മാരുതി സുസൂക്കിക്ക് രണ്ടാം പാദത്തില്‍ തിരിച്ചടി;ലാഭത്തില്‍ 39 ശതമാനം ഇടിവ് രേഖപ്പെടുത്തി

October 24, 2019 |
|
Lifestyle

                  മാരുതി സുസൂക്കിക്ക് രണ്ടാം പാദത്തില്‍ തിരിച്ചടി;ലാഭത്തില്‍ 39 ശതമാനം ഇടിവ് രേഖപ്പെടുത്തി

ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാണ കമ്പനിയായ മാരുതി സുസൂക്കിയുടെ ലാഭത്തില്‍ ഇടിവ് വന്നതായി റിപ്പോര്‍ട്ട്. വാഹന വില്‍പ്പനയില്‍ രൂപപ്പെട്ട മാന്ദ്യമാണ് നടപ്പുവര്‍ഷത്തെ സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളത്. രണ്ടാം പാദത്തില്‍ കമ്പനിയുടെ ലാത്തില്‍ 39 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ മാരുതി സുസൂക്കിയുടെ ലാഭം സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ 1,358.60 കോടി രൂപയിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മുന്‍ വര്‍ഷം കമ്പനിയുടെ ലാഭത്തില്‍ രേഖപ്പെടുത്തിയത് 2,240.4 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയത്. 

എന്നാല്‍ കമ്പനിയുടെ അറ്റവില്‍നയില്‍ 22.50 ശതമാനം ഇടിവാണ് സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ രണ്ടാം പാദത്തില്‍ കമ്പനിയുടെ അറ്റവില്‍പ്പന 16,120.40 കോടി രൂപയിലേക്ക് ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ കമ്പനിയുടെ ആകെ വില്‍പ്പന സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ വില്‍പ്പന 30.2 ശതമാനം ഇടിഞ്ഞ് 338317 യൂണിറ്റിലേക്ക് ചുരുങ്ങി.

നിലവില്‍ രാജ്യത്തെ വിവിധ വാഹന നിര്‍മ്മാണ കമ്പനികള്‍ക്ക് വിപണി രംഗത്ത് വലിയ പ്രതിസന്ധിയാണ് ഉണ്ടായിട്ടുള്ളത്. ഇലക്ട്രിക് വാഹനങ്ങള്‍ അമിത പ്രോത്സാഹനവും, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കി വരുന്ന വായ്പാ ശേഷിയില്‍ കുറവ് വന്നതും കമ്പനികളുടെ വില്‍പ്പനയില്‍ പ്രതിസന്ധികള്‍ രൂപപ്പെട്ടു. കഴിഞ്ഞ കുറേക്കാലമായി വാഹന നിര്‍മ്മാണ കമ്പനികള്‍ ഉത്പ്പാദനം വെട്ടിക്കുറച്ചുമുള്ള പരിഷ്‌കരണം തുര്‍ന്നുപോകുന്നു.

Related Articles

© 2024 Financial Views. All Rights Reserved