നടപ്പുവര്‍ഷം ഒരു യൂണിറ്റ് കാര്‍ മാത്രം വിറ്റ് നാനോ: വിപണി രംഗത്ത് തിരിച്ചടികള്‍ നേരിട്ടതോടെ ഉത്പ്പാദനം നിര്‍ത്തിവെക്കാനുള്ള നീക്കം

October 09, 2019 |
|
News

                  നടപ്പുവര്‍ഷം ഒരു യൂണിറ്റ് കാര്‍ മാത്രം വിറ്റ് നാനോ: വിപണി രംഗത്ത് തിരിച്ചടികള്‍ നേരിട്ടതോടെ ഉത്പ്പാദനം നിര്‍ത്തിവെക്കാനുള്ള നീക്കം

ന്യൂഡല്‍ഹി: രാജ്യത്തെ വാഹന വിപണന രംഗത്തേക്ക് വലിയ പ്രതീക്ഷകളോടെ എത്തിയ ടാറ്റാ നാനോയ്ക്ക് കനത്ത തിരിച്ചടിയെന്ന് റിപ്പോര്‍ട്ട്. 2019 ല്‍ ആകെ വിറ്റുപോയത് ഒരു യൂണിറ്റ് കാര്‍ മാത്രമാമെന്നാണ് റിപ്പോര്‍ട്ട്. കമ്പനി ഒരു നാനോ കാര്‍പോലും നടപ്പുവര്‍ഷം നിര്‍മ്മിച്ചിട്ടില്ലെന്നാണ് ദേശീയ വാര്‍ത്താ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നത്. നാനോയുടെ നിര്‍മ്മാണ പ്ലാന്റുകള്‍ അടച്ചുപൂട്ടാനുള്ള നീക്കമാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. നാനോ കമ്പനി അടച്ചുപൂട്ടാന്‍ പോവുകയാണെന്ന അഭ്യൂഹങ്ങള്‍ പരക്കുമ്പോഴും കമ്പനി അത്തരമൊരു പ്രഖ്യാപനം ഇതുവരെ നടത്തിയിട്ടില്ലെന്നാണ് വിവരം. 

ഒരു ലക്ഷം രൂപയ്ക്ക് നാനോ കാര്‍ എന്ന വിലയുടെ അടിസ്ഥാനത്തിലാണ് 2009 ലെ ഓട്ടോ എക്‌സ്‌പോയില്‍ നാനോ കാര്‍ അവതരിപ്പിച്ചത്. ബിഎസ് സിക്‌സ് അനുസരിച്ചുള്ള പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കാന്‍ ടാറ്റാ നാനോയ്ക്ക് സാധിച്ചിട്ടില്ല. ടാറ്റാ ഗ്രൂപ്പ് മേധാവിയായിരുന്ന രത്തന്‍ ടാറ്റയുടെ ഇഷ്ട പദ്ധതിയായിരുന്ന നാനായ്ക്ക് പ്രചരണത്തിലും വാര്‍ത്തകളിലും കിട്ടിയ സ്വീകാര്യത വില്‍പ്പനയില്‍ ലഭിച്ചിരുന്നില്ലെന്നാണ് വിവരം. 

ടാറ്റാ ഗ്രൂപ്പ് മേധാവി രത്തന്‍ ടാറ്റയുടെ ഇഷ്ട പദ്ധതിയായിരുന്ന നാനോയുടെ പ്രചരണം വിപണി രംഗത്ത് അത്ര നേട്ടം കൊയ്യാന്‍ സാധിച്ചിട്ടില്ലെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ കുറഞ്ഞ വിലയുള്ള  കാറെന്ന വിശേഷണം വിപണിയില്‍ തിരിച്ചടികള്‍ നേരിടുന്നതിന് കാരണമായെന്നാണ് അഭിപ്രായം. 

Related Articles

© 2024 Financial Views. All Rights Reserved