ഇനി മാച്ചിംഗ് മാസ്‌കും ലഭിക്കും!; വസ്ത്രവുമായി പൊരുത്തപ്പെടുന്ന നിറത്തിലും, പ്രിന്റിലും മാസ്‌കുകള്‍ ഉല്‍പ്പാദിപ്പിക്കാനൊരുങ്ങി വസ്ത്രനിര്‍മ്മാതാക്കള്‍

May 09, 2020 |
|
Lifestyle

                  ഇനി മാച്ചിംഗ് മാസ്‌കും ലഭിക്കും!; വസ്ത്രവുമായി പൊരുത്തപ്പെടുന്ന നിറത്തിലും, പ്രിന്റിലും മാസ്‌കുകള്‍ ഉല്‍പ്പാദിപ്പിക്കാനൊരുങ്ങി വസ്ത്രനിര്‍മ്മാതാക്കള്‍

അരവിന്ദ് ഫാഷന്‍സ്, മധുര ഫാഷന്‍ & ലൈഫ്‌സ്‌ററൈല്‍, പ്യൂമ, ബാറ്റ, ഹൈഡ്സൈന്‍, വുഡ്ലാന്റ് തുടങ്ങിയ ഫാഷന്‍ ബ്രാന്‍ഡുകളുടെ, വസ്ത്രവുമായി പൊരുത്തപ്പെടുന്ന നിറങ്ങള്‍, പ്രിന്റുകള്‍ എന്നിവയുള്ള മാസ്‌കുകളുടെ ഒരു നിര ഉടന്‍ തന്നെ വിപണിയിലെത്തും. മാസ്‌ക്കുകള്‍ ഇനി ജീവിതത്തിന്റെ ഭാഗമായി ഏറെനാള്‍ ഉപയോഗിക്കപ്പെടും എന്നിരിക്കെയാണ് വസ്ത്ര നിര്‍മ്മാണശാലകളുടെ ഈ കച്ചവട തന്ത്രം.

കോവിഡ് -19 ആരംഭത്തില്‍ നിരവധി വസ്ത്രനിര്‍മ്മാതാക്കളും ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനികളും ഒരു മനുഷ്യസ്നേഹ പ്രവര്‍ത്തനമായി മെഡിക്കല്‍ ഗ്രേഡ് മാസ്‌കുകള്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ചിരുന്നു. എങ്കിലും വരാനിരിക്കുന്ന സമയം ജീവിതശൈലിയില്‍ മാറ്റം വരുത്താന്‍ ഒരുങ്ങുന്നുവെന്ന് വ്യക്തമാണ്.

അടുത്ത കുറച്ച് മാസങ്ങളില്‍ മാസ്‌കുകള്‍ ഒരു ശീലമാകുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതല്‍ ആരോഗ്യത്തിനായി പീറ്റര്‍ ഇംഗ്ലണ്ടിനുവേണ്ടി  ഞങ്ങള്‍ വേപ്പ്, തുളസി എന്നിവയില്‍ ട്രീറ്റ് ചെയ്ത തുണിത്തരങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നുവെന്ന് മധുര ഫാഷന്‍ & ലൈഫ് സ്‌റ്റൈല്‍ സിഇഒ വിശാക് കുമാര്‍ പറഞ്ഞു.

പീറ്റര്‍ ഇംഗ്ലണ്ട്, ലൂയിസ് ഫിലിപ്പ്, അലന്‍ സോളി, വാന്‍ ഹ്യൂസെന്‍ എന്നിവരുടെ ഫാക്ടറികള്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വേണ്ടി സുഖകരവും അനുയോജ്യമായ ആകൃതിയിലുള്ളതുമായ മാസ്‌ക്കുകള്‍ തയാറാക്കുന്നതായി അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗണ്‍ കാരണം പ്രധാന വസ്ത്ര വിപണി അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരായ സമയത്താണ് ഈ നീക്കം.

മാളുകള്‍ അടച്ചതിനാല്‍ ഫാഷന്‍ ബ്രാന്‍ഡുകള്‍ മാര്‍ച്ചിലെ വില്‍പ്പനയില്‍ 70 ശതമാനം ഇടിവ് നേരിട്ടു. നിലവിലുള്ള സ്റ്റോക്ക് മെറ്റീരിയല്‍ ഉപയോഗിക്കുന്നതിനും പണമൊഴുക്ക് വര്‍ദ്ധിപ്പിക്കുന്നതിനും മാസ്‌കുകള്‍ ബ്രാന്‍ഡുകളെ സഹായിക്കും.

മാസ്‌ക്കുകള്‍ നിര്‍മ്മിക്കാനുള്ള ശരിയായ വ്യവസായമാണ് ഫാഷന്‍. ഇത് ഒരു വാണിജ്യ അവസരമാണ്. ഇത് ഒരു ഘട്ടം മാത്രമല്ല, ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവണതയാണ്, ''അരവിന്ദ് ഫാഷന്‍സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ജെ സുരേഷ് പറഞ്ഞു. ജീവിതശൈലി ബ്രാന്‍ഡുകളായ പ്യൂമ ഇന്ത്യയും ഹിഡ്സൈനും അടുത്ത കുറച്ച് മാസങ്ങളില്‍ മാസ്‌ക്കുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved