Latest News ഇന്ത്യ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാകും; ബിസിനസ് സൗഹൃദ രാഷ്ട്രവും ആഗോള നിക്ഷേപ കേന്ദ്രവുമാകും; നിര്‍മ്മലയുടെ പ്രഖ്യാപനങ്ങള്‍ എണ്ണിയാലും തീരില്ല; എന്നിട്ടും വളര്‍ച്ചാനിരക്ക് പിറകോട്ട് തന്നെ; വളര്‍ച്ചാ നിരക്ക് വീണ്ടും ഇടിയുമെന്ന് പറഞ്ഞ് ഐക്യരാഷ്ട്ര സഭയും രംഗത്ത്; എല്ലാം കുഴഞ്ഞുമറിയുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കയ്യുംകെട്ടി നോക്കി നില്‍ക്കുന്നു! ബെസോസിന്റെ നിക്ഷേപം രാജ്യത്തിന് ഗുണകരമല്ല; ജെഫ് ബെസോസിനെതിരെ കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍ ഓഹരി വിപണിയിലെ അനിശ്ചിതത്വം നീങ്ങുന്നു; ഇന്ന് സെന്‍സെക്‌സ് 41945.37ത്തില്‍; യുഎസ്-ചൈനാ ആദ്യഘട്ട വ്യാപാര കരാര്‍ ഓഹരി വിപണിയില്‍ പ്രതീക്ഷകള്‍ നല്‍കിത്തുടങ്ങുന്നു ഏഷ്യന്‍ പെയ്ന്റ്‌സും ജെഎസ്ഡബ്ല്യു പെയ്ന്റ്‌സും ഏറ്റുമുട്ടിലിലേക്ക്; ജെഎസ്ഡബ്ല്യു പെയ്ന്റ്‌സിന്റെ പരാതിയില്‍ സിസിഐ അന്വേഷണം; ജെഎസ്ഡബ്ല്യു ഡീലര്‍മാരെ പിന്തിരിപ്പിക്കാന്‍ ഏഷ്യന്‍പെയ്ന്റ്‌സ് നീക്കം നടത്തിയെന്ന ആരോപണവും ശരക്തം കേരളത്തിന്റെ റിയല്‍എസ്റ്റേറ്റ് ഭാവി!

റിലയന്‍സ് രാജാവും ഹാര്‍ദിക് പാണ്ഡ്യയും മാത്രമല്ല മലപ്പുറത്തെ മുഹമ്മദ് കുട്ടിയും മൂന്നു കോടിയുടെ ബെന്‍സില്‍ പറക്കും; ആഡംബര തമ്പുരാനായ മെഴ്‌സിഡസ് ബെന്‍സ് ജി-വാഗണ്‍ എസ്‌യുവി മലപ്പുറത്തുണ്ടേ

August 08, 2019 |
|
Lifestyle

                  റിലയന്‍സ് രാജാവും ഹാര്‍ദിക് പാണ്ഡ്യയും മാത്രമല്ല മലപ്പുറത്തെ മുഹമ്മദ് കുട്ടിയും മൂന്നു കോടിയുടെ ബെന്‍സില്‍ പറക്കും; ആഡംബര തമ്പുരാനായ മെഴ്‌സിഡസ് ബെന്‍സ് ജി-വാഗണ്‍ എസ്‌യുവി മലപ്പുറത്തുണ്ടേ

മലപ്പുറം: ആഡംബര വാഹനങ്ങളുടെ രാജാവായ മെഴ്‌സിഡസ് ബെന്‍സിന്റെ അത്യാഡംബര വാഹനം ജി വാഗണ്‍ എസ് യു വിയെ പറ്റി നെറ്റില്‍ പരാതാത്തവരില്ല. പ്രത്യേകിച്ച് മലയാളികള്‍. രാജ്യത്തെ ബിസിനസ് തമ്പുരാനായ മുകേഷ് അംബാനിയും ക്രിക്കറ്റ് താരം ഹാര്‍ദിക്ക് പാണ്ഡ്യയുമാണ് ഈ വാഹനം സ്വന്തമാക്കിയിരിക്കുന്ന ഇന്ത്യാക്കാര്‍. എന്നാല്‍ ഈ കൂട്ടത്തിലേക്ക് വരികയാണ് മലപ്പുറം സ്വദേശി മുഹമ്മദ് കുട്ടിയും. 

അജ്ഫാന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശിയായ നെച്ചിക്കാട്ട് മുഹമ്മദ് കുട്ടിയാണ് ബെന്‍സ് ജി-വാഗണ്‍ ജി63 എന്ന ആഡംബര എസ്യുവിയുടെ ഏറ്റവും പുതിയ പതിപ്പ് സംസ്ഥാനത്ത് എത്തിച്ചിരിക്കുന്നത്.  ഏറെ നാളത്തെ ആഗ്രഹത്തിന് ശേഷം ജര്‍മ്മനിയില്‍ നിന്നാണ് മുഹമ്മദ്കുട്ടി ഈ വാഹനം എത്തിച്ചത്.  ജര്‍മനിയില്‍ നിന്ന് വിമാനമാര്‍ഗം പുണെയിലേക്കും അവിടെനിന്ന് കരിപ്പൂരിലേക്കുമാണ് മെഴ്സിഡസിന്റെ ഈ കിടിലന്‍ എസ്യുവി എത്തിച്ചത്. കേരളത്തില്‍ വന്നപ്പോള്‍ ഓണ്‍ റോഡ് തുക മൂന്നു കോടിയായി.

ചെറുപ്പം മുതല്‍ തന്നെ വാഹനം തനിക്കൊരു ഹരമാണെന്നും, ഈ വാഹനം സ്വന്തമാക്കണമെന്നത് ഏറെ നാളത്തെ ആഗ്രഹമായിരുന്നെന്നുമാണ് അദ്ദേഹം പറയുന്നത്. വാര്‍ത്തകളിലുടെയാണ് ആദ്യമായി ഈ വാഹനത്തെ കുറിച്ച് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.  രണ്ടാം ലോകമഹായുദ്ധകാലത്ത് ഇറാന്‍ പ്രസിഡന്റിനുവേണ്ടിയാണ് ആദ്യമായി ഈ വാഹനം നിര്‍മിക്കുന്നത്. രണ്ടാമത്തെ മോഡല്‍ മാര്‍പ്പാപ്പയ്ക്ക് വേണ്ടിയുമാണ് നിര്‍മിച്ചത്.

തുടര്‍ന്ന്, 1979 മുതലാണ് മെഴ്സിഡസ് ബെന്‍സ് ജി വാഗണ്‍ വ്യവസായികമായി നിര്‍മിച്ച് തുടങ്ങിയത്.  നാല് ലിറ്ററിന്റെ വി8 ബൈ ടര്‍ബോ എന്‍ജിനാണ് ജി63-ക്ക് കരുത്ത് പകരുന്നത്. 585 എച്ച്പി പവറും 850 എന്‍എം ടോര്‍ക്കുമാണ് ഈ വാഹനം ഉത്പാദിപ്പിക്കുന്നത്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 4.5 സെക്കന്റ് മതിയെന്നതാണ് മറ്റൊരു പ്രത്യേകത. എട്ട് കിലോ മീറ്ററാണ് വാഹനത്തിന്റെ മൈലേജ്.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved