കേരളത്തില്‍ സാന്നിധ്യം ശക്തമാക്കാനൊരുങ്ങി റോഫ്

March 27, 2021 |
|
News

                  കേരളത്തില്‍ സാന്നിധ്യം ശക്തമാക്കാനൊരുങ്ങി റോഫ്

കൊച്ചി: ടൈലുകളും കല്ലുകളും ഒട്ടിക്കുന്ന സംവിധാനങ്ങളുടെ മുന്‍നിര ബ്രാന്റായ പിഡിലൈറ്റ് ഇന്‍ഡസ്ട്രീസില്‍ നിന്നുള്ള റോഫ് കേരളത്തില്‍ സാന്നിധ്യം ശക്തമാക്കാനുള്ള നിരവധി പദ്ധതികള്‍ അവതരിപ്പിച്ചു. ലോഹം, പ്ലൈവുഡ്, ഉണങ്ങിയ മതിലുകള്‍ തുടങ്ങിയ വിവിധ പ്രതലങ്ങളില്‍ കല്ലുകളും ടൈലുകളും ഒട്ടിക്കുന്നതിനുള്ള മാസ്റ്റര്‍ ഫിക്സ് അഡസീവുകള്‍ (എംഎഫ്എ), ഏത് ഉയരത്തിലും എക്സ്ടേണല്‍ ടൈലുകളും കല്ലുകളും ഉപയോഗിക്കാനാവുന്ന അതീവ ശക്തിയുള്ള ഫ്ളെക്സിബില്‍ അഡസീവായ പവ്വര്‍ ഫിക്സ് അഡസീവുകള്‍ (പിഎഫ്എ) അടക്കമുള്ള പ്രീമിയം ഉല്‍പന്നങ്ങളുടെ പൂര്‍ണമായ ശ്രേണിയാണ് അവതരിപ്പിച്ചിട്ടുള്ളത്.

ടൈലുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനായി എളുപ്പം വൃത്തിയാക്കാവുന്നതും ഉന്നത നിലവാരത്തിലുള്ളതും രണ്ടു ഘടകങ്ങള്‍ അടങ്ങിയതുമായ എപോക്സി ഗ്രൗട്ടും റോഫ് പുറത്തിറക്കിയിട്ടുണ്ട്. ക്വാര്‍ട്ട്സ് ടെക്നോളജി പേറ്റന്റോടു കൂടിയ ഇത് വിവിധ ഇനം ഫിനിഷിങോടു കൂടിയ വിപുലമായ ശ്രേണിയിലാണ് ലഭ്യമാക്കിയിട്ടുള്ളത്. ഈ മേഖലയിലെ ഏറ്റവും മികച്ചതായ മറ്റു നിരവധി പുതിയ സംവിധാനങ്ങളും പുറത്തിറക്കാനായി തയ്യാറായിട്ടുണ്ട്. കല്ലുകളുമായി ബന്ധപ്പെട്ട സംവിധാനങ്ങളുടെ മേഖലയിലെ ആഗോള വിദഗ്ദ്ധരായ ടെനാക്സ്, പേറ്റന്റഡ് സാങ്കേതികവിദ്യയോടു കൂടിയ ഇറ്റലിയില്‍ നിന്നുള്ള ടൈല്‍ ഗ്രൗട്ട് വിദഗ്ദ്ധരായ ലിറ്റോകോള്‍, പ്രീമിയം പൗഡര്‍ അഡസീവുകളിലെ വിദഗ്ദ്ധരായ സ്പെയിനില്‍ നിന്നുള്ള ഗ്രുപോ പ്യൂമ തുടങ്ങിയ അന്താരാഷ്ട്ര രംഗത്തെ മുന്‍നിരക്കാരുമായുള്ള സഹകരണത്തോടെ സ്ഥാപനത്തിനുള്ളില്‍ നടത്തിയ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഈ പ്രീമിയം ഉല്‍പന്നങ്ങളുടെ അവതരണം.

Read more topics: # റോഫ്, # Roff,

Related Articles

© 2024 Financial Views. All Rights Reserved