യുവാക്കള്‍ക്ക് ജോലി നല്‍കൂ,സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉത്തേജനമാകും: രഘുറാം രാജന്‍

January 14, 2020 |
|
News

                  യുവാക്കള്‍ക്ക് ജോലി നല്‍കൂ,സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉത്തേജനമാകും: രഘുറാം രാജന്‍

ദില്ലി: സാമ്പത്തിക വളര്‍ച്ചയില്‍ പ്രശനങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ കാര്യമായ മാറ്റം കൊണ്ടുവന്നാല്‍ മാത്രമേ യുവാക്കളായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കുകയുള്ളൂവെന്ന് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍  രഘുറാം രാജന്‍. സാമ്പത്തികമേഖലയില്‍ ഉണര്‍വുണ്ടാകേണ്ട സൂചനങ്ങള്‍ കാണുന്നുണ്ട്. കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്നത് ഉത്തേജനമാകും. അഞ്ച് ശതമാനം വളര്‍ച്ചാ നിരക്ക് ഇന്ത്യയെ സംബന്ധിച്ച് അപര്യാപ്തമാണ്. തൊഴില്‍ അവസരങ്ങള്‍ തേടുന്ന നിരവധി യുവാക്കളാണ് നമുക്ക് ചുറ്റുമുള്‌ലത്. അവര്‍ക്കെല്ലാം ജോലി നല്‍കേണ്ടതുണ്ട്. തൊഴിലവസരങ്ങള്‍ കേന്ദ്രീകരിച്ചാണ് സാമ്പത്തികമേഖലയുടെ വളര്‍ച്ചയെന്നും അദേഹം അഭിപ്രായപ്പെട്ടു.

2019 നവംബര്‍ മാസത്തില്‍ രാജ്യത്തെ വ്യാവസായിക ഉല്‍പ്പാദനം അപ്രതീക്ഷിത വളര്‍ച്ച കൈവരിച്ചിരുന്നു. വ്യാവസായിക പ്രവര്‍ത്തനം ,വാഹന വില്‍പ്പന,ബാങ്ക് വായ്പ എന്നീ മേഖലകളില്‍ എല്ലാം 2019ന്റെ അവസാനത്തോടെ വളര്‍ച്ച പ്രകടമായതായാണ് വിദഗ്ധരുടെ നിരീക്ഷണം. എന്നാല്‍ ധനകാര്യമേഖലയിലെ പ്രശ്‌നങ്ങള്‍,കോര്‍പ്പറേറ്റ് വരുമാനത്തിലെ ഇടിവ് എന്നിവ മൂലം തൊഴിലവസരങ്ങള്‍ കാര്യമായി സൃഷ്ടിക്കപ്പെട്ടില്ല. ധനകമ്മി വര്‍ധിക്കുന്നതിന് ഇടയിലും ചിലവിടല്‍ വര്‍ധിപ്പിച്ച് വളര്‍ച്ചാ നിരക്ക് ഉയര്‍ത്താന്‍ സാധിക്കുമെന്നും വരാനിരിക്കുന്ന ബജറ്റില്‍ ഇതിനായി ധനമന്ത്രി ശ്രദ്ധിക്കേണ്ടതുണ്ടെന്നും രാജന്‍ പറഞ്ഞു.

 

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved