സബ്‌സിഡി നിരക്കിലുള്ള എല്‍പിജി വിതരണത്തിന് റിലയന്‍സ് ഇന്‍ഡസ്ട്രീസിനും കേന്ദ്രസര്‍ക്കാറിന്റെ അനുമതി ലഭിച്ചേക്കും

June 12, 2019 |
|
News

                  സബ്‌സിഡി നിരക്കിലുള്ള എല്‍പിജി വിതരണത്തിന് റിലയന്‍സ് ഇന്‍ഡസ്ട്രീസിനും കേന്ദ്രസര്‍ക്കാറിന്റെ അനുമതി ലഭിച്ചേക്കും

ന്യൂഡല്‍ഹി:  കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി നിരക്കിലുള്ള പാചകവാതക വിതരണത്തിന് സ്വകാര്യ കമ്പനികള്‍ക്കും അനുമതി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്.  രാജ്യത്തെ കോര്‍പ്പറേറ്റ് ഭീമനായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് അടക്കമുള്ളവരുടെ പ്രധാന ആവശ്യമാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കാന്‍ പോകുന്നത്. രാജ്യത്ത് സബ്‌സിഡി നിരക്കില്‍ പാചകവാതകം വിതരണം ചെയ്തത് പൊതുമേഖലാ കമ്പനികള്‍ മാത്രമായിരുന്നു. അതേസമയം  സബ്‌സിഡിയോടെ സ്വകാര്യ കമ്പനികള്‍ക്ക് പാചകവാതക വിതരണാനുമതി നല്‍കുന്നതിനെ പറ്റി പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കുകയും ചെയ്തിട്ടുണ്ട്. അടുത്ത മാസം സമിതി റിപ്പോര്‍ട്ട സമര്‍പ്പിക്കുമെന്നാണ് വിവരം.

റിലയന്‍സ് പ്രധാനമായി കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തിയ ആവശ്യമായിരുന്നു സബ്‌സിഡി നിരിക്കില്‍ പാചകവാതകം വിതരണം  ചെയ്യാനുള്ള  അനുമതി. ആഗോള തലത്തില്‍ തന്നെ ഏറ്റവും വലിയ പാചകവാതക റിഫൈനറാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിനുള്ളത്. ജാംനഗറിലെ പ്ലാന്റില്‍ വന്‍തോതില്‍ പാചക വാതകം ഉത്പാപാദിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പൊതുമേഖലാ കമ്പനികള്‍ക്ക് നല്‍കി വരുന്ന സബ്‌സിഡി സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുമ്പോള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് അതിന്റെ ഗുണം ലഭിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. 

 

Related Articles

© 2024 Financial Views. All Rights Reserved