Latest News കൊറോണയുടെ പിടിയില്‍ നിന്നും മുക്തമായി ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ; ഇന്ത്യന്‍ ഓഹരി വിപണിയില്‍ വലിയ മുന്നേറ്റം; സെന്‍സെക്‌സ് 400 പോയിന്റ് ഉയര്‍ന്നു പഞ്ചസാര ഉത്പ്പാദനത്തില്‍ വന്‍ ഇടിവ്; കരിമ്പിന്റെ അഭാവം വിവിധ മില്ലുകളിലെ ഉത്പ്പാദനം നിര്‍ത്തിവെക്കുന്നതിന് കാരണമായി; ' ഇന്ത്യന്‍ സുഗര്‍ മില്‍സ് അസോസിയേഷന്‍' പറയുന്നത് ഇങ്ങനെ ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ഡിമാര്‍ട്ട് ഇനി മുതല്‍ ഡല്‍ഹിയിലും; ലക്ഷ്യം വന്‍ സാമ്പത്തിക നേട്ടം; ഡിമാര്‍ട്ട് ഉടമ രാജ്യത്തെ രണ്ടാമത്തെ സമ്പന്നനായ രാധാകിഷന്‍ ദമാനി; ആസ്തി 17.9 ബില്യണ്‍ ഡോളര്‍ മാധ്യമ,വിതരണ സ്ഥാപനങ്ങളെ ഏകീകരിക്കാന്‍ റിലയന്‍സ്; ലയന നടപടികള്‍ തുടങ്ങി സൗദിയുടെ എണ്ണ ഉത്പ്പാദനത്തിലും കയറ്റുമതിയിലും ഭീമമായ ഇടിവ്; ചതിച്ചത് കൊറോണയും ഹൂതികളുടെ ആക്രമണവും; ഗള്‍ഫ് സമ്പദ് വ്യവസ്ഥ നേരിടുന്നത് വലിയ വെല്ലുവിളി; ആഗോള സാമ്പത്തിക വ്യവസ്ഥ മാന്ദ്യത്തിലേക്കോ?

ഒന്നര പതിറ്റാണ്ടുകൊണ്ട് ആറ് രാജ്യങ്ങളില്‍ 1400 ജീവനക്കാരുമായി വളര്‍ന്ന പ്രസ്ഥാനം; 2025ല്‍ 2500 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിട്ട് കേരളത്തിന്റെ സ്വന്തം ഇംപെക്‌സ്

September 10, 2019 |
|
News

                  ഒന്നര പതിറ്റാണ്ടുകൊണ്ട് ആറ് രാജ്യങ്ങളില്‍ 1400 ജീവനക്കാരുമായി വളര്‍ന്ന പ്രസ്ഥാനം; 2025ല്‍ 2500 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിട്ട് കേരളത്തിന്റെ സ്വന്തം ഇംപെക്‌സ്

വൈദ്യുത ഗൃഹോപകരണ വിപണിയില്‍ വിദേശ കമ്പനികള്‍ കൈയ്യടക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ അതിനിപ്പോള്‍ അയവു വരുന്ന കാഴ്ച്ചയാണ് നിലവിലെ വിപണിയില്‍ കാണുന്നത്. അതിനുള്ള ഉത്തമ ഉദാഹരണമാണ് ഇന്ത്യയില്‍ നിന്നും നിര്‍മ്മിക്കുന്ന കിടിലന്‍ ബ്രാന്‍ഡുകള്‍. വെറും യുപിഎസില്‍ നിന്നും ആരംഭിച്ച് ഇപ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സേവനമുള്ള ടിവി വരെ ഇറക്കാനുള്ള നീക്കവുമായി മുന്നേറുന്ന ഇംപെക്‌സ് എന്ന ബ്രാന്‍ഡ് കേരളത്തില്‍ നിന്നുള്ളതാണെന്ന് എത്രപേര്‍ക്കറിയാം.

ഉല്‍പന്നത്തിന്റെ ഗുണം മാത്രമല്ല വിശ്വാസ്യതയും കൈമുതലാക്കി മുന്നേറിയ ഇംപെക്‌സ് മലപ്പുറത്തെ മഞ്ചേരിയില്‍ നിന്നും മൂന്നു ജീവനക്കാരുമായി വിപണിയില്‍ സ്ഥാനമുറപ്പിച്ച ബ്രാന്‍ഡാണ്. സ്ഥാപനം ആരംഭിച്ച് 15 വര്‍ഷങ്ങള്‍ക്കിപ്പുറം ആറ് രാജ്യങ്ങളിലായി 1400ല്‍ കൂടുതല്‍ ജീവനക്കാരുമായി ഇംപെക്‌സ് പടര്‍ന്ന് പന്തലിച്ചിരിക്കുകയാണ്. ഇന്ത്യയിലെ അഞ്ച് ജനപ്രിയ ബ്രാന്‍ഡുകളില്‍ ഒന്നായി ഇംപെക്‌സ് മാറി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അറിയാം ഭാവിയില്‍ ഇംപെക്‌സ് ഉണ്ടാക്കാന് പോകുന്ന തരംഗത്തെ പറ്റി.

കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും തെലങ്കാനയിലും ആന്ധ്രയിലും കര്‍ണാടകത്തിലുമടക്കം ഇംപെക്‌സ് വിപണിയില്‍ മുന്നേറ്റം നടത്തിയിരുന്നു. ഇപ്പോഴത്തെ വിപണിയില്‍ അറബ് രാജ്യങ്ങളായ യുഎഇ, ഒമാന്‍, ഖത്തര്‍, സൗദി എന്നിവിടങ്ങളിലെല്ലാം ഇംപെക്‌സ് മികച്ച മുന്നേറ്റം നടത്തുകയാണ്.  2025 ആകുന്നതോടെ 2500 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി പ്രതീക്ഷിക്കുന്നത്. വില്പനാനന്തര സേവനത്തിലും ഇംപെക്‌സ് മുന്നില്‍ തന്നെയാണ്. കേരളത്തില്‍ മാത്രം 25 സര്‍വീസ് സെന്ററുകളും ഇവിടെ 400 സര്‍വീസ് എഞ്ചിനീയര്‍മാരും ജോലി ചെയ്യുന്നുണ്ട്. മാത്രമല്ല മികച്ച ഗവേഷണ വിഭാഗമാണ് ഇംപെക്‌സിനുള്ളത്. ഹോം എന്റര്‍ടെയിന്‍മെന്റ്, ഗൃഹോപകരണങ്ങള്‍ എന്നിവയടക്കം 400 ഉല്‍പന്നങ്ങളാണ് ഇംപെക്‌സിനുള്ളത്.

500 രൂപ മുതല്‍ 90,000 രൂപ വരെയുള്ള ഉല്‍പന്നങ്ങളാണ് ഇംപെക്‌സ് ഇപ്പോള്‍ വില്‍പന നടത്തുന്നത്. 3000 ഡീലര്‍മാര്‍ വഴിയാണ് കേരളത്തില്‍ വില്‍പന നടത്തുന്നത്. അടുത്തിടെ ഇറങ്ങിയ ഇംപെക്‌സ് ഉല്‍പ്പന്നങ്ങളില്‍ ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു ആന്‍ഡ്രോയിഡ് 8 സ്മാര്‍ട്ട് ടിവി. മാത്രല്ല കൃത്രിമ ബുദ്ധി ഉപയോഗിക്കുന്ന എഐടിവി 2019 അവസാനത്തോടെ വിപണിയിലെത്തും. ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളായ ആമസോണ്‍ അടക്കമുള്ളവയില്‍ ഇംപെക്‌സിന്റെ ഉല്‍പന്നങ്ങള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ വില്‍പനയിലൂടെ 2020തോടൂ കൂടി 150 കോടിയ്ക്ക് മേല്‍ നേടുമെന്ന് ഇംപെക്‌സ് അധികൃതര്‍ വ്യക്തമാക്കുന്നു.

മാത്രമല്ല മികച്ച വില്‍പന നേടുന്ന ഉല്‍പന്നങ്ങള്‍ക്ക് ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനികള്‍ നല്‍കുന്ന ഗോള്‍ഡ് സെല്ലര്‍ പദവിയും ഇംപെക്‌സ് സ്വന്തമാക്കിയിരുന്നു.  ഇംപെക്‌സിന് സ്വന്തമായി കൊച്ചിയിലും ബെംഗലൂരുവിലും പ്ലാന്റുകളുണ്ട്. 1500 എല്‍ഇഡി ടിവികളാണ് കൊച്ചിയില്‍ നിര്‍മ്മിക്കുന്നത്. ഇംപെക്‌സിന്റെ ഗ്യാസ് സ്റ്റൗ ഫാക്ടറിയും കൊച്ചിയില്‍ തന്നെയാണ്. പ്രതിദിനം 3500 പ്രഷര്‍ കുക്കറുകളും 5000 നോണ്‍ സ്റ്റിക്ക് പാത്രങ്ങളും അടക്കമുള്ളവയാണ് ബെംഗലൂരുവിലെ പ്ലാന്റില്‍ നിര്‍മ്മിക്കുന്നത്. ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് റോബോട്ടിക്ക് സാങ്കേതിക വിദ്യയെ അടക്കം ഇംപെക്‌സ് ആശ്രയിക്കുന്നുണ്ട്.

ഇന്ത്യയില്‍ ആകെ പ്രഷര്‍ കുക്കര്‍- നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍ ഉത്പാദിപ്പിക്കുന്ന അഞ്ച് പ്ലാന്റുകളാണുള്ളത്. ഇംപെക്സിന്റെ പുതിയ ഓവന്‍-ടോസ്റ്റര്‍-ഗ്രില്ലര്‍ (ഒ.ടി.ജി28 എല്‍) ഇക്കഴിഞ്ഞ ഡിസംബറില്‍ വിപണിയിലെത്തിയിരുന്നു. ആകര്‍ഷകമായ ഡിസൈനിലുള്ള ഒ.ടി.ജിക്ക് 28 ലിറ്റര്‍ കപ്പാസിറ്റി, റോസ്റ്റലറി സെറ്റ്റോഡ്, സ്‌കീവര്‍റോഡ്, ക്രമ്പ്ട്രേ, ബേയ്ക്ട്രേ തുടങ്ങിയ ആക്സസറികള്‍ക്ക് പുറമെ ഇല്യുമിനേഷന്‍ ലാമ്പും ഉണ്ട്. 1,600 വാട്‌സ് ഒ.ടി.ജിക്ക് രണ്ടു വര്‍ഷത്തെ ഓണ്‍സൈറ്റ് വാറന്റിയുണ്ട്. ദക്ഷിണേന്ത്യയിലെ പ്രമുഖ ഡീലര്‍ ഷോപ്പുകളില്‍ ഒ.ടി.ജി28 എല്‍ ലഭ്യമാണ്.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved