അറ്റാദായത്തില്‍ വന്‍ വര്‍ധനവുമായി മണപ്പുറവും ഇസാഫും

November 07, 2019 |
|
Banking

                  അറ്റാദായത്തില്‍ വന്‍ വര്‍ധനവുമായി മണപ്പുറവും ഇസാഫും

സെപ്തംബര്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ മണപ്പുറം ഫിനാന്‍സിനും ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിനും അറ്റാദായത്തില്‍ വന്‍ വര്‍ധനവ്. മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന് അറ്റാദായത്തില്‍ 82%്ത്തിന്റെ വര്‍ധന. സെപ്തംബര്‍ 30 ന് അവസാനിച്ച രണ്ടാംപാദത്തില്‍ 402.28 കോടി രൂപയുടെ അറ്റാദായമാണ് നേടിയത്. കഴിഞ്ഞ വര്‍ഷം ഇതേപാദത്തില്‍ 221.39 കോടിരൂപയാണ് അറ്റാദായമായി ലഭിച്ചത്.  ഉപസ്ഥാപനങ്ങളെ മാറ്റി നിര്‍ത്തിയുള്ള കമ്പനിയുടെ അറ്റാദായം 334.72 കോടിയാണ്. കമ്പനിയുടെ ആകെ വരുമാനം 26.85% ഉയര്‍ന്ന് 1286.78 കോടിരൂപയായി. രണ്ട് രൂപ മുഖവിലയുള്ള ഓഹരിക്ക് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് 0.55 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. 

ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ  അറ്റാദായം സെപ്തംബര്‍ 30ന് അവസാനിച്ച രണ്ടാംപാദത്തില്‍ 284 ശതമാനം വര്‍ധിച്ച് 92.44 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 24.07 കോടി രൂപയായിരുന്നു . അര്‍ദ്ധവാര്‍ഷികത്തില്‍ 68.37 കോടി രൂപയാണ് അറ്റാദായത്തിലെ വര്‍ധന.പ്രതികൂലമായ വിപണി സാഹചര്യങ്ങളിലും മികച്ച വളര്‍ച്ച കൈവരിക്കാനായത് ഇരു സ്ഥാപനങ്ങളുടെയും  കരുത്തുറ്റ പ്രകടനമാണ് വ്യക്തമാക്കുന്നത്.

ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ കെ പോള്‍ തോമസ് പറഞ്ഞു. ആസ്തി ഗുണമേന്മ മെച്ചപ്പെടുത്താനായത് മികച്ച വളര്‍ച്ചയിലേക്ക് നയിച്ചു. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ സാധാരണക്കാര്‍ക്ക് ബാങ്കിങ് സേവനം ലഭ്യമല്ലാത്ത ഇടങ്ങളില്‍ ബാങ്കിന് മികച്ച മുേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞതായും സ്ഥാപനങ്ങളുടെ അധികൃതര്‍ അറിയിച്ചു.

ഇസാഫിന്റെ  നിക്ഷേപം 98.72 ശതമാനം വര്‍ധിച്ച് 6063.37 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 3051.20 കോടി രൂപയായിരുന്നു. ബാങ്കിന്റെ നിക്ഷേപങ്ങളുടെ മൊത്തം വിപണി മൂല്യം 24.13 ശതമാനം വര്‍ധിച്ച് 5486.06 കോടി രൂപയായി. മൊത്തം നിഷ്‌ക്രിയ ആസ്തി 1.76 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി 0.62 ശതമാനവുമാണ്.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved