പിസ എക്‌സ്പ്രസും അടച്ചുപൂട്ടാനൊരുങ്ങുന്നു; ബ്രിട്ടനിലെ പിസ വിപണനക്കാരന്‍ കോടികള്‍ ഉണ്ടാക്കിയെങ്കിലും ദരിദ്രനായി മരിച്ചതിന്റെ ഓര്‍മകള്‍

October 08, 2019 |
|
News

                  പിസ എക്‌സ്പ്രസും അടച്ചുപൂട്ടാനൊരുങ്ങുന്നു;  ബ്രിട്ടനിലെ പിസ വിപണനക്കാരന്‍ കോടികള്‍ ഉണ്ടാക്കിയെങ്കിലും ദരിദ്രനായി മരിച്ചതിന്റെ ഓര്‍മകള്‍

ലണ്ടന്‍: യുകെ ഹൈസ്ട്രീറ്റിലെ ജനപ്രിയ ഫുഡ് ചെയിനായ പി എക്‌സ്പ്രസ് അടച്ച് പൂട്ടലിന്റെ വക്കിലെത്തിയെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇതിനെ തുടര്‍ന്ന് പിസ എക്‌സ്പ്രസിന്റെ ആരാധകരായ ഉപഭോക്താക്കള്‍ കമ്പനിയെ രക്ഷിക്കുന്നതിനായി കടകളിലേക്ക് കൂട്ടത്തോടെ ഒഴുകിയെത്തി. പിസ വിപണനക്കാരന്‍ കോടികള്‍ ഉണ്ടാക്കിയെങ്കിലും ദരിദ്രനായി മരിച്ചതിന്റെ ഓര്‍മകള്‍ ഇത്തരത്തില്‍ പൂര്‍ത്തിയാവുകയാണ്.2014ല്‍ ചൈനിസ് പ്രൈവറ്റി ഇക്യുറ്റി ഫേമായ ഹണി കാപിറ്റല്‍ പിസ എക്‌സ്പ്രസിനെ അക്വയേര്‍ഡ് ചെയ്തിരുന്നു. 655 ബില്യണ്‍ പൗണ്ടിന്റെ കടത്തിലായ പിസ എക്‌സ്പ്രസിനെ രക്ഷിക്കുന്നതിനുള്ള നിര്‍ണായകമായ ചര്‍ച്ചകള്‍ ഹണി കാപിറ്റല്‍ നടത്തി വരുന്നുണ്ട്.

വര്‍ധിച്ച് വരുന്ന നടത്തിപ്പ് ചെലവുകളും യുകെയില്‍ കച്ചവടം നടത്താനുള്ള ബുദ്ധിമുട്ടുകളും മൂലമാണ് കമ്പനി നഷ്ടത്തിയാലി കടം കയറിയിരിക്കുന്നത്. പിസ എക്‌സ്പ്രസ് അടച്ച് പൂട്ടിയാല്‍ 14,000 പേര്‍ക്കായിരിക്കും തൊഴില്‍ നഷ്ടമുണ്ടാകുന്നത്. ഹൈ സ്ട്രീറ്റില്‍ നിന്നും ജാമി ഇറ്റാലിയന്‍ അടച്ച് പൂട്ടിപ്പോയി മാസങ്ങള്‍ തികയുന്നതിന് മുമ്പാണ് മറ്റരൊരു ജനപ്രിയ ബ്രാന്‍ഡായ പിസ എക്‌സ്പ്രസിനും താഴിടല്‍ ഭീഷണിയുയര്‍ന്നിരിക്കുന്നത്.തങ്ങളുടെ പ്രിയപ്പെട്ട പിസ എക്‌സ്പ്രസ് അടച്ച് പൂട്ടാന്‍ പോകുന്നുവെന്ന വാര്‍ത്തയറിഞ്ഞ് ഉത്കണ്ഠാകുലരായ ആയിരക്കണക്കിന് കസ്റ്റമേര്‍സാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്.

തുടര്‍ന്ന് നിരവധി പേര്‍ പിസ് എക്‌സ്പ്രസ് റസ്റ്റോറന്റുകളിലേക്ക് കുതിച്ചെത്തുകയും ചെയ്തിരുന്നു.ഇത്തരത്തില്‍ ഒരുമിച്ച് പര്‍ച്ചേസ് ചെയ്താല്‍ കമ്പനിയുടെ വരുമാനം വര്‍ധിച്ച് നഷ്ടത്തില്‍ നിന്നും കരകയറ്റാമെന്ന പ്രതീക്ഷയോടെയായിരുന്നു ആരാധകര്‍ ഒഴുകിയെത്തിയിരുന്നത്.തങ്ങള്‍ വളരെക്കാലമായി പിസ എക്‌സ്പ്രസിന്റെ ആരാധകരും ആസ്വാദകരുമാണെന്നും അത് ഒരിക്കലും അടച്ച് പൂട്ടരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും അതിന് വേണ്ടതെല്ലാം തങ്ങളാലാവുന്ന വിധത്തില്‍ ചെയ്യുമെന്നുമാണ് നിരവധി കസ്റ്റമര്‍മാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.കമ്പനി നിലവിലെ സാഹര്യത്തില്‍ ഒരു കമ്പനി വളണ്ടറി അഗ്രിമെന്റി(സിവിഎ)നെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും അടച്ച് പൂട്ടലിന്റെ വക്കിലെത്തിയിരിക്കുന്നുവെന്നുമാണ് ഈ സാഹചര്യവുമായി വളരെ അടുത്ത ബന്ധമുള്ള ഉറവിടങ്ങള്‍ വെളിപ്പെടുത്തുന്നത്.

33 മില്യണില്‍ നിന്നും പരമദരിദ്രനായി ഒരു മരണം; പിസ എക്‌സ്പ്രസ് സ്ഥാപന്‍ പീറ്റര്‍ ബോയ്‌സോട്ട് ഒരു ദുരന്തകഥ

കമ്പനിയുടെ സ്ഥാപനായിരുന്നു പീറ്റര്‍ ബോയ്‌സോട്ട് 1993ല്‍ പിസ എക്‌സ്പ്രസിനെ 33 മില്യണ്‍ പൗണ്ടിന് വിറ്റിരുന്നു. എന്നാല്‍ തന്റെ എല്ലാ പണവും നഷ്ടപ്പെട്ട് പരിമദരിദ്രനായിട്ടായിരുന്നു അദ്ദേഹം കഴിഞ്ഞ വര്‍ഷം മരിച്ചത്. പിസ എക്‌സ്പ്രസ് അടച്ച് പൂട്ടുക കൂടി ചെയ്യുന്നതോടെ ആ ദുരന്തകഥ പൂര്‍ത്തിയാവുകയാണ്.തന്റെ 89ാം വയസിലായിരുന്നു കഴിഞ്ഞ ഡിസംബറില്‍ അദ്ദേഹം നരകയാതനകള്‍ അനുഭവിച്ച് മരിച്ചത്.തന്റെ കടബാധ്യതകള്‍ തീര്‍ത്തപ്പോഴേക്കും ബോയ്‌സോട്ട് പാപ്പരായിത്തീരുകയായിരുന്നു.നിരവധി ബിസിനസ് ഡീലുകളിലൂടെയായിരുന്നു ബോയ്‌സോട്ടിന്റെ സമ്പത്തെല്ലാം നഷ്ടപ്പെട്ടിരുന്നത്.ബ്രിട്ടനില്‍ വിശ്വസനീയമായ രീതിയിലും ആസ്വാദ്യകരമായ രീതിയിലുമുള്ള പിസ വിറ്റ് ബോയ്‌സോട്ട് മില്യണുകള്‍ സമ്പാദിച്ചെങ്കിലും അവസാന കാലത്ത് അതൊന്നും അദ്ദേഹത്തിന് പ്രയോജനപ്പെടാതെ പോവുകയായിരുന്നു.

മരിച്ചതിന് ശേഷം അദ്ദേഹത്തിന്റെ എസ്റ്റേറ്റിന് മൊത്തം 45,000 പൗണ്ട് ടാക്‌സ് ബില്‍ അടക്കേണ്ടിയിരുന്നുവെന്നും അതിന് പുറമെ ഫ്യൂണറല്‍ ചെലവുകളും നിയമഫീസുകള്‍, മറ്റ് കടങ്ങള്‍ തുടങ്ങിയവ ഏറെയുണ്ടായിരുന്നുവെന്നുമാണ് സഹോദരിയായ ക്ലെമെന്റിനെ അല്ലെന്‍ പറയുന്നത്. ഏറെ പ്രതിസന്ധികള്‍ നേരിട്ടിരുന്ന തന്റെ പ്രാദേശിക ഫുട്‌ബോള്‍ ക്ലബായ പീറ്റര്‍ബറോ യുണൈറ്റഡില്‍ പണം നിക്ഷേപിക്കുകയും അതിനെ ഏറ്റെടുക്കുകയും ചെയ്തതിലൂടെയും ഒരു തിയേറ്ററും ആര്‍ട്ട് ഗ്യാലറികളും , ഹോട്ടലും വാങ്ങിയതിലൂടെ വന്‍ തോതില്‍ പണം നഷ്ടപ്പെട്ടിരുന്നു.

Related Articles

© 2024 Financial Views. All Rights Reserved