കൂടംകുളം ആണവനിലയത്തിലെ കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്തത് ഉത്തരകൊറിയ; ഹാക്കര്‍മാര്‍ക്ക് സര്‍ക്കാര്‍ പിന്തുണ ആരോപിച്ച് ദക്ഷിണകൊറിയ

November 07, 2019 |
|
News

                  കൂടംകുളം ആണവനിലയത്തിലെ കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്തത് ഉത്തരകൊറിയ; ഹാക്കര്‍മാര്‍ക്ക് സര്‍ക്കാര്‍ പിന്തുണ ആരോപിച്ച് ദക്ഷിണകൊറിയ

കൂടംകുളം ന്യൂക്ലിയര്‍ പ്ലാന്റിലെ കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്ത് സാങ്കേതികവിദ്യ സംബന്ധിച്ച വിവരങ്ങള്‍ ഹാക്ക് ചെയ്തത് ഉത്തരകൊറിയക്കാര്‍ എന്ന് സംശയം. ദ ക്വിന്റാണ് വാര്‍ത്ത പുറത്തുവിട്ടത്. ഉത്തരകൊറിയന്‍ സര്‍ക്കാരിന്റെ പിന്‍ബലമുള്ളവരാണ് ആക്രമണം നടത്തിയതെന്നും ഡാറ്റ മോഷ്ടിക്കാന്‍ ഉപയോഗിച്ച മാല്‍വെയറുകള്‍ രൂപകല്‍പ്പന ചെയ്ത സൈബര്‍ അക്രമികള്‍ക്ക് ഉത്തരകൊറിയന്‍ സര്‍ക്കാരിന്റെ പിന്തുള്ളയുള്ളവരാണെന്നും ദക്ഷിണ കൊറിയയുടെ മാല്‍വെയര്‍ അനലിസ്റ്റുകള്‍ ആരോപിച്ചു.

ഇഷ്യു മേക്കര്‍ ലാബ്‌സിലെ അനലിസ്റ്റുകളാണ് ആണവനിലയത്തിലെ ടെക്‌നോളജി സംബന്ധിച്ച വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടത് കണ്ടെത്തിയത്.ഈ ആക്രമണം നാശമുണ്ടാക്കുകയില്ല.രഹസ്യാത്മക വിവരങ്ങള്‍ ചോര്‍ത്താനും രഹസ്യമായി അന്വേഷിക്കാനുമാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് ഇഷ്യുമേക്കര്‍ ലാബ്‌സ് പറഞ്ഞു.

ഒക്ടോബര്‍ 30നാണ് ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ കമ്പ്യൂട്ടറുകളിലെ മാല്‍വെയര്‍ സാന്നിധ്യം കണ്ടെത്തിയതായി സമ്മതിച്ചത്. എന്നാല്‍ ്പ്ലാന്റ് വക്താവ് സൈബര്‍ ആക്രമണം സാധ്യമല്ലെന്ന നിലപാടിലായിരുന്നു.

 

Read more topics: # cyber attack,

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved