പേടിഎമ്മിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷമുണ്ടായത് 3959.6 കോടിയുടെ നഷ്ടം; മുന്‍ സാമ്പത്തിക വര്‍ഷത്തെക്കാള്‍ 135 ശതമാനം വര്‍ധന; കമ്പനി വരുമാനം 3319 കോടിയായി ഉയര്‍ന്നെന്നും റിപ്പോര്‍ട്ട്

September 10, 2019 |
|
News

                  പേടിഎമ്മിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷമുണ്ടായത് 3959.6 കോടിയുടെ നഷ്ടം; മുന്‍ സാമ്പത്തിക വര്‍ഷത്തെക്കാള്‍ 135 ശതമാനം വര്‍ധന; കമ്പനി വരുമാനം 3319 കോടിയായി ഉയര്‍ന്നെന്നും റിപ്പോര്‍ട്ട്

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വാലറ്റ് ഭീമനായ പേടിഎം വന്‍ നഷ്ടം നേരിട്ടുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പ്രകാരം പേടിഎമ്മിന് 3959.6 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നോക്കിയാല്‍ 165 ശതമാനം വര്‍ധനയാണ് നഷ്ടത്തിലുണ്ടായതെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. മറ്റ് ഇ-വാലറ്റ് വമ്പന്മാരായ ഗൂഗിള്‍ പേയില്‍ നിന്നും ഫോണ്‍പേയില്‍ നിന്നും കനത്ത മത്സരമാണ് പേടിഎം നേരിടുന്നത്. 

പേടിഎമ്മിന്റെ മാതൃ കമ്പനിയായ വണ്‍97 കമ്യൂണിക്കേഷന്‍ 2019 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലുണ്ടാക്കിയ നഷ്ടം 3,959.6 കോടി രൂപയാണ്. മുന്‍ സാമ്പത്തിക വര്‍ഷമാകട്ടെ 1,490 കോടി രൂപയായിരുന്നു നഷ്ടം. കമ്പനിയുടെ വരുമാനമാകട്ടെ 3,319 കോടിയായി ഉയര്‍ന്നു. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 3,229 കോടി രൂപയായിരുന്നു.

പേടിഎം മണി, പേ ടിഎം ഫിനാന്‍ഷ്യല്‍ സര്‍വീസസ്, പേ ടിഎം എന്റര്‍ടെയ്ന്‍മെന്റ് സര്‍വീസസ് തുടങ്ങിയവ ഉള്‍പ്പെടുന്ന കമ്പനിയുടെ അറ്റനഷ്ടം 4,217 കോടി രൂപയാണ്.  100 കോടി ഡോളറില്‍ അധികമാണ് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി രാജ്യത്തെ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം വികസിപ്പിക്കുന്നതിനായി വിനിയോഗിക്കുന്നതെന്നും അടുത്ത മൂന്ന് വര്‍ഷങ്ങള്‍ഡക്കുള്ളില്‍ 300 കോടി ഡോളര്‍ ഇതിനായി നിക്ഷേപിക്കും എന്നും പേടിഎം അധികൃതര്‍ വ്യക്തമാക്കി.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved