ഒരു രക്ഷയില്ല; രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലെന്ന് മൂഡിസ്: ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് നടപ്പുസാമ്പത്തിക വര്‍ഷം 6.2 ശതമാനത്തിലേക്ക് ചുരുങ്ങും

August 23, 2019 |
|
News

                  ഒരു രക്ഷയില്ല; രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലെന്ന് മൂഡിസ്: ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് നടപ്പുസാമ്പത്തിക വര്‍ഷം 6.2 ശതമാനത്തിലേക്ക് ചുരുങ്ങും

ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ പ്രതീക്ഷിച്ച രീതിയില്‍ വളര്‍ച്ചയുണ്ടാകില്ലെന്നാണ് വിവിധ കോണുകളില്‍ നിന്നുള്ള വിലയിരുത്തല്‍.നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് (മൊത്ത ആഭ്യന്തരം ഉത്പ്പാദനം) 6.2 ശതമാനം മാത്രമായിരിക്കുമെന്ന് മൂഡിസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ് തുറന്നുകാട്ടുന്നു. അതേസമയം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് നേരത്തെ മൂഡിസ് വിലയിരുത്തിയിട്ടുള്ളത് 6.8 ശതമാനമായിരുന്നു. ഈ നിരക്ക് ഇപ്പോള്‍ വെട്ടിക്കുറച്ച് പുതിയ പ്രവചനമാണ് മൂഡിസ് നടത്തിയിട്ടുള്ളത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വരുന്നത് മൂലമാണ് വളര്‍ച്ചാ നിരക്ക് മൂഡിസ് വെട്ടിക്കുറച്ചത്. 

എന്നാല്‍  20020 ലെ വളര്‍ച്ചാ നിരക്കിലും മൂഡിസ് ഇപ്പോള്‍ നിരാശയാണ് പ്രകടിപ്പിച്ചിട്ടുള്ളത്. 2020 ലെ വളര്‍ച്ചാ നിരക്ക് 0.6 ശതമാനം വെട്ടിക്കുറച്ച് വളര്‍ച്ചാ നിരക്ക് 2020 ല്‍ 6.7 ശതമാനമായിരിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഗ്രാമീണ മേഖലയില്‍ രൂപപ്പെട്ട സാമ്പത്തിക തകര്‍ച്ചയും, തൊഴിലില്ലായ്മയുമാണ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് നടപ്പുസാമ്പത്തിക വര്‍ഷം കുറയുമെന്ന പ്രവചനം മൂഡിസ് അടക്കമുള്ള ഏജന്‍സികള്‍ നടത്തിയിട്ടുള്ളത്. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണതും, നിക്ഷേപകരുടെ പിന്‍മാറ്റവും ഇന്ത്യയുടെ വളര്‍ച്ചാ നിരക്കിന് മുറിവേല്‍പ്പിക്കും. കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച ചില സമീപനങ്ങളാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് കനത്ത തിരിച്ചടി നല്‍കിയിട്ടുള്ളത്. 

അതേസമയം ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്കിലെ പ്രധാന വെല്ലുവിളിയായി ഇപ്പോഴും തുടരുന്നത് കാര്‍ഷിക നിര്‍മ്മാണ മേഖലയിലെ വളര്‍ച്ചാ നിരക്കിലുള്ള ഇടിവാണ്.  ഈ മേഖലയുടെ വളര്‍ച്ചയിലുള്ള മാറ്റങ്ങളിലനുസൃതമായിരിക്കും ഇന്ത്യയുടെ ജിഡിപി നിരക്കില്‍ ചില മാറ്റങ്ങള്‍ പ്രകടമാവുകയെന്നാണ് വിദഗ്ധര്‍ ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത്. സമ്പദ് വ്യവസ്ഥ കൂടുതല്‍ ആശങ്കയോടെയാണ് കടന്നുപോകുന്നതെന്നാണ് മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ അടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുള്ളത്. 

2018 2019 സാമ്പത്തിക വര്‍ഷം  ഇന്ത്യയുടെ ആകെ ജിഡിപി വളര്‍ച്ചാ നിരക്ക് 6.8 ശതമാനമാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. കാര്‍ഷിക, നിര്‍മ്മാണ മേഖലയിലെ ഇടിവാണ് ജിഡിപി നിരിക്കിനെ ബാധിക്കുന്നതിന് കാരണമായതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. അതേസമയം  2013-2014 കാലയളവില്‍ 6.4 ശതമാനമാണ് ജിഡിപി നിരക്കിലെ വളര്‍ച്ച പ്രകടമായത്.

Related Articles

© 2025 Financial Views. All Rights Reserved