വളര്‍ച്ചാ നിരക്ക് നടപ്പുവര്‍ഷം കുറയും; മോദി സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങള്‍ക്ക് തിരിച്ചടിയുണ്ടാകും; കാര്‍ഷിക നിര്‍മ്മാണ മേഖലയിലെ മോശം കാലാവസ്ഥ തന്നെ കാരണം

September 20, 2019 |
|
News

                  വളര്‍ച്ചാ നിരക്ക് നടപ്പുവര്‍ഷം കുറയും; മോദി സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങള്‍ക്ക് തിരിച്ചടിയുണ്ടാകും; കാര്‍ഷിക നിര്‍മ്മാണ മേഖലയിലെ മോശം കാലാവസ്ഥ തന്നെ കാരണം

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ് അതിഭയങ്കരമായ പ്രതിസന്ധിയിലൂടെയാംണ് ഇപ്പോള്‍ കടന്നുപോകുന്നത്. കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന  വളര്‍ച്ചാ നിരക്ക് നടപ്പുവര്‍ഷം ഇന്ത്യ കൈവരിക്കില്ലെന്നാണ് വിലയിരുത്തല്‍. പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോര്‍പ്പറേഷന്‍ ആന്‍ഡ് ഡിവലപ്‌മെന്റ് (ഒഇസിഡി) ഇന്ത്യ 2019-2020 സാമ്പത്തിക വര്‍ഷം 5.9 ഒമ്പത് ശതമാനം വളര്‍ച്ചാ നിരക്ക് മാത്രമേ നേടുവെന്നാണ് പ്രവചിച്ചിട്ടുള്ളത്. നേരത്തെ ഒഇസിഡി നടത്തിയ പ്രവചനത്തില്‍ 1.3 ശതമാനത്തോളം വളര്‍ച്ചാ നിരക്കിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. 

എന്നാല്‍ 2020-2021 സാമ്പത്തിക വര്‍ഷത്തിലും ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ ഭീമമായ ഇടിവ് വരുമെന്നാണ് ഒഇസിഡി അഭിപ്രായപ്പെട്ടിട്ടുള്ളത്. വളര്‍ച്ചാ നിരക്കില്‍ 6.3 ശതമാനം മാത്രമേ രേഖപ്പെടുത്തുകയുള്ളൂ. 1.1 ശതമാനത്തോളം വളര്‍ച്ചാ നിരക്കില്‍ ഇടിവ് രേഖപ്പെടുത്തുമെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. നിര്‍മ്മാണ മേഖലയിലെ മോശം കാലാവസ്ഥയും, വ്യവസായിക ഉത്പ്പാദനത്തില്‍ നേരിടുന്ന പരിക്കുകളും വളര്‍ച്ചാ നിരക്കിനെ ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. അന്താരാഷ്ട്ര  നാണയ നിധിയടക്കം ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ വലിയ ആശങ്കയാണ് ഇതിനകം പ്രകടിപ്പിച്ചിട്ടുള്ളത്. 

2019-20 വര്‍ഷത്തെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ അനുമാനം ഐഎംഎഫ് 0.3 ശതമാനം കുറച്ച് ഏഴുശതമാനമാക്കി. 2021 സാമ്പത്തിക വര്‍ഷത്തില്‍ 7.2 ശതമാനം വളര്‍ച്ചകൈവരിക്കുമെന്നാണ് ഐഎംഎഫിന്റെ അനുമാനം. 7.5ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്. നിര്‍മാണമേഖലയിലെ തളര്‍ച്ചയും കാര്‍ഷിക വിഭവങ്ങളുടെ ലഭ്യതക്കുറവുമാണ് രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന് പ്രധാനകാരണമെന്ന് സര്‍ക്കാര്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 

എന്നാല്‍ ഉപഭോഗ ആവശ്യകതയിലും നിക്ഷേപ മേഖലിയും വലിയ തളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ ജൂണിലവസാനിച്ച ഒന്നാം പാദത്തിലാണ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് (ജിഡിപി) ഏറ്റവും താഴ്ന്ന നിലയിലേക്കെത്തിയത്. ജൂണ്‍ 30 ന് അവസാനിച്ച ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച്  ശതമാനത്തിലേക്ക് ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് എത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാകുന്നത്.എന്നാല്‍ 2018-2019 സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും അവസാന പാദത്തില്‍ വളര്‍ച്ചാ നിരക്കായി ആകെ രേഖപ്പെടുത്തിയത് 5.8 ശതമാനമായിരുന്നു. 

ഇന്ത്യ അതിവേഗം വളരുന്ന സാമ്പത്തിക രാജ്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞ എല്ലാ വാദങ്ങളും പൊള്ളയാണെന്നാണ് ഈ കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. നിര്‍മ്മാണ മേഖലയിലും, കാര്‍ഷിക മേഖലയിലും ഇപ്പോഴും മോശം പ്രകടനം തന്നെയാണ് തുടരുന്നത്. സാമ്പത്തിക മേഖല കടുത്ത വെല്ലുവിളിയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. നിര്‍മ്മാണ മേഖലയില്‍ മാത്രം ഒന്നാം പാദത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ളത് 0.6 ശതമാനം മാത്രമാണ്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 12.1 ശതമാനമാണ് വളര്‍ച്ച. കാര്‍ഷിക, മത്സ്യ ബന്ധന മേഖലയിലെ വളര്‍ച്ചയില്‍ ആകെ രേഖപ്പെടുത്തിയിട്ടുള്ളത് രണ്ട് ശതമാനം വളര്‍ച്ചയാണ്.2019-2020 സാമ്പത്തിക വര്‍ഷത്തിലെ ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ മൈനിങ് ആന്‍ഡ് കല്‍ക്കരി മേഖലയിലെ വളര്‍ച്ച ഒന്നാം പാദത്തില്‍ 0.4 ശതമാനം (മുന്‍വര്‍ഷം ഇതേകാലളവില്‍ 2.7 ശതമാനം).

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved