ലാന്റ്‌റോവറില്‍ സാധാരണക്കാര്‍ക്കും ചുറ്റിയടിക്കാം; എസ് യുവി വിപണി അട്ടിമറിക്കാന്‍ ടാറ്റാ

December 13, 2019 |
|
Lifestyle

                  ലാന്റ്‌റോവറില്‍ സാധാരണക്കാര്‍ക്കും ചുറ്റിയടിക്കാം; എസ് യുവി വിപണി അട്ടിമറിക്കാന്‍ ടാറ്റാ

ബ്രിട്ടീഷ് ഐക്കണും മള്‍ട്ടനാഷനല്‍ കാര്‍ നിര്‍മാതാവുമായ ജാഗ്വര്‍ ലാന്റ്‌റോവറിനെ ടാറ്റ ഏറ്റെടുത്തത് 2008ലാണ്. പ്രീമിയം,ലക്ഷ്വറി സ്‌പോര്‍ട് യൂട്ടിലിറ്റി വെഹിക്കിള്‍ വിഭാഗത്തിലെ ഈ പ്രമുഖ ബ്രാന്റിന്റെ ഒരു മോഡലെങ്കിലും സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്തവര്‍ ഉണ്ടാവില്ല. ടാറ്റയുടെ ഈ കൂട്ടുക്കെട്ടില്‍ ഇന്ത്യന്‍ മാര്‍ക്കറ്റുകള്‍ അടക്കിവാണ ഹാരിയറിന്റെ വരവിനും കാരണമായി. എന്നിരുന്നാലും ലാന്റ്‌റോവറിന്റെ ഒരു എസ് യുവി എന്ന സ്വപ്‌നം സാധാരണക്കാരനും അപ്രാപ്യമായി തന്നെ തുടര്‍ന്നു.

എന്നാല്‍ ഈ സ്വപ്‌നം ഒരുപക്ഷെ യാഥാര്‍ത്ഥ്യമായേക്കുമെന്നാണ് ലാന്റ്‌റോവര്‍ അറിയിച്ചിരിക്കുന്നത്. ഏതൊരാള്‍ക്കും പ്രാപ്യമായ ബജറ്റിലൊതുങ്ങുന്ന സ്‌പോട്ടി സ്വഭാവമുള്ള ഒരു ചെറിയ കിടിലന്‍ എസ് യുവി. എല്‍860 എന്ന കോഡ് നെയിം നല്‍കിയിരിക്കുന്ന ബജറ്റ് എസ് യുവിയാണ്  ഈ ആഡംബരബ്രാന്റ് യാഥാര്‍ത്ഥ്യമാക്കുക. 2021ല്‍ ഇവന്‍ വിപണിയില്‍ അവതരിപ്പിക്കപ്പെടുമെന്ന് കമ്പനി സൂചന നല്‍കികഴിഞ്ഞു.

ടാറ്റായുടെ കൈകളിലേക്ക് ലാന്റ്‌റോവര്‍ എത്തിയതാണ് ഈ സ്വപ്‌നങ്ങള്‍ എളുപ്പമാക്കുന്നത്. കാരണം ഹാരിയറിനായി ടാറ്റാ രൂപപ്പെടുത്തിയ ഒമേഗാ ആര്‍ക് പ്ലാറ്റ്‌ഫോം അടിസ്ഥാനപ്പെടുത്തിയാണ് എല്‍860 എസ് യുവിയുടെ നിര്‍മാണം.   ഡിസ്‌കവറി സ്പോര്‍ട്ടി ഉപയോഗിക്കുന്ന ലാന്‍ഡ് റോവറിന്റെ ഡി8 ആര്‍കിടെക്ച്ചര്‍ മോഡിഫൈ ചെയ്താണ് ടാറ്റാ ഒമേഗ ആര്‍ക് വികസിപ്പിച്ചത്. വളരെ ചെലവ് ചുരുക്കിയാണ് ഈ അടിത്തറ വികസിപ്പിച്ചിട്ടുള്ളത്. ഒമേഗ ആര്‍കിന്റെ ഉപയോഗമാണ് ലാന്റ്‌റോവറിനെ ഇത് ബജറ്റില്‍ ഒതുക്കാന്‍ സഹായിക്കുന്നത്.

ക്രാഷ് സേഫ്റ്റി മുന്‍കരുതലിനായി ഉയര്‍ന്ന ഗുണമേന്മയുള്ള സ്റ്റീല്‍ സമന്വയിപ്പിച്ചാണ് ഒമേഗാ ആര്‍കിന്റെ ഡവലപ്പ്‌മെന്റ്. ലാന്‍ഡ് റോവറുമായി അടിത്തറ പങ്കിടുന്നുണ്ടെങ്കിലും ഓള്‍ വീല്‍ ഡ്രൈവ്   ഇല്ലെന്ന വലിയൊരു ഡ്രോ ബാക്ക് ഹാരിയറിനുണ്ട്. എന്നാല്‍ എല്‍860 നെ കുറിച്ച് പറഞ്ഞാല്‍ 1.5 ലിറ്ററും മൂന്ന് സിലിണ്ടറോടുകൂടിയ ടര്‍ബോ ചാര്‍ജ് എഞ്ചിനാണ് ഹൈബ്രിഡ് വേരിയഷനിലുള്ളത്. വാഹനത്തിന്റെ രൂപകല്‍പ്പനയും സ്റ്റൈലും ലാന്റ്‌റോവറിന്റെ തന്നെ ഡിഫെന്‍ഡര്‍ മോഡലില്‍ നിന്ന് കടമെടുത്താണ് ചെയ്തിരിക്കുന്നത്.ടാറ്റാ ഹാരിയറുമായി താരതമ്യം ചെയ്താല്‍ കുറച്ചുകൂടി കംഫര്‍ട്ടബിളും സുരക്ഷയും ലാന്റ്‌റോവറിന്റെ പുതിയ ചെറിയ എസ്യുവിക്ക് തന്നെയാണ്. ഹാരിയറിനേക്കാള്‍ മെക്കാനിക്കല്‍ സംവിധാനം മെച്ചപ്പെട്ട മോഡലാണിത്. പരിഷ്‌കരിച്ച ഫ്രണ്ട് സബ്‌ഫ്രെയിം,ഫ്രണ്ട് സസ്‌പെന്‍ഷന്‍ യൂനിറ്റുമൊക്കെ തകര്‍പ്പനാണെന്ന  സവിശേഷതയുമുണ്ട്. 

ഇനി വില നിലവാരം പരിശോധിക്കാം.എല്‍860 എസ് യുവിക്ക് ടാറ്റാഹാരിയറിനേക്കാള്‍ അമ്പത് ശതമാനം കൂടുതലായിരിക്കും വില. നിലവില്‍ ഹാരിയറിന് 12.99 ലക്ഷംരൂപയാണ് വില. എന്നാല്‍ പുതിയ എസ് യുവിക്ക് എക്‌സ്‌ഷോറൂം വില 23.26 ലക്ഷം രൂപയായിരിക്കുമെന്നാണ് പ്രതീക്ഷ.. 2021ല്‍ വിപണിയില്‍ അവതരിപ്പിക്കും. ആദ്യം യുകെ വിപണിയിലായിരിക്കും അവതരണമുണ്ടാകുക. തുടര്‍ന്ന് യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലേക്കും മോഡല്‍ എത്തിത്തുടങ്ങും. ഇന്ത്യന്‍ വിപണിയിലും ഈ മോഡല്‍ എത്തിയാല്‍ മികച്ച സാധ്യതകളായിരിക്കും കമ്പനിയ്ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ലഭിക്കുക. കാരണം ലാന്റ്‌റോവറിന്റെ ബജറ്റിലൊതുങ്ങുന്ന ഒരു എസ് യുവി ആരുടെയും സ്വപ്‌നമായിരിക്കുമല്ലോ? 

നിലവില്‍ ലാന്റ്‌റോവറിന്റെ ഡിസ്‌കവറി സ്‌പോട്ടിന്  ഏറ്റവും കുറഞ്ഞത് 45 ലക്ഷം രൂപയാണ്. പുതിയ മോഡല്‍ എത്തിയാല്‍ ലാന്റ്‌റോവറിന്റെ ബിസിനസിലും കാതലായ മാറ്റം പ്രതീക്ഷിക്കാം. വര്‍ഷങ്ങള്‍ക്ക് മുമ്പ് കാരണങ്ങള്‍ വെളിപ്പെടുത്താതെ നിര്‍ത്തലാക്കിയ എല്‍851 മോഡലിന് സമാനമായിരിക്കും പുതിയ എസ് യുവിയെന്നും കിംവദന്തികളുണ്ട്.വണ്ടിയുടെ എഞ്ചിന്‍ സവിശേഷതകള്‍ മുഴുവനായി കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഡീസല്‍,പെട്രോള്‍ വേരിയഷനുകള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. പുതിയ റിപ്പോര്‍ട്ടുകള്‍ കണക്കിലെടുത്താല്‍ ബാറ്ററി ഓപ്ഷനും പ്രതീക്ഷിക്കാവുന്നതാണ്.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved