'എന്‍ നാട്ടുകട' ഓണ്‍ലൈന്‍ സംരഭവുമായി നിറപറ; സാധനങ്ങള്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയാം

July 15, 2020 |
|
News

                  'എന്‍ നാട്ടുകട' ഓണ്‍ലൈന്‍ സംരഭവുമായി നിറപറ; സാധനങ്ങള്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയാം

പ്രമുഖ ഭക്ഷ്യോത്പന്ന വിതരണ ബ്രാന്‍ഡ് നിറപറയുടെ നിര്‍മാതാക്കളായ കെകെആര്‍ ഗ്രൂപ്പിന്റെ ഓണ്‍ലൈന്‍ സംരഭമായ 'എന്‍ നാട്ടുകട' (N Nattukada) കൊച്ചിയില്‍ അവതരിപ്പിച്ചു. അരി, മസാല പൊടികള്‍, അച്ചാറുകള്‍, ബ്രേക്ഫാസ്റ്റ് പൗഡറുകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയ നിറപറയുടെ എല്ലാ ഉത്പന്നങ്ങളും എന്‍ നാട്ടുകടയില്‍ ലഭിക്കും. ഒപ്പം തെരഞ്ഞെടുത്ത ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളും എന്‍ നാട്ടുകടയില്‍ നിന്നും ഓണ്‍ലൈനായി ഉപഭോക്താക്കള്‍ക്ക് വാങ്ങാവുന്നതാണ്. എന്‍ നാട്ടുകടയുടെ മൊബൈല്‍ ആപ്ലിക്കേഷനായ 'nkada' യും കെകെആര്‍ ഗ്രൂപ്പ് ലോഞ്ച് ചെയ്തിട്ടുണ്ട്.

പുത്തന്‍ സാങ്കേതികവിദ്യയില്‍ അവതരിപ്പിച്ച ആപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ എളുപ്പത്തില്‍ ഓര്‍ഡര്‍ ചെയ്യാനും അവ ട്രാക്ക് ചെയ്യാനും സാധിക്കും. ചില്ലറ വ്യാപാരികള്‍, ചെറുകിട കച്ചവടക്കാര്‍, സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, കാറ്ററേഴ്സ്, സാധാരണ ഉപഭോക്താക്കള്‍ എന്നിവര്‍ക്കെല്ലാം ഇനിമുതല്‍ എന്‍കടയിലൂടെ (ിസമറമ) സാധാനങ്ങള്‍ വാങ്ങാന്‍ സാധിക്കും. സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് അടുത്തുള്ള എന്‍ നാട്ടുകട ഔട്ട്ലെറ്റില്‍ നിന്ന് വാങ്ങാനും സാധിക്കും. ഉപഭോക്താക്കള്‍ക്ക് ആപ്പ് നിറപറയുടെ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഉപഭോക്താക്കളുടെ ലാഭസാധ്യകള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എന്‍ നാട്ടുകടയുടെ പ്രവര്‍ത്തനം. പുതിയ സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ ഉപഭോക്താക്കളെ ശക്തിപ്പെടുത്തുന്നതോടൊപ്പം, ശരിയായ വിലയ്ക്ക് കൃത്യ സമയത്ത് സാധനങ്ങള്‍ അവരിലേയ്ക്ക് എത്തിക്കുന്നതും എന്‍ നാട്ടുകട ലക്ഷ്യം വയ്ക്കുന്നു. സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതിനോടൊപ്പം സേവനം സംബന്ധിക്കുന്ന സംശയങ്ങള്‍, പരാതികള്‍, പ്രതികരണങ്ങള്‍ എന്നിവയും എന്‍ നാട്ടുകടയിലൂടെ അറിയിക്കാവുന്നതാണ്. കര്‍ഷകരില്‍ നിന്നും നേരിട്ട് സാധനങ്ങള്‍ ശേഖരിച്ച് സംഭരണ കേന്ദ്രങ്ങളില്‍ സൂക്ഷിക്കുകയും, അവിടെ നിന്ന് എന്‍ നാട്ടുകട സ്റ്റോറുകളിലൂടെ, ആപ്പിലൂടെ ലഭിച്ച ഓര്‍ഡര്‍ പ്രകാരം ഉപഭോക്താക്കളിലേയ്ക്ക് എത്തിക്കുന്നതുമാണ് എന്‍ നാട്ടുകടയുടെ പ്രവര്‍ത്തന രീതി.

ഉപഭോക്താക്കളുടെ ആവശ്യങ്ങളും പ്രതീക്ഷകളും കണക്കിലെടുത്തുകൊണ്ടാണ് എന്‍ നാട്ടുകട ആരംഭിച്ചതെന്ന് കെകെആര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ ബിജു കര്‍ണന്‍ പറഞ്ഞു. കേരളത്തിന്റെ പാരമ്പര്യ രുചികള്‍ ഉപഭോക്താക്കളിലേയ്ക്ക് എത്തിക്കുന്നതില്‍ തങ്ങള്‍ എപ്പോഴും മുന്‍പന്തിയിലുണ്ടാകാറുണ്ടെന്നും 2020 ഡിസംബറോട് കൂടി എന്‍ നാട്ടുകട ഇന്ത്യയില്‍ മൊത്തമായി അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള എല്ലാ മലയാളികള്‍ക്കും ഉയര്‍ന്ന ഗുണനിലവാരമുള്ള, കേരളത്തിന്റെ തനതായ രുചി സമ്മാനിക്കുന്ന നിറപറയോടൊപ്പം, ഭക്ഷ്യേതര വിഭാഗങ്ങളായ ആരോഗ്യം, വെല്‍നെസ്സ് ആന്റ് ഹൈജീന്‍ മേഖലകളിലേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കെകെആര്‍ ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട്.

Related Articles

© 2024 Financial Views. All Rights Reserved