ആര്‍ബിഐ കേന്ദ്രസര്‍ക്കാറിന്റെ സമ്മര്‍ദ്ദത്തിന് കീഴടങ്ങുന്നു; ആര്‍ബിഐയുടെ ലാഭവിഹിതത്തിന്റെ ഒരു പങ്ക് കേന്ദ്രസര്‍ക്കാറിന് നല്‍കാന്‍ ധാരണ

January 08, 2019 |
|
Banking

                  ആര്‍ബിഐ കേന്ദ്രസര്‍ക്കാറിന്റെ സമ്മര്‍ദ്ദത്തിന് കീഴടങ്ങുന്നു; ആര്‍ബിഐയുടെ ലാഭവിഹിതത്തിന്റെ ഒരു പങ്ക് കേന്ദ്രസര്‍ക്കാറിന് നല്‍കാന്‍ ധാരണ

റിസര്‍വ് ബാങ്ക് കേന്ദ്രസര്‍ക്കാറിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങുന്നുവെന്ന വാര്‍ത്തായാണ് ഇപ്പോള്‍ പരക്കുന്നത്. കരുതല്‍ ധനത്തിന്റെ ഒരു പങ്ക് കേന്ദ്രസര്‍ക്കാറിന് നല്‍കിയേക്കും. ഇതോടെ കേന്ദ്രസര്‍ക്കാറും ആര്‍ബിഐയും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് വിരാമമാകും. ആര്‍ബിഐ കേന്ദ്രസര്‍ക്കാറിന് 30000 കോടി രൂപ മുതല്‍ 40000 കോടി രൂപ വരെ നല്‍കുമെന്നാണ് സൂചന. കൂടുതല്‍ ക്ഷേമ പദ്ധതികള്‍ക്ക് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ആര്‍ബിഐയുടെ കരുതല്‍ ധനത്തിന്റെ ഒരു പങ്ക് ചോദിച്ചത്. 

അതേ സമയം ആര്‍ബിഐയുടെ കരുതല്‍ ധനം സര്‍ക്കാറിന് നല്‍കണമോ വേണ്ടയോ എന്ന് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. ഇതെല്ലാം കാറ്റില്‍ പറത്തിയാണ് ആര്‍ബിഐ ഇപ്പോള്‍ സര്‍ക്കാറിന് മുന്നില്‍ കീഴടങ്ങുന്നത്. പുതിയ ഗവര്‍ണര്‍ ശക്തികാന്ത ദാസ്് സര്‍ക്കാറിന്റെ താത്പര്യങ്ങള്‍ സംരക്ഷിച്ചുവന്നും വിലയിരുത്തപ്പെടും. 

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആര്‍ബിഐയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത് രാഷ്ട്രീയ ലക്ഷ്യം വച്ചാണെന്നാണ് ആരോപണം. ഈ മാര്‍ച്ചില്‍ തന്നെ തുക കൈമാറിയേക്കും. ഫിബ്രുവരി ഒന്നിന് സര്‍ക്കാര്‍ ഇടക്കാല ബജറ്റ്  അവതിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇടക്കാല ബജറ്റിന് ശേഷമായിരിക്കും കരുതല്‍ ധനം സംബന്ധിച്ച് ധാരണയിലെത്തുക. എന്നാല്‍ കരുതല്‍ ധനം സര്‍ക്കാറിന് പിടിച്ചു വാങ്ങാനുള്ളതല്ല എന്നാണ് വ്യവസ്ഥ. രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ഉപയോഗിക്കാനുള്ളതാണ് കരുതല്‍ ധനം. ഈ വ്യവസ്തകളെല്ലാം സര്‍ക്കാര്‍ അംഗീകരിക്കാതെയാണ് റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത്. 

തിരഞ്ഞടുപ്പിന് മുന്‍പ് സര്‍ക്കാര്‍ കൂടുതല്‍ തുക പദ്ധതികള്‍ക്കായി നീക്കിവെക്കും. കരുതല്‍ ധനത്തിന്റെ പങ്ക് സര്‍ക്കാര്‍ ചോദച്ച സാഹചര്യത്തിലാണ് ഉര്‍ജിത് പട്ടേല്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ചത്. സര്‍ക്കാറുമായി അഭിപ്രയ ഭിന്നതകളുണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍ ശ്കതികാന്ത ദാസ് ഗവര്‍ണറായതോടെ സര്‍ക്കാറിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാവുകയും ചെയ്തു. മാര്‍ച്ചില്‍ സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ ജിഡിപ്പ് നിരക്ക് 3.3 ശതമാനമാക്കാനാണ് ലക്ഷ്യം.

 

Related Articles

© 2024 Financial Views. All Rights Reserved