പിഎം കിസാന്‍ പെന്‍ഷന്‍ സ്‌കീമിന് കര്‍ഷകര്‍ 100 രൂപ പ്രതിമാസം അടയ്ക്കണം

June 15, 2019 |
|
Investments

                  പിഎം കിസാന്‍ പെന്‍ഷന്‍ സ്‌കീമിന് കര്‍ഷകര്‍ 100 രൂപ പ്രതിമാസം അടയ്ക്കണം

ന്യൂഡല്‍ഹി: കര്‍ഷകര്‍ പ്രതിമാസം 100 രൂപയടക്കണമെന്ന നിര്‍ദേശമാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. പ്രധാന്‍ മന്ത്രി കിസാന്‍ പെന്‍ഷന്‍ യോജനയ്ക്ക് കീഴിലുള്ള കര്‍ ഷകര്‍ ഓരോ മാസവും 100 രൂപ അടയ്ക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. 60 വയസിന് ശേഷം കര്‍ഷകര്‍ക്കുള്ള 3000 രൂപയ്ക്ക് വേണ്ടിയുള്ള പ്രതിസമാസ പെന്‍ഷന്‍ തുകയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ 100 രൂപ അടയ്ക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുള്ളത്. 

രാജ്യത്തെ അഞ്ച് കോടി വരുന്ന കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. കര്‍ഷകരില്‍ നിന്ന് 100 രൂപ ഈടാക്കിയാലും ഇതിന്റെ ഗുണം കര്‍ഷകര്‍ക്ക് തന്നെയാണ് ലഭ്യമാവുകയെന്നതാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. രാജ്യത്ത് പെന്‍ഷന്‍ സ്‌കീം നടപ്പിലാക്കാനായി ഭീമമായ തുകയാണ് കേന്ദ്രസര്‍ക്കാറിന് കണ്ടെത്തേണ്ടി വരുന്നത്. പെന്‍ഷന്‍ സ്‌കീമിനായി കേന്ദ്രസര്‍ക്കറിന് വര്‍ഷത്തില്‍ 10,774.45 കോടി രൂപയോളം അധിക ചിലവുണ്ടെന്നാണ് കപറയുന്നത്. 

അതേസമയം രാജ്യത്തെ എല്ലാ കര്‍ഷകര്‍ക്കും 6000 രൂപ ഉറപ്പുവരുത്തുന്ന പിഎം കിസാന്‍ പദ്ധതിക്ക് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ പദ്ധതി നടപ്പിലാക്കാന്‍ പോകുന്നത്. രാജ്യത്തെ 18 നും 40 വയസ്സിനും ഇടയില്‍ പ്രായം വരുന്ന കര്‍ഷകരെയാണ് ഉള്‍പ്പെടുത്തുക. പദ്ധതിയുടെ ഗുണം കര്‍ഷകരിലേക്ക് എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ട്. പദ്ധതിയുടെ ഗുണം സര്‍ക്കാര്‍ എത്തിക്കുക എല്‍ഐസി വഴിയാണ്.

 

Related Articles

© 2024 Financial Views. All Rights Reserved