related Articles

© 2024 Financial Views. All Rights Reserved