പിഎം കിസാന്‍ പദ്ധതി: 8.5 കോടി കര്‍ഷകര്‍ക്ക് 17,000 കോടി രൂപ

August 10, 2020 |
|
News

                  പിഎം കിസാന്‍ പദ്ധതി: 8.5 കോടി കര്‍ഷകര്‍ക്ക് 17,000 കോടി രൂപ

പ്രധാനമന്ത്രി നരേന്ദ്ര മോദി പി.എം കിസാന്‍ പദ്ധതി പ്രകാരം ആറാം ഗഡു ധനസഹായം വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രഖ്യാപിച്ചു. പിഎം-കിസാന്‍ സമ്മാന്‍ നിധി പ്രകാരം പദ്ധതിയുടെ ആറാം ഗഡു 17,000 കോടി ഒരൊറ്റ ക്ലിക്കിലൂടെ 8.5 കോടി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചു. പിഎം കിസാന്‍ പദ്ധതി പ്രകാരം 14 കോടി കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ വീചം മൂന്ന് തുല്യ ഗഡുക്കളായാണ് സര്‍ക്കാര്‍ നല്‍കുന്നത്.

നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം വഴി തുക നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് മാറ്റുന്നത്. ഇടനിലക്കാരോ കമ്മീഷനോ ഇല്ലാതെ നേരിട്ട് തുക കര്‍ഷകരിലേക്കാണ് പോകുന്നത്. പദ്ധതിയുടെ ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെടുന്നതിനാല്‍ താന്‍ സംതൃപ്തനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 2018 ഡിസംബര്‍ 1 ന് ആരംഭിച്ച പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജ (പിഎം-കിസാന്‍) പദ്ധതി ഇതിനകം തന്നെ 50000 രൂപയുടെ നേരിട്ടുള്ള ക്യാഷ് ബെനിഫിറ്റ് നല്‍കിയിട്ടുണ്ട്.

9.9 കോടിയിലധികം കര്‍ഷകര്‍ക്ക് ഇതുവരെ 75,000 കോടി രൂപ ലഭിച്ചു കഴിഞ്ഞു. ഇത് അവരുടെ കാര്‍ഷിക ആവശ്യങ്ങള്‍ നിറവേറ്റാനും അവരുടെ കുടുംബത്തെ സഹായിക്കാനും പ്രാപ്തമാക്കി. കൃഷിക്കാര്‍ക്ക് ഫണ്ടുകള്‍ ആധാര്‍ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറുന്നതിലൂടെ സമാനതകളില്ലാത്ത വേഗതയിലാണ് പിഎം-കിസാന്‍ പദ്ധതി നടപ്പാക്കുന്നത്. കൊവിഡ് -19 മഹാമാരി സമയത്ത് കര്‍ഷകരെ സഹായിക്കുന്നതിനും ഈ പദ്ധതി നിര്‍ണായകമാണ്. ലോക്ക്ഡൗണ്‍ കാലയളവില്‍ കര്‍ഷകരെ സഹായിക്കുന്നതിനായി ഏകദേശം 22,000 കോടി രൂപ നല്‍കിയിരുന്നു.

കാര്‍ഷിക സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, കര്‍ഷക ഗ്രൂപ്പുകള്‍ എന്നിവയ്ക്കായി കാര്‍ഷിക ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിന്റെ കീഴില്‍ ഒരു ലക്ഷം കോടി രൂപ ധനസഹായവും പ്രധാനമന്ത്രി മോദി ആരംഭിച്ചു. കാര്‍ഷിക ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിന് കീഴില്‍ ഒരു ലക്ഷം കോടി രൂപയുടെ കേന്ദ്ര പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ മാസം അംഗീകാരം നല്‍കിയിരുന്നു. വിളവെടുപ്പിനു ശേഷമുള്ള മാനേജ്‌മെന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍, കമ്മ്യൂണിറ്റി ഫാര്‍മിംഗ് ആസ്തികളായ കോള്‍ഡ് സ്റ്റോറേജ്, കളക്ഷന്‍ സെന്ററുകള്‍ എന്നിവ സൃഷ്ടിക്കുന്നതിന് ഫണ്ട് ഉത്തേജനം നല്‍കും.

ഈ പദ്ധതികള്‍ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ മൂല്യം നേടാന്‍ സഹായിക്കും. കാരണം അവര്‍ക്ക് ഉയര്‍ന്ന വിലയ്ക്ക് സംഭരിക്കാനും വില്‍ക്കാനും പാഴാക്കല്‍ കുറയ്ക്കാനും പ്രോസസ്സിംഗും മൂല്യവര്‍ദ്ധനവും വര്‍ദ്ധിപ്പിക്കാനും കഴിയുംമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved