പ്രധാന്‍ മന്ത്രി കിസ്സാന്‍ സമ്മാന്‍ പദ്ധതിയുടെ 9-ാം ഗഡു വിതരണത്തിന് തുടക്കമായി

August 09, 2021 |
|
News

                  പ്രധാന്‍ മന്ത്രി കിസ്സാന്‍ സമ്മാന്‍ പദ്ധതിയുടെ 9-ാം ഗഡു വിതരണത്തിന് തുടക്കമായി

പ്രധാന്‍ മന്ത്രി കിസ്സാന്‍ സമ്മാന്‍ നിധി (പിഎം കിസ്സാന്‍) പദ്ധതിയുടെ 9-ാം ഗഡു വിതരണം ഇന്ന് 12.30ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി നിര്‍വഹിച്ചു. രാജ്യത്തെ കര്‍ഷകര്‍ക്കുള്ള പ്രതിവര്‍ഷ ധനസഹായ പദ്ധതിയാണ് പിഎം കിസ്സാന്‍ സമ്മാന്‍ നിധി. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു ഗഢു വിതരണം നടത്തിയത്. രാജ്യത്തെ അഭിസംബോധന ചെയ്യുന്നതോടൊപ്പം പ്രധാന്‍ മന്ത്രി കിസ്സാന്‍ സമ്മാന്‍ നിധി ഗുണഭോക്താക്കളോട് പ്രധാന മന്ത്രി ആശയ വിനിമയം നടത്തുകയും ചെയ്തു.
 
രാജ്യത്തെ അര്‍ഹരായ 9.75 കോടി കര്‍ഷക കുടുംബങ്ങള്‍ക്ക് 19,500 കോടി രൂപയിലേറെയാണ് പദ്ധതിയ്ക്ക് കീഴില്‍ കൈമാറ്റം ചെയ്യുന്നതെന്ന് പ്രധാന മന്ത്രി പറഞ്ഞു. 2021 മെയ് മാസത്തിലായിരുന്നു പിഎം കിസ്സാന്‍ സമ്മാന്‍ നിധിയുടെ എട്ടാം ഗഡു പ്രധാന മന്ത്രി വിതരണം ചെയ്തത്. 9 കോടി കര്‍ഷക കുടുംബങ്ങള്‍ക്കാണ് അന്ന് പിഎം കിസ്സാന്‍ പദ്ധതി ഗഢു വിതരണം ചെയ്തത്.

2018 ഡിസംബര്‍ 1നാണ് രാജ്യത്തെ കര്‍ഷകര്‍ക്ക് സാമ്പത്തീത സഹായം ഉറപ്പു നല്‍കുന്ന പിഎം കിസ്സാന്‍ സമ്മാന്‍ നിധി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. ചെറുകിട കര്‍ഷകര്‍ക്കാണ് സര്‍ക്കാറിന്റെ ഈ സാമ്പത്തീക സഹായം ലഭിക്കുക. പദ്ധതിയ്ക്ക് കീഴില്‍ 1 വര്‍ഷം ആകെ 6,000 രൂപ സര്‍ക്കാര്‍ സാമ്പത്തീക സഹായമായി നേരിട്ട് കര്‍ഷകര്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്. 75,000 കോടി രൂപയാണ് പദ്ധതിയ്ക്കായി വകയിരുത്തിയിരിക്കുന്നത്. രാജ്യത്തെ 125 മില്യണ്‍ കര്‍ഷകരെ പദ്ധതിയുടെ ഗുണഭോക്താക്കളാക്കുവാനാണ് കേന്ദ്ര സര്‍ക്കാറിന്റെ ലക്ഷ്യം.

പദ്ധതി പ്രകാരം അതാത് സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര ഭരണ പ്രദേശ ഭറണകര്‍ത്താക്കളുമാണ് അര്‍ഹരായ കര്‍ഷക കുടുംബങ്ങളെ കണ്ടെത്തുന്നത്. അര്‍ഹരായ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് പദ്ധതി തുക നേരിട്ട്് സര്‍ക്കാര്‍ നിക്ഷേപിക്കുകയാണ് ചെയ്യുക. മൂന്ന് തുല്യ ഗഢുക്കളായാണ് ഈ തുക വിതരണം ചെയ്യുക. 2000 രൂപയുടെ മൂന്ന് ഗഡുക്കളായി ഓരോ വര്‍ഷവും ഗുണഭോക്താക്കളായ കര്‍ഷകര്‍ക്ക് 6,000 രൂപ വീതം ലഭിക്കും.

രാജ്യത്തെ കര്‍ഷകര്‍ക്കായുള്ള കേന്ദ്ര സര്‍ക്കാറിന്റെ ധന സഹായ പദ്ധതിയായ പിഎം കിസ്സാന്‍ 2018 ഡിസംബര്‍ 1നാണ് അവതരിപ്പിക്കപ്പെട്ടത്. ഈ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് ഓരോ വര്‍ഷവും 6,000 രൂപ വീതം സാമ്പത്തീക സഹായമായി കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്യും. മൂന്ന് തുല്യ ഗഢുക്കളായാണ് ഈ തുക വിതരണം ചെയ്യുക. 2,000 രൂപയുടെ മൂന്ന് ഗഡുക്കളായി ഓരോ വര്‍ഷവും ഗുണഭോക്താക്കളായ കര്‍ഷകര്‍ക്ക് 6,000 രൂപ വീതം ലഭിക്കും. കര്‍ഷകരുടെ പേരിലുള്ള ബാങ്ക് അക്കണ്ടുകളിലേക്ക് സര്‍ക്കാര്‍ നേരിട്ട് തുക കൈമാറുകയാണ് ചെയ്യുക.

പണം അക്കൗണ്ടിലെത്തിയോ ഇല്ലയോ, തങ്ങളുടെ 9-ാം ഗഡു തുകയുടെ സ്റ്റാറ്റസ് എന്താണ് എന്നത് കര്‍ഷകന് ഓണ്‍ലൈനായി പരിശോധിക്കുവാന്‍ സാധിക്കും. ഇതിനായി പിഎം കിസ്സാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് പരിശോധിക്കേണ്ടത്. മൊബൈല്‍ മൊബൈല്‍ അപ്ലിക്കേഷന്‍ വഴിയും പിഎം കിസ്സാന്‍ ഉപയോക്താക്കള്‍ക്ക് ഗഡുക്കളുടെ സ്റ്റാറ്റസ് അറിയുവാന്‍ സാധിക്കും.

Related Articles

© 2024 Financial Views. All Rights Reserved