സ്റ്റാര്‍ട്ട് അപ്പുകള്‍ സ്മാര്‍ട്ടാക്കാന്‍ സര്‍ക്കാരിന്റെ 'കെഎഫ്സി സ്റ്റാര്‍ട്ടപ്പ് കേരള'

August 07, 2021 |
|
News

                  സ്റ്റാര്‍ട്ട് അപ്പുകള്‍ സ്മാര്‍ട്ടാക്കാന്‍ സര്‍ക്കാരിന്റെ 'കെഎഫ്സി സ്റ്റാര്‍ട്ടപ്പ് കേരള'

തിരുവനന്തപുരം: സ്റ്റാര്‍ട്ട് അപ്പുകള്‍ സ്മാര്‍ട്ടാക്കാന്‍ സര്‍ക്കാരിന്റെ 'കെഎഫ്സി സ്റ്റാര്‍ട്ടപ്പ് കേരള'. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 10 കോടി രൂപ വരെയാണ് പദ്ധതിക്ക് സഹായം ലഭിക്കുക. പദ്ധതിക്ക് കീഴില്‍ സ്റ്റാര്‍ട്ടപ്പുകളുടെ ആശയം മുതല്‍ വാണിജ്യവല്‍ക്കരണം വരെ വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളിലും സര്‍ക്കാര്‍ പിന്തുണയ്ക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ അല്ലെങ്കില്‍ ഇന്‍ഡസ്ട്രിയല്‍ പോളിസി & പ്രൊമോഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ (ഡിഐപിപി) രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും കേരളത്തില്‍ രജിസ്റ്റേര്‍ഡ് ഓഫീസുള്ളതുമായ സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് വായ്പ.

കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഉണ്ടായ പ്രതിസന്ധി കണക്കിലെടുത്ത് 2021 ജൂലൈ 30ന് സഭയില്‍ 5650 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി കെഎഫ്‌സി വഴി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ടി ഒരു പ്രത്യേക പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തിരുമാനിച്ചത്. സ്റ്റാര്‍ട്പ്പുകള്‍ക്ക് പര്‍ച്ചേസ് ഓര്‍ഡര്‍ നടപ്പിലാക്കാനും, വെഞ്ച്വര്‍ ഡെറ്റ് ആയും പദ്ധതിക്ക് കീഴില്‍ വായ്പ നല്‍കും. അതേസമയം തൊഴിലവസരം സൃഷ്ടിക്കുന്ന പദ്ധതികള്‍ക്കാകും മുന്‍ഗണനയെന്ന് മന്ത്രി വ്യക്തമാക്കുന്നു. ഒപ്പം സമ്പത്ത് സൃഷ്ടിക്കാന്‍ സാധ്യതയുള്ള പ്രായോഗിക പദ്ധതികള്‍ക്കും സര്‍ക്കാരില്‍ നിന്നും പച്ചക്കൊടി ലഭിക്കും.

ഉല്‍പാദനത്തിന് 25 ലക്ഷം രൂപയും വാണിജ്യവല്‍ക്കരണത്തിന് 50 ലക്ഷം രൂപയുമാണ് നല്‍കുകയ സ്‌കെയില്‍ അപ്പ് ചെയ്യുന്നതിന് 100 ലക്ഷം രൂപയും സഹായം ലഭിക്കും. ഇത് ഓരോ ഘട്ടത്തിലും പദ്ധതിച്ചെലവിന്റെ 90% വിധേയമായിരിക്കും. ംംം.സളര.ീൃഴല്‍ ആണ് സ്റ്റാര്‍ട്ട് അപ്പുകള്‍ അപേക്ഷ നല്‍കേണ്ടത്. ഇത് പരിശോധിച്ച് വിദഗ്ദ സമിതിയായിരിക്കും വായ്പ അനുവദിക്കുക.

മൂലധനത്തിന്റെ ദൗര്‍ലഭ്യവും വായ്പാ സൗകര്യങ്ങളുടെ അപര്യാപ്തതയുമാണ് സ്റ്റാര്‍ട്ടപ്പുകള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍. സ്റ്റാര്‍ട്ടപ്പ് സംരംഭകരെ പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍ നയത്തിനനുസരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സര്‍ക്കാര്‍ ബജറ്റ് പ്രസംഗത്തില്‍ ആറ് പോയിന്റ് പ്രോഗ്രാം പ്രഖ്യാപിചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ സംസ്ഥാനത്ത് 3900 സ്റ്റാര്‍ട്ടപ്പുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പുതുതായി 2500 പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ കൂടി ചേര്‍ക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്നും മന്ത്രി പറഞ്ഞു.

Read more topics: # KFC, # കെഎഫ്‌സി,

Related Articles

© 2024 Financial Views. All Rights Reserved