വരുന്ന രണ്ട് മാസത്തിനകം എത്തുന്നത് കിടിലന്‍ മോഡലുകള്‍; നിരത്തിലിറങ്ങുന്നത് മാരുതി സുസൂക്കി എസ് പ്രസോ മുതല്‍ ടൊയോട്ടാ വെല്‍ ഫയര്‍ വരെ

August 28, 2019 |
|
Lifestyle

                  വരുന്ന രണ്ട് മാസത്തിനകം എത്തുന്നത് കിടിലന്‍ മോഡലുകള്‍; നിരത്തിലിറങ്ങുന്നത് മാരുതി സുസൂക്കി എസ് പ്രസോ മുതല്‍ ടൊയോട്ടാ വെല്‍ ഫയര്‍ വരെ

മുംബൈ: വാഹന വിപണിയില്‍ വന്‍ തിരിച്ചടി നേരിടുന്ന വേളയിലാണ് വരുന്ന രണ്ട് മാസത്തിനകം അഞ്ച് പുത്തന്‍ മോഡലുകള്‍ കൂടി ഇന്ത്യന്‍ വിപണിയിലേക്ക് വരുന്നുവെന്ന വാര്‍ത്തയും പുറത്ത് വരുന്നത്. മാരുതി സുസൂക്കി, ഹ്യൂണ്ടായ്, റെനോള്‍ട്ട്, ഹോണ്ട, ടൊയോട്ടാ എന്നീ കമ്പനികളാണ് പുത്തന്‍ മോഡലുകളുമായി നിരത്ത് കീഴടക്കാന്‍ ഒരുങ്ങുന്നത്. സെപ്റ്റംബര്‍ 30ഓടെ മാരുതിയുടെ ഫ്യൂചര്‍ എസ് കണ്‍സെപ്റ്റ് വാഹനമായ എസ്- പ്രസോ നിരത്തിലിറങ്ങും. മൈക്രോ എസ്‌യുവിയായ എസ്- പ്രസോ റെനോള്‍ട്ടിന്റെ ക്വിഡിനോടാകും മത്സരിക്കുക.

മാത്രമല്ല എസ് പ്രസോ വരുന്നതോടെ ഡാറ്റ്‌സണിന്റെ റെഡിഗോ എന്ന വാഹനത്തിനും എതിരാളിയാകും. 68 എച്ച്പിയും 90 എന്‍എം ടോര്‍ക്കുമുള്ള വാഹനത്തിന്റെ മൈലേജ് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഉടന്‍ പുറത്ത് വരുമെന്നും കമ്പനി വ്യക്തമാക്കുന്നു.  റെനോള്‍ട്ട് ക്വിഡും ഹ്യൂണ്ടായ് എലാന്‍ട്രയുടെയും പുത്തന്‍ മോഡലുകളാണ് അടുത്തതായി എത്തുന്നത്. 8 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം 0.8 ലിറ്ററും 54 എച്ച്പിയുമുള്ള എഞ്ചിനും 1.0ലിറ്ററും 68 എച്ച്പിയുമുള്ള എഞ്ചിനുമായാണ് വാഹനം എത്തുക. 

ഗ്രാന്‍ഡ് ഐ10 നിയോസ് ഇറങ്ങിയതിന് പിന്നാലെയാണ് ഇലാന്‍ട്രയുടെ പുത്തന്‍ വേര്‍ഷന്‍ ഇറക്കാന്‍ ഹ്യൂണ്ടായ് നീക്കം നടത്തുന്നത്. 152 എച്ച്പിയോടു കൂടിയ ബിഎസ് 6 വേര്‍ഷനുമായി 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുമായിട്ടാകും വാഹനമെത്തുക. മാത്രമല്ല 128 എച്ച്പിയോടു കൂടി 1.6 ലിറ്റര്‍ ഡീസല്‍ വേര്‍ഷന്‍ എന്നത് ഇറങ്ങുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. പുതു പുത്തന്‍ ലക്ഷ്വറി മള്‍ട്ടി പര്‍പ്പ്‌സ് വെഹിക്കിളുമായിട്ടാണ് ടൊയോട്ട എത്തുന്നത്. മഴ്‌സിഡസ് വി ക്ലാസിനോട് കിടപിടിക്കാന്‍ ആറ് സീറ്ററായ ടൊയോട്ടാ വെല്‍ ഫയറുമായിട്ടാണ് വിപണി കീഴടക്കാന്‍ കമ്പനി രംഗത്തേക്ക് എത്തുന്നത്.

പെട്രോള്‍ വേര്‍ഷനില്‍ 150 എച്ചപി 2.5 ലിറ്റര്‍ എഞ്ചിന്‍ എന്നീ വേരിയന്റിലും 143 എച്ച് പിയില്‍ ഇലക്ട്രിക്ക് വേര്‍ഷനുമാവും എത്തുക. പവര്‍ അഡ്ജസ്റ്റിബിള്‍ ക്യാപ്റ്റന്‍ സീറ്റ്, സ്ലൈഡിങ് ഡോര്‍, ഇരട്ട സണ്‍റൂഫ്, മൂഡ് ലൈറ്റിങ്, ത്രീ സോണ്‍ ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയോടെ എത്തുന്ന വെല്‍ഫയറിന് 80 ലക്ഷം രൂപ വിലവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ഹോണ്ട എച്ച്ആര്‍വിയും ഇക്കൂട്ടത്തില്‍ എത്താന്‍ പോകുന്ന മിഡ്‌സൈസ് എസ്‌യുവിയാണ്.

17 ഇഞ്ച് അലോയ് വീല്‍, 7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, എന്നിവയാണ് വാഹനത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന്. 141 എച്ച്പി 1.8 ലിറ്റര്‍ പെട്രോള്‍ 120 എച്ച് പി 1.6 ലിറ്റര്‍ ഡീസല്‍ എന്നീ വേരിയന്റുകളില്‍ വാഹനം ലഭ്യമാകും.

 

Related Articles

© 2024 Financial Views. All Rights Reserved