ഡാറ്റ പ്രാദേശികവത്കരിക്കുന്ന തീരുമാനത്തില്‍ നിന്ന് ആര്‍ബിഐ പിന്നോട്ടുപോകില്ല

June 27, 2019 |
|
Banking

                  ഡാറ്റ പ്രാദേശികവത്കരിക്കുന്ന തീരുമാനത്തില്‍ നിന്ന് ആര്‍ബിഐ പിന്നോട്ടുപോകില്ല

ന്യൂഡല്‍ഹി: ഡാറ്റാ പ്രാദേശികവത്കരിക്കുന്ന തീരുമാനത്തില്‍ നിന്ന് ആര്‍ബിഐ പിന്നോട്ടു പോകില്ല.  തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വിദേശ പേമെന്റ് സ്ഥാപനങ്ങള്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കണമെന്നും, വിവരങ്ങള്‍ ഇന്ത്യയില്‍ നിന്നും പുറത്തുപോകരുതെന്നുമാണ് ആര്‍ബിഐ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. പേമെന്റ് ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്ത്യക്ക് പുറത്തേക്ക് സൂക്ഷിക്കുന്ന കമ്പനികള്‍ ഡാറ്റാ പ്രാദേശികവത്കരിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നാണ് ആര്‍ബിഐ പറയുന്നത്. 2018 ഏപ്രില്‍ മാസത്തില്‍ പുറത്തിറക്കിയ സര്‍ക്കുലറുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ആര്‍ബിഐ ഇത്തരമൊരു തീരുമാനം ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. 

അതേസമയം ഇന്ത്യയില്‍ പേമെന്റ്  ഇടപാടുകള്‍ സൂക്ഷിക്കുന്നതിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നാണ് വിവിധ കമ്പനികള്‍ നല്‍കുന്ന വിശദീകരണം. വിദേശ രാജ്യങ്ങളില്‍ നടക്കുന്ന പേമെന്റ് ഇടപാടുകള്‍ ഇന്ത്യയിലേക്ക് 24 മണിക്കൂറിനകം കൈമാറ്റം ചെയ്യപ്പെടാനും വിദേശത്ത് സൂക്ഷിച്ചിരിക്കുന്ന വിവരങ്ങള്‍ നീക്കം ചെയ്യാനും ആര്‍ബിഐയുടെ ഉത്തരവിലൂടെ വ്യക്തമാക്കുന്നു. ഉപഭോക്താക്കളുടെ വിവരങ്ങള്‍ രാജ്യത്തിന് പുറത്തുസൂക്ഷിക്കുന്നത് ഗൗരവത്തിലെടുത്തിരിക്കുകയാണ് ആര്‍ബിഐ. വ്യക്തികളുടെ പാന്‍ നമ്പര്‍, ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇമെയ്ല്‍ എന്നിവ വിദേശത്ത് സൂക്ഷിക്കരുതെന്നാണ് ആര്‍ബിഐ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. 

 

 

Related Articles

© 2024 Financial Views. All Rights Reserved