ബാക്കില്‍ നാലു കാമറകളും ഫ്ളാറ്റ് സ്‌ക്രീനും; സാംസങ് ഗാലക്സി എസ് 10ന്റെ പിന്‍ഗാമി ഉടന്‍ വരുന്നു: എസ് 20 ഒരു കിടുക്കാച്ചി ഫോണെന്ന് റിപ്പോര്‍ട്ട്

January 14, 2020 |
|
Lifestyle

                  ബാക്കില്‍ നാലു കാമറകളും ഫ്ളാറ്റ് സ്‌ക്രീനും; സാംസങ് ഗാലക്സി എസ് 10ന്റെ പിന്‍ഗാമി ഉടന്‍ വരുന്നു: എസ് 20 ഒരു കിടുക്കാച്ചി ഫോണെന്ന് റിപ്പോര്‍ട്ട്

സാംസങിന്റെ പുതിയ ഫോണ്‍ വിപണിയിലേക്ക് ഉടന്‍ എത്തും. സാംസങ് ഗാലക്സി എസ് 10ന്റെ പിന്‍ഗാമി എസ് 20യാണ് വിപണിയിലേക്ക് കാലെടുത്ത് വയ്ക്കാന്‍ ഒരുങ്ങുന്നത്. ബാക്കില്‍ നാല് കാമറകളോട് കൂടിയ എസ് 20 ഒരു കിടുക്കാച്ചി ഫോണാണെന്നാണ് റിപ്പോര്‍ട്ട്. ഫ്ളാറ്റ് സ്‌ക്രീനും നേര്‍ത്ത ബെസലുമാണ് ഫോണിനുള്ളത്. ഇന്നലെയാണ് എസ് 20യുടെ ചിത്രങ്ങള്‍ പുറത്ത്് ആയത്.

രഹസ്യമായി സൂക്ഷിച്ചിരുന്ന ഫോണിന്റെ ചിത്രങ്ങള്‍ ആരോ ഇന്നലെ പകര്‍ത്തി ഇന്റര്‍നെറ്റിലിടുകയായിരുന്നു. എക്സ്ഡിഎ ഡവലപ്പറാണ് ചിത്രം പുറത്ത് വിട്ടത്. എന്നാല്‍ ഒരു അജ്ഞാത കേന്ദ്രത്തില്‍ നിന്നുമാണ് ചിത്രങ്ങള്‍ ലഭിച്ചതെന്നാണ് കമ്പനി വ്യക്തമാക്കിയത്. നാലു കാമറകള്‍, മൈക്രോ ഫോണ്‍ ഹോള്‍ എന്ന് തോന്നിപ്പിക്കും വിധമുള്ള ഒരു ഫ്ളാഷ്, എന്നിവയാണ് ഫോണിനുള്ളത്. ഫോണിന്റെ വലത് വശത്ത് ഒരു വോളിയം റോക്കറും പവ്വര്‍ ബട്ടനും കാണാം. എസ് 10 സീരിയസിലേത് പോലെ ബിക്സ്ബി ബട്ടന്‍ ഇതിനില്ല. ഹോള്‍ പഞ്ച്, ഇന്‍ഫിനിറ്റി-ഒ ഡിസ്പ്ലേ, സ്‌ക്രീന്‍ പ്രൊട്ടക്ടര്‍ എന്നിവയും ഫോണിനുണ്ട്.

2.5ഡി ഗ്ലാസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. എസ് 10ന്റെ പിന്‍ഗാമി എസ് 11 ആകുമെന്ന പ്രചരണങ്ങളെ തള്ളിക്കൊണ്ട് എസ് 20 എന്ന മോഡലാണ് അവതരിപ്പിക്കുന്നത്. 4ജി,5ജി വേരിയന്റുകളിലാണ് ഫോണ്‍ അവതരിപ്പിക്കുന്നത്. 5ജി വേരിയന്ററ് അമേരിക്കയില്‍ മാത്രമാവും ലഭ്യമാകുക എന്നാണ് റിപ്പോര്‍ട്ട്.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved