നിസ്സാന്റെ വാഹനങ്ങള്‍ക്ക് ജനുവരി മുതല്‍ വില കൂടും; വിപണിയിലെ ഇടിവും ഉത്പ്പാദന ചിലവും തന്നെ പുതിയ നീക്കത്തിന് പിന്നില്‍

December 12, 2019 |
|
Lifestyle

                  നിസ്സാന്റെ വാഹനങ്ങള്‍ക്ക്  ജനുവരി മുതല്‍ വില കൂടും; വിപണിയിലെ ഇടിവും ഉത്പ്പാദന ചിലവും തന്നെ പുതിയ നീക്കത്തിന് പിന്നില്‍

ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാണ കമ്പനിയായ നിസ്സാന്‍ മോട്ടോര്‍സ്  പുതിയ നീക്കവുമായി രംഗത്ത്. ജനുവരി മുതല്‍ അഞ്ച് ശതമാനം വില  വര്‍ധിപ്പിക്കാനാണ് കമ്പനി നീക്കം നടത്തുന്നത്. നിസ്സാന് പുറമെ രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാണ കമ്പനികളും  ഉത്പ്പാദനത്തിലും. മറ്റ് ചിലവിനത്തിലുമുള്ള വര്‍ധനവ് മൂലമാണ്  കമ്പനി ജനുവരി മുതല്‍ വില വര്‍ധിപ്പിക്കാനുള്ള നീക്കം നടത്തുന്നത്. മാത്രമല്ല വാഹന വിപണിയിലെ ഇടിവ് മൂലം കമ്പനികള്‍ക്ക് ഭീമമായ നഷ്ടം വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. തൊഴിലാളികള്‍ക്ക് കൊടുക്കേണ്ട  ശമ്പളവും, മറ്റിനത്തിലുള്ള ചിലവുകളും പരിശോധിച്ചാല്‍ കമ്പനിക്ക് വില വര്‍ധിപ്പിക്കാതെ മറ്റൊരു വഴിയുമില്ലെന്നാണ് വിവരം. നിസ്സാന്റൈ എല്ലാ മോഡലിലുള്ള വാഹനങ്ങളുടെയും വില വര്‍ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.  

അതേസമയം വാഹന വിപണിയില്‍ കഴിഞ്ഞ കുറേക്കാലമായി വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. വാഹന വിപണിയിലെ മാന്ദ്യം മൂലം രാജ്യത്തെ ക്രൂഡ് സ്റ്റീല്‍ ഉത്പ്പാദനത്തിലും ഇടിവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. നവംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലെ വില്‍പ്പനയില്‍ 15.95  ശതമാനം ഇടിവാണ്  വാഹന വിപണിയില്‍ ഈ എട്ട് മാസം രേഖപ്പെടുത്തിയത്.  

രാജ്യത്തെ സാമ്പത്തിക പ്രതസന്ധി വിടാതെ പിന്തുടര്‍ന്നത് വാഹന വിപണിയെയാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഒക്ടോബറില്‍ വാഹന വിപണി തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കിയെങ്കിലും അതുണ്ടായില്ല. വളര്‍ച്ചയില്‍ കൂടുതല്‍ പ്രതിസ്ന്ധിയുണ്ടാക്കുന്ന കാര്യങ്ങളണ് ഉണ്ടായിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.  ഉത്സവ സീസണ്‍ പ്രമാണിച്ച് വന്‍ വിലക്കിഴിവ് പ്രഖ്യാപിച്ചതാണ് വാഹന വിപണി ഒക്ടോബറില്‍ നേരിയ രീതിയില്‍ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയത്.  അതേസമയം ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ആകെ വാഹനവില്‍പ്പനയില്‍ 15.96 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

പാസഞ്ചര്‍ വാഹനങ്ങളുടെ ആഭ്യന്തര വില്‍പ്പന 17.98 ശതമാനവും ഇടിവാണ് ഉണ്ടായിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  ഇരുചക്രവാഹനങ്ങളും മുചക്ര വില്‍പ്പനയും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് താഴേക്ക് പോയി. 1,62,67,778 ഇരുചക്രവാഹനങ്ങള്‍ കഴിഞ്ഞ വര്‍ഷം വിറ്റുപോയപ്പോള്‍ ഈ വര്‍ഷമത് ഒരുകോടി ഇരുപത്തെട്ട് ലക്ഷത്തി ആറുപത്തിനാലായിരത്തി തൊള്ളായിരത്തി മുപ്പത്താറ് ആയി ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാ്ക്കുന്നത്.  വാണിജ്യ വാഹന വില്‍പ്പനയിലടക്കം ഏപ്രില്‍ മുതല്‍ നവംബര്‍ വരെ 22.12 ശതമാനം ഇടിവാണ് രേഖ്പ്പെടുത്തിയിട്ടുള്ളത്.  ആഭ്യന്തര വാഹന വില്‍പ്പനയില്‍ 37.32 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.  കഴിഞ്ഞവര്‍ഷം 247,005 യൂണിറ്റ് വാഹനങ്ങള്‍ വില്‍പ്പന നടത്തിയപ്പോള്‍  ഈ വര്‍ഷം  154,814 യൂണിറ്റായി ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved