മുതല്‍ മുടക്ക് കുറഞ്ഞ നിരക്കില്‍; ഓണ്‍ലൈന്‍ ബിസിനസ്സില്‍ എങ്ങനെ ക്ലച്ച് പിടിക്കാം

December 04, 2019 |
|
News

                  മുതല്‍  മുടക്ക് കുറഞ്ഞ നിരക്കില്‍; ഓണ്‍ലൈന്‍ ബിസിനസ്സില്‍ എങ്ങനെ ക്ലച്ച് പിടിക്കാം

ഓണ്‍ലൈന്‍ ബിസിനസിന് ഇന്ന് ഏറെ സാധ്യതകള്‍ ഉണ്ട്.  മുതല്‍ മുടക്ക് വളരെ കുറവില്‍ ഒരു മാസം അരലക്ഷം രൂപ വരെ സമ്പാദിക്കാന്‍ പറ്റുന്ന മേഖലയാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്. അതിവേഗം വളരുന്നതും വികസിക്കുന്നതുമായ ഈ മേഖലയുടെ സാധ്യതകള്‍ കണ്ടറിഞ്ഞ് പ്രയോജനപ്പെടുത്താന്‍ സാധിക്കും.  കംപ്യൂട്ടറില്‍ അടിസ്ഥാന വിവരങ്ങള്‍ അറിയാവുന്നവര്‍ക്ക് പ്രതീക്ഷകളോടെ മുന്‍പോട്ടുപോകാന്‍ സാധിക്കുന്ന ഒന്നാണ് ഓണ്‍ലൈന്‍ ബിസിനസ് മേഖല. ഉത്പ്പന്നങ്ങള്‍/ സേവനങ്ങള്‍ എന്നിവ നല്‍കുന്നവര്‍ക്കും, ലഭിക്കുന്നവര്‍ക്കും അനുയോജ്യമായ പ്ലാറ്റ്‌ഫോം ഉണ്ടാകുമെന്നതാണ് ഇതില്‍ പ്രധാനം. 

ഡിജിറ്റല്‍ മാര്‍ക്കറ്റിങിന്റെ ആശയം

ഉത്പ്പന്നങ്ങള്‍ സ്വയം നിര്‍മ്മിച്ച് വിപണിയില്‍ ഇറക്കേണ്ട ആവശ്യമോ, മറ്റൊരു ഉത്പ്പന്നം വാങ്ങുകയോ, വില്‍ക്കുകയോ ചെയ്യണമെന്നില്ല. പകരം വില്‍ക്കാനുദ്ദേശിക്കുന്ന ഉത്പ്പന്നങ്ങളുടെ ഗുണനിലവാരവും, ഗുണമേന്‍മയും ഉപഭോക്താക്കളിലേക്ക് എത്തിച്ചാല്‍ മതി. സെര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമൈസേഷന്‍, മാര്‍ക്കറ്റിങ് ഓട്ടമേഷന്‍, ബിഹേവിയറല്‍ മാര്‍ക്കറ്റിങ് തുടങ്ങിയവ ആശയഘട്ടത്തിലെ പ്രധാന ഘടകങ്ങളാണ്. ഇവയ്ക്കാവശ്യമായ സോഫ്റ്റ്വെയര്‍ ടൂളുകള്‍ ലഭ്യമാണ്. അവ സമ്പാദിച്ച് കമ്പനികളെ പ്രമോട്ട് ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം. 

ഡിജിറ്റല്‍ മേഖലയുടെ വിപണി 

ഡിജിറ്റല്‍ മാര്‍ക്കറ്റിങിന് നല്ല വിപണി സാധ്യതകളുണ്ട്.  ഇത് വളര്‍ന്നുപന്തലിക്കുകയാണ്. രാജ്യത്തെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, ടൂറിസം, എന്നീ മഖലകളില്‍ കൂടി വളര്‍ച്ച കൈവരിക്കുകയാണ്.  സൂക്ഷ്മ-ചെറുകിട വ്യവസായ-നിര്‍മ്മാണ സ്ഥാപനങ്ങള്‍ ഹോം നഴ്‌സിങ്,  മറ്റുപ്രസിദ്ധീകരണങ്ങള്‍, പഠനോപകരണങ്ങള്‍, ആരോഗ്യ സംരക്ഷണം, പ്രദര്‍ശനങ്ങള്‍,  ഗ്രാഫിക്‌സ്,  കണ്ടന്റ്, റൈറ്റിങ്‌സ് തുടങ്ങിയ മേഖലകളിലെല്ലാം ഓണ്‍ലൈന്‍ ബിസിനസിന്റെ സാധ്യതകള്‍ വിപുലപ്പെടുത്തിയിട്ടുണ്ട്.  ജൈവ കാര്‍ഷിക മേഖലയിലുമെല്ലാം ഏറെ സാധ്യതകളാണ് നിലനില്‍ക്കുന്നത്.

സൗകര്യങ്ങള്‍ എങ്ങനെയൊക്കെ പ്രയോജനപ്പെടുത്താം

 ഏറ്റവും കുറഞ്ഞ രീതിയിലുള്ള സൗകര്യങ്ങള്‍ ഈ മേഖലയില്‍  പ്രയോജനപ്പെടുത്തുക എന്നതാണ് ലക്ഷ്യം. അടിസ്ഥാന സൗകര്യങ്ങളൊന്നും ആവശ്യമില്ലാതെ ഓണ്‍ലൈന്‍ ബിസിനസ് നടത്താന്‍ സാധിക്കും. പ്രധാനമായും ഏത് സമയത്തും ബിസിനസ് നടത്താം. വീട്ടിലിരുന്നും, യാത്രാ വേളകളിലും ഓണ്‍ലൈന്‍ ബിസിനസിന്റെ ഉപഭോക്താക്കളാകാം. വീട്ടിലിരുന്ന് യാത്രയ്ക്കിടയിലും ബിസിനസ് നടത്താം. ഒരു കംപ്യൂട്ടറും (അല്ലെങ്കില്‍ ലാപ്‌ടോപ്) നെറ്റ് കണക്ഷനുമുണ്ടെങ്കില്‍ ബിസിനസ് സുന്ദരമായി നടത്താം. പ്ലസ് ടു വരെയെങ്കിലും വിദ്യാഭ്യാസ യോഗ്യത ഉണ്ടാകുന്നതു നല്ലതാണ്. സ്വന്തമായി ഒരു വെബ്സൈറ്റ് ഉണ്ടാവുകയും വേണം. 

Related Articles

© 2024 Financial Views. All Rights Reserved