കൊച്ചിയില്‍ ഇന്‍ക്യുസ്‌പേസിന്റെ ആദ്യ ശാഖ തുറന്നു

November 12, 2019 |
|
News

                  കൊച്ചിയില്‍ ഇന്‍ക്യുസ്‌പേസിന്റെ ആദ്യ ശാഖ തുറന്നു

കൊച്ചി: പ്രീമിയം കോ വര്‍ക്കിങ് ബ്രാന്റായ  ഇന്‍ക്യുസ്‌പേസ് കൊച്ചിയില്‍ ആദ്യ ശാഖ തുറന്നു. ഒബ്‌റോണ്‍ മാളിലാണ് ശാഖ പ്രവര്‍ത്തനം തുടങ്ങിയത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെയര്‍ഫീല്‍ഡ് ബൈ മാരിയറ്റുമായി ഇന്‍ക്യുസ്‌പേസ് കരാറൊപ്പിട്ടിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ വിജയകരമായി മുമ്പോട്ട് പോകുന്ന കമ്പനി ദക്ഷിണേന്ത്യയില്‍ എത്തുന്നത് ആദ്യമായാണ്.

20000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കോ-വര്‍ക്കിങ് സ്‌പേസാണ് ഒബ്‌റോണില്‍ തുടങ്ങിയത്. അഞ്ഞൂറില്‍പരം സീറ്റുകളും ക്യുബിക്കുകളും കോണ്‍ഫറന്‍സ്് മുറികളുമൊക്കെ ഇതില്‍ഉള്‍പ്പെടുന്നു. കേരളത്തില്‍ ആകെ 60000 ചതുരശ്രഅടി വിസ്തൃതിയുള്ള സൗകര്യങ്ങള്‍ക്കാണ് കമ്പനി കരാറൊപ്പിട്ടിട്ടുണ്ട്. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ്,ഒബ്‌റോണ്‍ മാള്‍ എന്നിവിടങ്ങളിലും തിരുവനന്തപുരത്തുമായി ആണിത്.

തിരുവനന്തപുരത്തെ കോ-വര്‍ക്കിങ് സെന്റര്‍ 2020ന് ഉദ്ഘാടനം ചെയ്യുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. രാജ്യത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന കോ വര്‍ക്കിങ് ബ്രാന്റുകളിലൊന്നാണ് ഇന്‍ക്യുസ്‌പേസ്. മൂന്ന് വര്‍ഷത്തിനകം മൂന്ന് ചതുരശ്ര അടി വിസ്തീര്‍ണമുള്ള  പതിനാല് വര്‍ക്കിങ് സ്‌പേസുകളാണ് ഈ ബ്രാന്റിനുള്ളത്. നിലവില്‍ ഫ്‌ളിപ്പ്കാര്‍ട്ട്,ഫോണ്‍പേ,ബൈജൂസ് തുടങ്ങി പ്രമുഖ കമ്പനികളൊക്കെ ഇവരുടെ ഉപഭോക്താക്കളാണ്.

Read more topics: # incuespace, # co working space,

Related Articles

© 2024 Financial Views. All Rights Reserved