മാരുതി സുസൂക്കിയുടെ ഉത്പ്പാദനത്തില്‍ വര്‍ധന; മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നവംബറില്‍ 4.33 ശതമാനം വര്‍ധന

December 09, 2019 |
|
News

                  മാരുതി സുസൂക്കിയുടെ ഉത്പ്പാദനത്തില്‍ വര്‍ധന;  മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നവംബറില്‍ 4.33 ശതമാനം വര്‍ധന

ന്യഡല്‍ഹി: രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാണ കമ്പനിയായ മാരുതി സുസൂക്കി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നവംബര്‍  മാസത്തില്‍ ഉത്പ്പാദനം നടത്തിയതായി റിപ്പോര്‍ട്ട്. 2018 നെ അപേക്ഷിച്ച് ഉത്പ്പാദനത്തില്‍  4.33 ശതമാനം വര്‍ധനവാണ് കമ്പനി ആകെ രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം വാഹനങ്ങളുടെ ആവശ്യകതയും വിപണിയില്‍ നേരിയ തോതില്‍ രേഖപ്പെടുത്തിയ വളര്‍ച്ചയുമാണ് കമ്പനി ഉത്പ്പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.

അതേസമയം വാഹന വില്‍പ്പനയില്‍  ഇടിവും, എണ്ണ വിപണിയിലുണ്ടായ ചാഞ്ചാട്ടവുമാണ് കമ്പനി കഴിഞ്ഞ കുറേക്കാലമായ ഉത്പ്പദനത്തില്‍ കുറവ് വരുത്തിയതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ 2019 നവംബറില്‍ 1,41,834 യൂണിറ്റ് വാഹനങ്ങളാണ് കമ്പനി  നിര്‍മ്മിച്ച് വിപണിയില്‍ എത്തിച്ചത്. 2018 നവംബറില്‍ 1,35,946 യൂണിറ്റുകളായിരുന്നു ഉല്‍പ്പാനമായിരുന്നു ആകെ രേഖപ്പെടുത്തിയത്. യാത്ര വാഹനങ്ങളുടെ ഉത്പ്പാദനത്തിലും നേരിയ മാറ്റങ്ങള്‍ പ്രകടമായിട്ടുണ്ട്. യാത്രാ വാഹനങ്ങളുടെ ഇനത്തില്‍ 3.67% വളര്‍ച്ചയാണുണ്ടായത്. 1,34,149 ല്‍ നിന്ന് 1,39,084 യൂണിറ്റുകളിലേക്ക് നിര്‍മാണം ഉയര്‍ന്നു. 

അതേസമയം യൂട്ടിലിറ്റി വാഹനങ്ങളായ വിറ്റാര ബ്രേസ, എര്‍ട്ടിഗ, എസ്-ക്രോസ് എന്നിവയ്ക്ക് 18% വര്‍ധനയുണ്ടായി. 23,038 ല്‍ നിന്ന് 27,187 ലേക്ക് ഉല്‍പ്പാദനം വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  ഇടത്തരം സെഡാനായ സിയാസ്1,460 ല്‍ നിന്ന് 1,830 ആയി ഉയര്‍ന്നു, ലഘു വാണിജ്യ വാഹനമായ സൂപ്പര്‍ കാരി (1,797 ല്‍ നിന്ന് 2,750)  കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉയര്‍ന്നിട്ടുണ്ടെന്നാണ് കമ്പനി ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.

Related Articles

© 2024 Financial Views. All Rights Reserved