വൈദ്യുത വാഹന രംഗത്തേക്ക് പോര്‍ഷെയും; ആഡംബര ഇവിയായ ടയ്കന്‍ വാഹന ഭീമന്‍ ടെസ്ലയ്ക്ക് ഭീഷണിയാകുമെന്ന് സൂചന; ഫോര്‍ ഡോര്‍ സെഡാന് പ്രാരംഭവില 1,50,000 ഡോളര്‍

September 06, 2019 |
|
Lifestyle

                  വൈദ്യുത വാഹന രംഗത്തേക്ക് പോര്‍ഷെയും; ആഡംബര ഇവിയായ ടയ്കന്‍ വാഹന ഭീമന്‍ ടെസ്ലയ്ക്ക് ഭീഷണിയാകുമെന്ന് സൂചന; ഫോര്‍ ഡോര്‍ സെഡാന് പ്രാരംഭവില 1,50,000 ഡോളര്‍

ആഗോള തലത്തില്‍ വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന വേളയിലാണ് ആഡംബര വാഹന കമ്പനിയായ പോര്‍ഷെയും തങ്ങളുടെ പുത്തന്‍ ഇവി നിരത്തിലിറക്കുന്നത്. ടയ്കന്‍ എന്നതാണ് പോര്‍ഷെയുടെ ആഡംബരക്കാറിന്റെ പേര്. കഴിഞ്ഞ നാലു വര്‍ഷമായി തങ്ങള്‍ ആഡംബര കാര്‍ ഇറക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. ടയ്കന്‍ നിരത്തിലിറങ്ങുന്നതോടെ ടെസ്ലയുടെ പുത്തന്‍ മോഡലുകള്‍ക്ക് ഭീഷണിയായേക്കുമെന്നും സൂചനയുണ്ട്. 

ടയ്കന്‍ ടര്‍ബോ, ടയ്കന്‍ ടര്‍ബോ എസ് എന്നീ രണ്ട് മോഡലുകളാണുള്ളത്. ഇവയുടെ വില യഥാക്രമം 150,900 ഡോളറും 185,000 ഡോളറുമാണ്. ഫോര്‍ ഡോര്‍ സെഡാനായിട്ടാകും ഇവയെത്തുക. രണ്ടും ഓള്‍-വീല്‍ ഡ്രൈവ് വാഹനങ്ങളാണ്. പൂജ്യത്തില്‍ നിന്ന് 60 മൈല്‍ വേഗതയിലെത്താന്‍ മൂന്ന് സെക്കന്‍ഡോ അതിന് താഴെയോ മതി.

ഒറ്റ ചാര്‍ജില്‍ 450 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ലിഥിയം അയണ്‍ ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 93MW  ബാറ്ററിയാണ് ഇവയുടേത്. കുറച്ചുകൂടി പവര്‍ കുറഞ്ഞ റെയര്‍-വീല്‍ ഡ്രൈവ്, ക്രോസോവര്‍ വേരിയന്റുകള്‍ പോര്‍ഷെ പതിയെ വിപണിയിലെത്തിക്കുമെന്നാണ് സൂചന. 

സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കി വൈദ്യുത വാഹനങ്ങള്‍ക്കുള്ള ബാറ്ററി സ്വയം നിര്‍മ്മിക്കാന്‍ ഇന്ത്യ ഇപ്പോള്‍ നീക്കങ്ങള്‍ നടത്തുകയാണ്. പോളിമര്‍ സാങ്കേതിക വിദ്യയുള്ള ബാറ്ററികള്‍ വരുന്നതോടെ ചൈനീസ് ലിഥിയം ബാറ്ററിയോട് വൈകാതെ തന്നെ ഗുഡ്ബൈ പറയാം. നിലവില്‍ ചൈന അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും ലിഥിയം- കോബാള്‍ട്ട് എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ബാറ്ററികളാണ് ഇറക്കുമതി ചെയ്യുന്നത്. ബോളീവിയ, അര്‍ജന്റീന ചിലെ എന്നീ രാജ്യങ്ങളിലെ ചൈനീസ് ഉടമസ്ഥതയിലുള്ള ലിഥിയം മൈനുകളില്‍ വന്‍ ഇളവുകള്‍ നേടുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ നീക്കം.

ബാറ്ററി വിതരണ രംഗത്തെ ചൂഷണ സാധ്യതകളില്‍ ഇന്ത്യ അകപ്പെട്ട് പോകാതിരിക്കുന്നതിനാണ് നീക്കമെന്നാണ് സൂചന.  രാജ്യത്തെ ഒട്ടുമിക്ക വൈദ്യുത വാഹനങ്ങളും ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ബാറ്ററികളിലാണ് ഓടുന്നത്. നിലവില്‍ ഒരു ലിഥിയം അയണ്‍ ബാറ്ററിക്ക് വൈദ്യുത വാഹനത്തിന്റെ 40 ശതമാനം വിലവരും. 

വൈദ്യുത വാഹനങ്ങളുടെ ഏറ്റവും പ്രധാന ഘടകമായ സ്റ്റോറേജ് ബാറ്ററിയുടെ നിര്‍മാണം അടുത്ത വര്‍ഷത്തോടെ ആഗോളതലത്തില്‍ വന്‍തോതില്‍ പ്രതിബന്ധം നേരിട്ടേക്കുമെന്നും  ഇവയുടെ നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത ലോഹങ്ങളായ ലിഥിയം, കൊബാള്‍ട്ട്, നിക്കല്‍ എന്നിവയുടെ ലഭ്യത 2020 മധ്യത്തോടെ ആവശ്യത്തിന് മതിയാകില്ലെന്നും ഊര്‍ജ മേഖലയിലെ ഗവേഷണ സ്ഥാപനമായ വുഡ് മക്കെന്‍സിയുടെ പുതിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിരുന്നു.

Related Articles

© 2024 Financial Views. All Rights Reserved