വരുന്നു റിയല്‍മി പുതിയ ഫീച്ചറുകള്‍ അടങ്ങിയ സ്മാര്‍ട് ഫോണ്‍; 48 മെഗാപിക്സല്‍ ക്വാഡ് കാമറ; 4 ജിബി റാമും 128 ജിബി സ്റ്റോറേജും

November 21, 2019 |
|
Lifestyle

                  വരുന്നു റിയല്‍മി പുതിയ ഫീച്ചറുകള്‍ അടങ്ങിയ സ്മാര്‍ട് ഫോണ്‍; 48 മെഗാപിക്സല്‍ ക്വാഡ് കാമറ; 4 ജിബി റാമും 128 ജിബി സ്റ്റോറേജും

ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന വിലയില്‍ വാങ്ങാവുന്ന മികച്ച ഫോണുമായി റിയല്‍ മി വിപണിയിലേക്ക്. റിയല്‍ മി 5 എസ് ആണ് താങ്ങാവുന്ന വിലയില്‍ മികച്ച സജ്ജീകരണവുമായി വിപണി കീഴടക്കാന്‍ എത്തിയിരിക്കുന്നത്. 48 മെഗാ പിക്സല്‍ ക്വാഡ് കാമറയും 4 ജിബി റാമും ഉള്ള റിയല്‍മി 5 എസ് റിയല്‍മി എക്സ് 2 പ്രോയ്‌ക്കൊപ്പമാണ് അവതരിപ്പിച്ചത്. വലിയ ബാറ്ററിയും 48 മെഗാപിക്സല്‍ ക്വാഡ് ക്യാമറയാണ് പ്രധാന ഫീച്ചര്‍. 9,999 രൂപയില്‍ താഴെ ഇന്ത്യയില്‍ വാങ്ങാന്‍ കഴിയുന്ന ഏറ്റവും വിലകുറഞ്ഞ 48 മെഗാപിക്സല്‍ ക്യാമറ ഫോണുകളില്‍ ഒന്നാണിത്.

രണ്ട് വേരിയന്റുകളാണ് റിയല്‍ മി 5 എസിനുള്ളത്. ഒന്ന് 4 ജിബി റാമും 64 ജിബി സ്റ്റോറേജും, മറ്റൊന്ന് 4 ജിബി റാമും 128 ജിബി സ്റ്റോറേജുമാണ്. അടിസ്ഥാന പതിപ്പിന് 9,999 രൂപയും ടോപ്പ് എന്‍ഡ് വേരിയന്റിന് 10,999 രൂപയുമാണ് വില. റിയല്‍മി 5 എസ് ക്രിസ്റ്റല്‍ ബ്ലൂ, ക്രസ്റ്റല്‍ പര്‍പ്പിള്‍, ക്രിസ്റ്റല്‍ റെഡ് എന്നിവയില്‍ മൂന്ന് കളര്‍ വേരിയന്റുകള്‍ വാഗ്ദാനം ചെയ്യുന്നു. റിയല്‍മി 5 എസ് നവംബര്‍ 29 ഉച്ചയ്ക്ക് 12ന് വില്‍പനയ്‌ക്കെത്തും. ഫ്ളിപ്കാര്‍ട്ട്. 

ഫീച്ചറുകള്‍

കാമറയ്ക്ക് തന്നെയാണ് പ്രധാന പ്രത്യേകത. റിയല്‍മി 5 ലെ പ്രധാന ക്യാമറയ്ക്ക് മാത്രം വലിയൊരു നവീകരണം നടത്തിയാണ് റിയല്‍മെ 5 എസ് ഇറക്കിയിരിക്കുന്നത്. 12 മെഗാപിക്സലിന്റെ പ്രധാന ക്യാമറയും 8 മെഗാപിക്സല്‍ വൈഡ് ആംഗിള്‍ ക്യാമറയും 2 മെഗാപിക്സല്‍ മാക്രോ ക്യാമറയും 2 മെഗാപിക്സല്‍ ഡെപ്ത് ക്യാമറയും അടങ്ങുന്ന ക്വാഡ് ക്യാമറയാണുള്ളത്.

റിയല്‍മെ 5 എസില്‍ 48 മെഗാപിക്സലിന്റെതാണ് പ്രധാന ക്യാമറ. വിവിധ ലൈറ്റിങ് സാഹചര്യങ്ങളില്‍ ഉപയോക്താക്കള്‍ക്ക് മികച്ച ഇമേജ് നിലവാരം ലഭിക്കുമെന്നാണ് റിയല്‍മി പറയുന്നത്. മുന്‍ ക്യാമറ 13 മെഗാപിക്സലില്‍ അതേപടി നിലനില്‍ക്കുന്നു. പ്രധാന ക്യാമറയ്ക്കായി സാംസങ് നിര്‍മ്മിച്ച 48 മെഗാപിക്സല്‍ ജിഎം 1 സെന്‍സറാണ് റിയല്‍മി ഉപയോഗിക്കുന്നത്.

റിയല്‍മി 5 എസില്‍ 6.5 ഇഞ്ച് എച്ച്ഡി + എല്‍സിഡി ഡിസ്‌പ്ലേയാണ് ലഭിക്കുക. ഡിസ്‌പ്ലേയ്ക്ക് മുന്‍വശത്ത് ഗോറില്ല ഗ്ലാസ് 3 പരിരക്ഷ. 4 ജിബി റാമുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗണ്‍ 665 ചിപ്‌സെറ്റ്. 128 ജിബിയാണ് സ്റ്റോറേജ്. മൈക്രോ എസ്ഡി കാര്‍ഡ് വഴി ഉപയോക്താക്കള്‍ക്ക് 256 ജിബി വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയും. 5000 എംഎഎച്ച് ആണ് ബാറ്ററി. ഇതോടൊപ്പം 10ണ ഫാസ്റ്റ് ചാര്‍ജിങ് സിസ്റ്റം മാത്രമേ ലഭിക്കൂ.

Related Articles

© 2024 Financial Views. All Rights Reserved