ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് രണ്ട് കോടി രൂപ പിഴ ചുമത്തി റിസര്‍വ് ബാങ്ക്; കാരണം ഇതാണ്

March 01, 2021 |
|
News

                  ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് രണ്ട് കോടി രൂപ പിഴ ചുമത്തി  റിസര്‍വ് ബാങ്ക്; കാരണം ഇതാണ്

ന്യൂഡല്‍ഹി: ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് രണ്ട് കോടി രൂപ പിഴ ചുമത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. തട്ടിപ്പ് തരംതിരിക്കലിനുള്ള നിര്‍ദേശങ്ങല്‍ പാലിക്കാതിരിക്കല്‍, റിപ്പോര്‍ട്ടിങ്ങിലെ വീഴ്ച തുടങ്ങിയ കാര്യങ്ങള്‍ക്കാണ് പിഴ ചുമത്തിയത്. റിസര്‍വ് ബാങ്കിന്റെ നിര്‍ദേശങ്ങളിലെ ചില വ്യവസ്ഥകള്‍ ലംഘിക്കല്‍ അല്ലെങ്കില്‍ പാലിക്കാതിരിക്കല്‍ എന്ന കുറ്റത്തിന് ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് രണ്ട് കോടി രൂപ പിഴ ചുമത്തിയെന്നാണ് 2021 ഫെബ്രുവരി 25 ന് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നത്.

വാണിജ്യ ബാങ്കുകളിലെ കണ്‍കറന്റ് ഓഡിറ്റ് സിസ്റ്റം, ഉപഭോക്തൃ പരാതികള്‍ വെളിപ്പെടുത്തല്‍, എടിഎം ഇടപാടുകള്‍ കാരണം അനുരഞ്ജനം ചെയ്യാത്ത ബാലന്‍സ്, മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ) മേഖല - അഡ്വാന്‍സ് പുനഃസംഘടന എന്നിവയില്‍ ബാങ്ക് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതായാണ് കണ്ടെത്തല്‍. 1949 ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് പ്രകാരം റിസര്‍വ് ബാങ്കിന്റെ നിക്ഷിപ്ത അധികാരങ്ങള്‍ വിനിയോഗിക്കുന്നതിനാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

റെഗുലേറ്ററി കംപ്ലയിന്‍സിലെ അപാകതകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ നടപടി, ഇത് ഉപഭോക്താക്കളുമായി ബാങ്ക് ഏര്‍പ്പെടുത്തിയ ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ സാധുത വ്യക്തമാക്കാന്‍ ഉദ്ദേശിച്ചുള്ളതല്ലെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. 2018 മാര്‍ച്ച് 31 മുതല്‍ 2019 മാര്‍ച്ച് 31 വരെയുള്ള ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് നിയമപരമായ പരിശോധന നടത്തിയെന്നും നിയമലംഘനങ്ങള്‍ വെളിപ്പെടുത്തിയത് റിസ്‌ക് അസസ്‌മെന്റ് റിപ്പോര്‍ട്ടുകള്‍ (ആര്‍ആര്‍എസ്) ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പിഴ ചുമത്താതിരിക്കാന്‍ ബാങ്കിന് ആര്‍ ബി ഐ കാരണം കാണിക്കല്‍ നോട്ടീസും അയച്ചിരുന്നു. നോട്ടീസുകള്‍ക്കുള്ള ബാങ്കിന്റെ മറുപടികള്‍, വ്യക്തിഗത ഹിയറിംഗിലെ മറുപടി, അധികമായി സമര്‍പ്പിച്ച രേഖ പരിശോധിക്കല്‍ എന്നിവ പരിഗണിച്ച ശേഷം, റിസര്‍വ് ബാങ്ക് നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്നതായതിനാല്‍ പിഴ ചുമത്താന്‍ തീരുമാനിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടി പറയുന്നു.

Related Articles

© 2024 Financial Views. All Rights Reserved