ഒരു ജില്ലയില്‍നിന്ന് ഒരാള്‍ എന്ന നിലയില്‍ 14 പ്രതിനിധികള്‍; മലപ്പുറം ബാങ്കിനെ തകര്‍ത്ത് തരിപ്പണമാക്കാനും തന്ത്രങ്ങള്‍; കേരള ബാങ്ക് ഇടതുപക്ഷത്തിന് ഉറപ്പിക്കാന്‍ കരട് ബൈലോ; ബെലോ ഭേദഗതി അംഗീകരിക്കാന്‍ 20-ന് സംസ്ഥാനസഹകരണ ബാങ്കിന്റെ പൊതുയോഗം; കേരള ബാങ്ക് പിണറായുടെ മാത്രം പദ്ധതി;

January 07, 2020 |
|
Banking

                  ഒരു ജില്ലയില്‍നിന്ന് ഒരാള്‍ എന്ന നിലയില്‍ 14 പ്രതിനിധികള്‍; മലപ്പുറം ബാങ്കിനെ തകര്‍ത്ത് തരിപ്പണമാക്കാനും തന്ത്രങ്ങള്‍; കേരള ബാങ്ക് ഇടതുപക്ഷത്തിന് ഉറപ്പിക്കാന്‍ കരട് ബൈലോ; ബെലോ ഭേദഗതി അംഗീകരിക്കാന്‍ 20-ന് സംസ്ഥാനസഹകരണ ബാങ്കിന്റെ പൊതുയോഗം; കേരള ബാങ്ക് പിണറായുടെ മാത്രം പദ്ധതി;

തിരുവനന്തപുരം : കേരളബാങ്ക് ഇടതു മുന്നണിയുടെ കൈയിലെത്തുമെന്ന് ഉറപ്പായി. മുഖമന്ത്രി പിണറായി വിജയന്റെ മനസ്സുലുദിച്ച പദ്ധതി ഇനി നടപ്പിലാക്കുക തന്ത്രങ്ങളോടെ.  ഇതിന് സാഹചര്യമൊരുക്കുന്ന ഭരണസമിതിയുടെ ഘടനയുടെ വിശദാംശങ്ങള്‍ പുറത്തായി. 21 അംഗ ഭരണസമിതിയില്‍ ഭൂരിപക്ഷവും പ്രാഥമികസഹകരണ ബാങ്കിന്റെ പ്രതിനിധികളാണ്. ജില്ലാ അടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പായതിനാല്‍ മലപ്പുറം ഒഴികെയുള്ള ജില്ലകളില്‍ ഇടതുമുന്നണിയുടെ പ്രതിനിധികള്‍ക്കാണു വിജയസാധ്യത. ബൈലോ ഭേദഗതി അംഗീകരിക്കാന്‍ 20-ന് സംസ്ഥാനസഹകരണ ബാങ്കിന്റെ പൊതുയോഗം നടക്കും.

ഒരു ജില്ലയില്‍നിന്ന് ഒരാള്‍ എന്നനിലയില്‍ 14 പ്രതിനിധികള്‍ ഉണ്ടാകും. മൂന്നു വനിതകള്‍, പട്ടികവിഭാഗത്തില്‍നിന്ന് ഒരാള്‍ എന്നിങ്ങനെയാണ് സംവരണം. ഇതില്‍ വനിത-പട്ടികവിഭാഗം സംവരണജില്ലകള്‍ ഏതാണെന്ന് സഹകരണസംഘം രജിസ്ട്രാര്‍ നറുക്കിട്ട് തീരുമാനിക്കും. അര്‍ബന്‍ ബാങ്കുകളുടെ പ്രതിനിധിയായി ഒരാളും ഭരണസമിതിയില്‍ എത്തും. സഹകരണ-ബാങ്കിങ് മേഖലയിലെ രണ്ട് വിദഗ്ധരെ സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യും. സഹകരണവകുപ്പ് സെക്രട്ടറി, സഹകരണസംഘം രജിസ്ട്രാര്‍, നബാര്‍ഡ് സി.ജി.എം., സംസ്ഥാന സഹകരണബാങ്ക് എം.ഡി. എന്നിങ്ങനെ നാല് എക്സ്ഒഫീഷ്യോ ഡയറക്ടര്‍മാരാകും.

വായ്‌പേതര സംഘങ്ങളുടെ പ്രതിനിധിയായി ഒരാളെ, അവയുടെ അപെക്സ് സ്ഥാപനങ്ങളില്‍നിന്ന് പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തും (ഓരോവര്‍ഷവും ഓരോവിഭാഗം സംഘങ്ങളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തും), രണ്ടുപേരെ അധികമായി സര്‍ക്കാരിനു നാമനിര്‍ദ്ദേശം ചെയ്യാമെന്നും കരട് പറയുന്നു. 14 ജില്ലാ പ്രതിനിധികളില്‍ കൂടുതല്‍ ഇടത് അനുകൂലികളാകും. അതുകൊണ്ട് തന്നെ കേരളാ ബാങ്ക് ഇടതു പക്ഷത്ത് അതിനിര്‍ണ്ണായകമാണ്.

കേരളബാങ്കിന്റെ ഭാഗമല്ലാത്ത മലപ്പുറം ജില്ലാ സഹകരണബാങ്കിന്റെ കീഴിലെ എല്ലാ പ്രാഥമികസംഘങ്ങളെയും കേരള ബാങ്കിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് മലപ്പുറം ജില്ലാബാങ്കിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കും. സംസ്ഥാനസഹകരണബാങ്കും പ്രാഥമിക സഹകരണബാങ്കുകളും എന്നരീതിയില്‍ സഹകരണവായ്പമേഖല രണ്ടുതട്ടിലേക്ക് ക്രമീകരിക്കാനുള്ള അപേക്ഷയാണ് സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനു നല്‍കിയിരുന്നത്. ജില്ലാബാങ്കുകളെ സംസ്ഥാനസഹകരണബാങ്കില്‍ ലയിപ്പിപ്പിക്കുകയാണു ചെയ്തത്. ഈ തീരുമാനത്തെ മലപ്പുറം ജില്ലാബാങ്ക് പൊതുയോഗം എതിര്‍ത്തു. അതിനാല്‍, മലപ്പുറം ജില്ലാബാങ്ക് ഒഴികെയുള്ള ജില്ലാസഹകരണ ബാങ്കുകളെ സംസ്ഥാനസഹകരണബാങ്കില്‍ ലയിപ്പിക്കാനാണ് റിസര്‍വ്ബാങ്ക് അനുമതി നല്‍കിയത്.

എന്നാല്‍, മലപ്പുറം ജില്ലാബാങ്കിലെ അംഗങ്ങളായ മുഴുവന്‍ സഹകരണസംഘങ്ങളെയും കേരളബാങ്കിന്റെ ഭാഗമാക്കിയാണ് കരട് ബൈലോ. ഈ സംഘങ്ങളുടെ നിക്ഷേപവും അവരുടെ വായ്പയുമാണ് മലപ്പുറം ജില്ലാബാങ്കിന്റെ ബിസിനസ്. ഇതോടെ മലപ്പുറം ബാങ്ക് പ്രതിസന്ധിയിലാകും. മലപ്പുറം ജില്ലാബാങ്കിനു പ്രവര്‍ത്തിക്കാന്‍ സഹകരണനിയമത്തില്‍ വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുമില്ല. റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ച ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് രൂപവത്കരണവും അതിന്റെ അധികാരങ്ങളും ബൈലോയിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാനേജിങ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ അധികാരം നിര്‍ണയിക്കുന്നതും ബോര്‍ഡ് ഓഫ് മാനേജ്‌മെന്റായിരിക്കും.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved