യാത്രാ വാഹനങ്ങളുടെ കയറ്റുമതില്‍ നാല് ശതമാനം വര്‍ധനവ്; കയറ്റുമതിയില്‍ റെക്കോര്‍ഡ് നേട്ടം കൊയ്ത് ഹുണ്ടായ്

October 14, 2019 |
|
Lifestyle

                  യാത്രാ വാഹനങ്ങളുടെ കയറ്റുമതില്‍ നാല് ശതമാനം വര്‍ധനവ്; കയറ്റുമതിയില്‍ റെക്കോര്‍ഡ് നേട്ടം കൊയ്ത് ഹുണ്ടായ്

ന്യൂഡല്‍ഹി: രാജ്യത്തെ യാത്രാ വാഹനങ്ങളുടെ കയറ്റുമതിയില്‍ നാല് ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഏപ്രില്‍ മുതല്‍ സെപ്റ്റബര്‍ വരെയുള്ള കാലയളവിലാണ് രാജ്യത്തെ യാത്രാ വാഹനങ്ങലുടെ കയറ്റുമതിയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെ വാഹന വില്‍പ്പനയില്‍ മാന്ദ്യം നേരിടുന്ന സാഹചര്യത്തിലാണ് കയറ്റുമതില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ രാജ്യത്തെ വിവിധ കമ്പനികള്‍ ആകെ കയറ്റിയച്ച വാഹനങ്ങളുടെ എണ്ണം ഏകദേശം 3,65,282 യൂണിറ്റ് വാഹനങ്ങളാണ്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 3,49,951 വാഹനങ്ങള്‍ മാത്രമാണ് വിദേശ രാജ്യത്തേക്ക് ആകെ കയറ്റിയച്ചത്. 

കാറുകളുടെ കയറ്റുമതിയില്‍ മാത്രം വന്‍ വര്‍ധനവാണ് ആകെ രേഖപ്പെടുത്തിയത്. ഏകദേശം 5.1 ശതമാനം വര്‍ധനവാണ് കാറുകളുടെ കയറ്റുമതിയില്‍ ആകെ രേഖപ്പെടുത്തിയിട്ടുള്ളത്. ഏകദേശം 2,86,495 യൂണിറ്റ് കാറുകളാണ് കയറ്റിയച്ചത്. അതേസമയം യൂട്‌ലിറ്റി വാഹനങ്ങളുടെ കയറ്റുമതിയില്‍ മാത്രം നേരിയ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏകദേശം 77,397 യൂണിറ്റ് വാഹനങ്ങളാണ് ആകെ കയറ്റിയച്ചത്. ഇന്ത്യന്‍ ആട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സ് പുറത്തിവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 

എന്നാല്‍ യാത്രാ വാഹനങ്ങളുടെ കയറ്റുമതിയില്‍ ഒന്നാമന്‍ ഹുണ്ടായ് മോട്ടോര്‍സ് ഇന്ത്യ ലിമിറ്റഡ് എന്ന് റിപ്പോര്‍ട്ട്. ഫോര്‍ഡിനെ പിന്തള്ളിയാണ് ഹുണ്ടായ് മോട്ടോര്‍സ് റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. നടപ്പുസാമ്പത്തിക വര്‍ഷം സൗത്ത് കൊറിയന്‍ കമ്പനി ആകെ കയറ്റിയച്ച കാറുകളുടെ എണ്ണം 1,03,300  യൂണിറ്റാണെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 19.26 ശതമാനം വര്‍ധനവാണ് കമ്പനിയുടെ വാഹന കയറ്റുമിതിയില്‍  രേഖപ്പെടുത്തിയിട്ടുള്ളത്. നിവില്‍ കമ്പനിയുടെ കയറ്റുമതി ഏറ്റവുമധികം വ്യാപിച്ചിട്ടുള്ളത് മിഡില്‍ ഈസ്റ്റ്,  ആഫ്രിക്ക, ലാറ്റിനമേരിക്ക, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണ്. 

Related Articles

© 2024 Financial Views. All Rights Reserved