ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ നേട്ടവുമായി മഹീന്ദ്ര കോംപാക്ട് എസ്‌യുവി

January 22, 2020 |
|
Lifestyle

                  ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ നേട്ടവുമായി മഹീന്ദ്ര കോംപാക്ട് എസ്‌യുവി

ടാറ്റ നെക്സോണും, ആല്‍ട്രോസിനും ശേഷം 5 സ്റ്റാര്‍ നേട്ടം കൈവരിക്കുന്ന മൂന്നാമത് ഇന്ത്യന്‍ നിര്‍മിത വാഹനമാണ് മഹിന്ദ്രയുടെ കോംപാക്ട് എസ്യുവി. മഹിന്ദ്ര എക്സ്യുവി300-യുടെ ക്രാഷ് ടെസ്റ്റിലെ 5 സ്റ്റാര്‍ നേട്ടം പക്ഷെ കൂടുതല്‍ മധുരിക്കും. GNCAP ഇന്ത്യന്‍ നിര്‍മിത വാഹനങ്ങള്‍ക്കായി നടത്തിയ ക്രാഷ് ടെസ്റ്റില്‍ ഏറ്റവും അധികം പോയിന്റ് നേടിയാണ് എക്സ്യുവി300 ഫൈവ് സ്റ്റാര്‍ നേട്ടം കൈവരിച്ചത്. 49 പോയിന്റ് സൂചികയില്‍ എക്സ്യുവി300 37.44 പോയിന്റ് നേടിയപ്പോള്‍ ടാറ്റ ആല്‍ട്രോസ് നേടിയത് 29 പോയിന്റും, നെക്സോണ്‍ 25 പോയിന്റുമാണ് നേടിയത്. മുതിര്‍ന്നവര്‍ക്കുള്ള സുരക്ഷയില്‍ 5 സ്റ്റാറും കുട്ടികളുടെ സുരക്ഷയില്‍ 4 സ്റ്റാര്‍ റേറ്റിങ്ങും എക്സ്യുവി300 നേടി. ഇത് ഇതുവരെ ഒരു ഇന്ത്യന്‍ കാറിന് ക്രാഷ് ടെസ്റ്റില്‍ ലഭിച്ച ഏറ്റവും ഉയര്‍ന്ന റേറ്റിംഗാണ്.

അഡള്‍ട്ട് ഒക്യുപെന്‍സി പ്രൊട്ടക്ഷന്റെ കാര്യത്തില്‍ 16.42/17 പോയിന്റും, ചൈല്‍ഡ് ഒക്യുപെന്‍സി പ്രൊട്ടക്ഷന്റെ കാര്യത്തില്‍ 37.44/49 മാര്‍ക്കും നേടിയാണ് മഹിന്ദ്ര എക്സ്യുവി300 5 സ്റ്റാര്‍ റേറ്റിംഗ് നേടിയത്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 16.13 പോയിന്റും കുട്ടികളുടെ സുരക്ഷയില്‍ 29 പോയിന്റും ആണ് ആല്‍ട്രോസ് നേടിയത്. അതെ സമയം മുതിര്‍ന്നവരുടെ സുരക്ഷയില്‍ 16.06 പോയിന്റും കുട്ടികളുടെ സുരക്ഷയില്‍ 25 പോയിന്റുമായി ടാറ്റ നെക്സോണ്‍ മൂന്നാം സ്ഥാനത്താണ്.ഇബിഡിയോട് കൂടിയ എബിഎസ്, ഡ്യുവല്‍ എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, കോര്‍ണറിംങ് ബ്രേക്ക് കണ്‍ട്രോള്‍, നാല് ടയറുകള്‍ക്കും ഡിസ്‌ക്ബ്രേക്ക് എന്നിങ്ങനെ ധാരാളം സുരക്ഷാ സന്നാഹങ്ങളുള്ള എക്സ്യുവി300 മോഡലാണ് GNCAP ക്രാഷ് ടെസ്റ്റില്‍ പങ്കെടുത്തത്. മണിക്കൂറില്‍ 64 കിലോമീറ്റര്‍ വേഗത്തിലാണ് ക്രാഷ് ടെസ്റ്റ് നടത്തിയത്.

 

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved