പബ്ബുകളില്ല, ഡ്രൈ ഡേ ഒഴിവാക്കില്ല; കരട് മദ്യനയം അംഗീകരിച്ചു

February 25, 2020 |
|
News

                  പബ്ബുകളില്ല, ഡ്രൈ ഡേ ഒഴിവാക്കില്ല; കരട് മദ്യനയം അംഗീകരിച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കരട് മദ്യനയം മന്തിസഭ അംഗീകരിച്ചു. അബ്കാരി സര്‍വീസുകള്‍ വര്‍ധിപ്പിച്ചു. ഡ്രൈഡേ ഒഴിവാക്കില്ലെന്നും കള്ളുഷാപ്പുകള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ലേലം ചെയ്യും തുടങ്ങിയവയാണ് പുതിയ തീരുമാനം. ലൈസന്‍സ് ഫീസ് 28 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമാക്കി. പുതുതായി ബ്രൂവറികള്‍ക്ക് ലൈസന്‍സ് നല്‍കേണ്ടതില്ലെന്നും തീരുമാനിച്ചതായാണ് സൂചന. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ മദ്യനയം നിലവില്‍ വരും.

ബാറുകളുടെ ലൈന്‍സ് ഫീസ് കൂട്ടാനും ഡിസ്റ്റലറികളില്‍നിന്ന് ടൈഅപ്പ് ഫീസ് ഈടാക്കാനും പുതിയ മദ്യനയം വ്യവസ്ഥ ചെയ്യുന്നുണ്ട്. ബാര്‍ ലൈന്‍സുള്ള ക്ലബുകളുടെ വാര്‍ഷിക ലൈന്‍സ് ഫീ എടുത്ത് കളയാനും പുതിയ മദ്യനയത്തില്‍ വ്യവസ്ഥയുണ്ട്. നേരത്തെ സംസ്ഥാന ടൂറിസം മേഖലയുടെ താത്പര്യം പരിഗണിച്ചായിരുന്നു പബ്ബുകളും മറ്റും തുടങ്ങാനുള്ള ആവശ്യം ഉയര്‍ന്നിരുന്നത്. ഇത് വലിയ ചര്‍ച്ചയും വിവാദവുമായിരുന്നു.എന്നാല്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ എതിര്‍പ്പുയര്‍ന്ന പശ്ചാത്തലത്തില്‍ തത്കാലം പബ്ബുകള്‍ ആവശ്യമില്ലെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തുകയായിരുന്നു. പബ്ബുകളും ബ്രൂവറികളും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഐടി മേഖലയില്‍നിന്നടക്കം സര്‍ക്കാരിനു നിവേദനങ്ങള്‍ ലഭിച്ചിരുന്നു. ഇപ്പോഴത്തെ സര്‍ക്കാരിന്റെ ആദ്യ മദ്യനയം പുറത്തിറക്കിയത് 2017 ജൂണ്‍ 9നായിരുന്നു.

 

Related Articles

© 2024 Financial Views. All Rights Reserved