നിക്ഷേപ മേഖലയില്‍ തളര്‍ച്ച ശക്തം;രണ്ടാം പാദത്തിലെ കണക്കുകള്‍ വ്യക്തമാക്കുന്നത് ഇങ്ങനെ

December 02, 2019 |
|
News

                  നിക്ഷേപ മേഖലയില്‍ തളര്‍ച്ച ശക്തം;രണ്ടാം പാദത്തിലെ കണക്കുകള്‍ വ്യക്തമാക്കുന്നത് ഇങ്ങനെ

ന്യഡല്‍ഹി: രാജ്യത്തെ നിക്ഷേപ വളര്‍ച്ചയില്‍ ഭീമമായ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. രാജ്യത്തെ മൊത്ത മൂലധന രൂപീകരണത്തിലെ നിക്ഷേപത്തില്‍ (ജിഇസിഎഫ്) നടപ്പുവര്‍ഷത്തിലെ രണ്ടാം പാദങ്ങള്‍ക്കിടയില്‍ 19 പാദങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്കെത്തിയെതായി കണക്കുകളിലൂടെ  വ്യക്തമാക്കുന്നു. ജൂലൈ-സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ നിക്ഷേപം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍  വിവിധ പദ്ധതികള്‍ നടപ്പിലാക്കിയിട്ടും തിരിച്ചടി തന്നെയാണ് ഉണ്ടായിട്ടുള്ളത്.  

രണ്ടാം പാദത്തില്‍ (ജിഎഫ്‌സിഎഫ്) വളര്‍ച്ചയില്‍ ഒരു ശതമാനം വളര്‍ച്ച മാത്രമാണ് ആകെ പ്രകടമായിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം മൊത്ത മൂലധന രൂപീകരണത്തില്‍ മുന്‍വര്‍ഷം ഇതേകാലയളവില്‍ 4.04 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചിരുന്നു.  കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കി കൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 

ജിഎഫ്‌സിഫ് വളര്‍ച്ച ഇന്ത്യയുടെ ആഭ്യന്തര ഉത്പ്പാദനത്തിന്റെ വളര്‍ച്ചയില്‍ മൊത്തം 27.8 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അതേസമയം  മുന്‍വര്‍ഷം ഇതേകാലയളവില്‍ 29.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ്  കണക്കുകള്‍ പ്രകാരം ചൂണ്ടിക്കാട്ടുന്നത്.സര്‍ക്കാര്‍ ചിലവുകള്‍ നടപ്പുവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ വര്‍ധിച്ചിട്ടുണ്ടെ്ന്നാണ് കണക്കുകള്‍ വഴി ചൂണ്ടിക്കാട്ടുന്നത്. നടപ്പുവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ സര്‍ക്കാറിന്റെ ഉപഭോഗ ചിലവ്  15.3 ശതമാനത്തോളം വര്‍ധിച്ചു.  

എന്നാല്‍ സ്മ്പദ് വ്യവസ്ഥയിലെ ഉപഭോഗ മേഖലയില്‍ രൂപപ്പെട്ട തളര്‍ച്ചയാണ് ഇടിവിന്റെ പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍. വളര്‍ച്ചാ നിരക്ക് നടപ്പുവര്‍ഷത്തിലെ രണ്ടാം പാദത്തില്‍  4.5 ശതമാനത്തിലേക്ക് ചുരുങ്ങിയതാണ് ഈ കണക്കുകള്‍ വഴി നമുക്ക് തുറന്നുകാട്ടുന്നത്. രാജ്യത്തെ വിവിധ ഉപഭോഗ മേഖലയില്‍ രൂപപ്പെട്ട  തളര്‍ച്ചയാണ് ജിഎഫ്ശിഎഫ് മേഖലയില്‍ ഇടിവ് രൂപപ്പെടാന്‍ കാരണം.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved