604 മില്യണ്‍ ഡോളര്‍ വില്‍പനയുമായി ഓയോ; നഷ്ടശതമാനത്തിലും വന്‍ കുറവ്; മൊത്തം വാര്‍ഷിക വരുമാനത്തിന്റെ 63.5 ശതമാനവും ഇന്ത്യയില്‍ നിന്ന്

February 18, 2020 |
|
News

                  604 മില്യണ്‍ ഡോളര്‍ വില്‍പനയുമായി ഓയോ; നഷ്ടശതമാനത്തിലും വന്‍ കുറവ്; മൊത്തം വാര്‍ഷിക വരുമാനത്തിന്റെ 63.5 ശതമാനവും ഇന്ത്യയില്‍ നിന്ന്

പ്രമുഖ ഓണ്‍ലൈന്‍ ഹോട്ടല്‍ ബുക്കിംഗ് സംരംഭമായ ഓയോയുടെ നഷ്ടത്തില്‍ കുറവ് വരുന്നതായി റിപ്പോര്‍ട്ട്. 2018 സാമ്പത്തിക വര്‍ഷത്തില്‍ 24 ശതമാനമായിരുന്നു ഇന്ത്യയില്‍ നിന്നുള്ള നഷ്ടം. എന്നാല്‍ 2019 ല്‍ അത് 14 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നുള്ള ലാഭവിഹിതം 2.9 മടങ്ങ് വര്‍ധിച്ച് 604 മില്യണ്‍ ഡോളറായി. 

2019 സാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ മൊത്ത വരുമാനം 951 മില്യണ്‍ ഡോളറാണ്. 2018 ല്‍ നടന്ന 211 മില്യണ്‍ ഡോളറിന്റെ വില്‍പനയില്‍ നിന്നാണ് അത് 4.5 മടങ്ങ് വര്‍ധിച്ച് ഇപ്പോള്‍ ഈ വരുമാനത്തിലെത്തിച്ചേര്‍ന്നിരിക്കുന്നത്. മൊത്തം വാര്‍ഷിക വരുമാനത്തിന്റെ 63.5 ശതമാനവും ഇന്ത്യയുടെ സംഭാവനയാണ്. ബാക്കി 36.5 ശതമാനം മാത്രമാണ് ആഗോളസംഭാവന. അത് പ്രധാനമായും ചൈനയുടേതാണ്. കമ്പനിയുടെ ഇന്ത്യയിലെ വളര്‍ച്ചാനിരക്ക് 10.6 ശതമാനത്തില്‍ നിന്ന് 14.7 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്.

സാമ്പത്തിക മുന്നേറ്റത്തിന് വേണ്ടിയുള്ള സ്ഥായിയായ ഞങ്ങളുടെ നിലനില്‍പ്പും പ്രവര്‍ത്തനവും തുടര്‍ന്നാല്‍, ശക്തവും സുസ്ഥിരവുമായ ഒരു പാതയിലൂടെ സാമ്പത്തിക നേട്ടം കൈവരിക്കാന്‍, 2020ലും തുടര്‍ന്നും കഴിയുമെന്ന് കമ്പനിയുടെ ഗ്ലോബല്‍ സിഎഫ്ഒ അഭിഷേക് ഗുപ്ത പറഞ്ഞു. 

കമ്പനിയുടെ ദിവസേനയുള്ള ബുക്കിംഗുകള്‍ക്ക് പുറമെ ആഗോളമായി ഹോട്ടലുകളുടെയും ആസ്തിയുടമകളുടെയും വര്‍ധനവുമുണ്ടായിട്ടുണ്ട്. 2019 വര്‍ഷത്തില്‍ 4300 ആസ്തിയുടമകളുടെ സഹകരണത്തോടെ 120 രാജ്യങ്ങളില്‍ നിന്നുള്ള 180 മില്യണ്‍ അതിഥികള്‍ക്കാണ് ഓയോ ആതിഥ്യം വഹിച്ചത്. 2019 ല്‍ അതിഥികളുമായുണ്ടാക്കിയ ബന്ധമാണ് ഇത്തരമൊരു നേട്ടം കൈവരിക്കാന്‍ ഓയോയെ സഹായിച്ചത്. വരുമാനത്തിന്റെ 73 ശതമാനവും ആവര്‍ത്തിച്ചുള്ള ഉപഭോക്താക്കളുടെ സംഭാവനയാണ്. 

ചൈനയടക്കമുള്ള ആഗോളവിപണി വികസനത്തിലും നിക്ഷേപത്തിലുമായിരുന്നതിനാല്‍ 2019 ലെ നഷ്ടത്തിന്റെ 75 ശതമാനത്തിന്റേയും ഉത്തരവാദിത്തം അവര്‍ക്കാണ്. ഇന്ത്യ പോലുള്ള വികസിത വിപണിയുള്ള രാജ്യത്തില്‍ ഞങ്ങള്‍ ഇതിനകം തന്നെ വളര്‍ച്ച നേടിത്തുടങ്ങിയിട്ടുണ്ട്. ഇതേ രീതി തന്നെ തുടര്‍ന്നും അവലംബിച്ച് മെച്ചപ്പെട്ട സാമ്പത്തിക നേട്ടമുണ്ടാക്കാനാണ് കമ്പനിയുടെ ലക്ഷ്യമെന്നും ഓയോ വ്യക്തമാക്കി.

2019 ഒക്ടോബര്‍ വരെ ആഗോളതലത്തില്‍ 2.3 മില്യണ്‍ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള ആദ്യ 3 ഹോട്ടല്‍ ബുക്കിംഗ് ആപ്പുകളില്‍ ഒന്നാണ് ഓയോ. ഇപ്പോള്‍ അത് 10 മില്യണില്‍ക്കൂടുതലാണ്. അവധിക്കാല ഓഫറുകളുടെ ഭാഗമായി സഞ്ചാരികള്‍ക്കും നഗരത്തിലെ നിവാസികള്‍ക്കുമായി 130000 വീടുകളാണ് ഓയോ ലോകത്തിലെ വിവിധ ഭാഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. 80 രാജ്യങ്ങളിലായി 800 നഗരങ്ങളിലാണ് ഓയോ സേവനങ്ങള്‍ ലഭ്യമാകുന്നത്.

Related Articles

© 2024 Financial Views. All Rights Reserved