പിഎംസി ബാങ്കില്‍ നടന്ന തട്ടിപ്പിന്ന് കൂട്ടുനിന്നത് ജോയ് തോമസെന്ന് മുന്‍ ചെയര്‍മാന്‍; വാര്യം സിങ് ഒക്ടോബര്‍ 9 വരെ കസ്റ്റഡിയില്‍

October 07, 2019 |
|
News

                  പിഎംസി ബാങ്കില്‍ നടന്ന തട്ടിപ്പിന്ന് കൂട്ടുനിന്നത് ജോയ് തോമസെന്ന് മുന്‍ ചെയര്‍മാന്‍; വാര്യം സിങ് ഒക്ടോബര്‍ 9 വരെ കസ്റ്റഡിയില്‍

മുംബൈ: പഞ്ചാബ് ആന്‍ഡ് മാഹാരാഷ്ട്ര കോ-ഓപ്പറേറ്റീവ് ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുതിയ വാര്‍ത്തകളാണ് പുറത്തുവരുന്നത്. തട്ടിപ്പിന് കൂട്ടുനിന്നതും, ക്രമക്കേടുകള്‍ മറച്ചുവെച്ചതും മുന്‍ മാനേജിങ് ഡയറക്ടര്‍ ജോയ് തോമസാണെന്ന് ബാങ്കിന്റെ മുന്‍ ചെയര്‍മാന്‍ വാര്യം സിങ് കോടതിയില്‍ ബോധിപ്പിച്ചു. വാര്യം സിങിനെ ഈ മാസം 9 വരെ കോടതി റിമാന്‍ഡ് ചെയ്തു. അതേസമയം ജോയ് തോമസിനെതിരെ ഗുരുതരമായ ആരോപണണാണ് ഇപ്പോഴും നിലനില്‍ക്കകുന്നത്. മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൂടുതല്‍ തെളിവുകള്‍ ഇതിനകം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. 

അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് നേരത്തേ ജോയ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് ഒളിവിലായിരുന്ന ഇയാളെ കഴിഞ്ഞദിവസമാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്നും കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അടിസ്ഥാന സൗകര്യ വികസന-റിയല്‍ എസ്റ്റേറ്റ് രംഗത്തുള്ള എച്ച്ഡിഐഎല്ലിനു നിയമം ലംഘിച്ച് വായ്പ അനുവദിച്ചതില്‍ എനിക്ക് പങ്കില്ലെന്നും ബാങ്ക് മുന്‍ മാനേജിങ് ഡയറക്ടര്‍ ജോയ് തോമസിനാണ് ഇതിന്റെ പൂര്‍ണ ഉത്തരവാദിത്യമെന്നും വാര്യം സിങ് കോടതിയില്‍ ഇതിനകം ബോധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

പി.എം.സി. ബാങ്ക് വായ്പ നല്‍കിയ നിര്‍മ്മാണക്കമ്പനിയായ എച്ച്.ഡി.ഐ.എല്ലിന്റെ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ രാകേഷ് വാധാവന്റെയും മാനേജിങ് ഡയറക്ടര്‍ സാരംഗ് വാധാവന്റെയും പേരില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തതിനുപിന്നാലെയാണ് ജോയ് തോമസിന്റെ അറസ്റ്റ്. പി.എം.സി. ബാങ്ക് വായ്പയുടെ 75 ശതമാനവും എച്ച്.ഡി.ഐ.എല്ലിനാണ് നല്‍കിയിരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ ജോയ് തോമസ് തന്നെ റിസര്‍വ് ബാങ്കിനെ അറിയിച്ചിട്ടുണ്ട്. തിരിച്ചടവുമുടങ്ങി വായ്പകള്‍ നിഷ്‌ക്രിയ ആസ്തിയായെങ്കിലും 21,049 വ്യാജ അക്കൗണ്ടുകളുണ്ടാക്കി 2008 മുതല്‍ ഇക്കാര്യം ബാങ്ക് ഓഡിറ്റര്‍മാരുടെയും ആര്‍.ബി.ഐ.യുടെയും മുന്നില്‍നിന്ന് മറച്ചുവെക്കുകയായിരുന്നു.

എച്ച്.ഡി.ഐ.എല്ലിന് നല്‍കിയ 4335 കോടി രൂപയുടെ വായ്പ മൂന്നുവര്‍ഷമായി തിരിച്ചടവ് മുടങ്ങിയിട്ടും നിഷ്‌ക്രിയ ആസ്തിയാക്കി മാറ്റാതിരുന്നതാണ് ആര്‍.ബി.ഐയുടെ നടപടികളിലേക്ക് നീങ്ങിയത്. കോര്‍ ബാങ്കിങ് സംവിധാനത്തില്‍ ഉള്‍പ്പെടുത്താത്ത 21,049 വ്യാജ അക്കൗണ്ടുകള്‍ വഴി ഈ വായ്പയുടെ വിവരങ്ങള്‍ ബാങ്ക് ഓഡിറ്റര്‍മാരില്‍നിന്ന് മറച്ചുവെച്ചു. കമ്പനിയുടെ 3500 കോടി രൂപ വിലവരുന്ന ആസ്തികള്‍ മരവിപ്പിച്ചിട്ടുമുണ്ട്.

Related Articles

© 2024 Financial Views. All Rights Reserved