പുതിയ കമ്പനികളുടെ രജിസ്‌ട്രേഷനില്‍ റെക്കോര്‍ഡ് വര്‍ധന; ഏപ്രില്‍ മാസത്തില്‍ മാത്രം 12554 പുതിയ കമ്പനികള്‍

May 31, 2021 |
|
News

                  പുതിയ കമ്പനികളുടെ രജിസ്‌ട്രേഷനില്‍ റെക്കോര്‍ഡ് വര്‍ധന; ഏപ്രില്‍ മാസത്തില്‍ മാത്രം 12554 പുതിയ കമ്പനികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ കമ്പനികളുടെ രജിസ്‌ട്രേഷനില്‍ റെക്കോര്‍ഡ് വര്‍ധന. കൊവിഡ് മഹാമാരിക്കിടയിലും ഇന്ത്യയിലെ കോര്‍പറേറ്റ രംഗം മുന്നോട്ട് വളരുന്നതിന്റെ സൂചനയാണിത്. കൊവിഡിന്റെ രണ്ടാം തരംഗം ഏറ്റവും കൂടുതലുണ്ടായ ഏപ്രില്‍ മാസത്തില്‍ രാജ്യത്തെമ്പാടും 12554 പുതിയ കമ്പനികളാണ് രജിസ്റ്റര്‍ ചെയ്തത്.

പുതുതായി രജിസ്റ്റര്‍ ചെയ്തവയില്‍ 839 എണ്ണം ഏകാംഗ കമ്പനികളാണ്. പുതിയ കമ്പനികളുടെ ആകെ മൂലധനം 1483.41 കോടി രൂപയാണ്. കോര്‍പറേറ്റ് കാര്യ മന്ത്രാലയമാണ് കമ്പനികളുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ടുണ്ടായ പുതിയ റെക്കോര്‍ഡിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്. കൊവിഡില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ട മഹാരാഷ്ട്രയാണ് പുതിയ കമ്പനികളുടെ രജിസ്‌ട്രേഷനിലും മുന്നിലുള്ളത്. ഏപ്രില്‍ മാസത്തില്‍ 2292 കമ്പനികളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.

ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളും ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങളും രേഖപ്പെടുത്തിയ സംസ്ഥാനമാണിത്. ഏറ്റവും കൂടുതല്‍ പുതിയ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്ത മറ്റ് രണ്ട് സംസ്ഥാനങ്ങള്‍ ദില്ലിയും ഉത്തര്‍പ്രദേശുമാണ്. ദില്ലിയില്‍ 1262 പുതിയ കമ്പനികളും ഉത്തര്‍പ്രദേശില്‍ 1260 പുതിയ കമ്പനികളുമാണ് രജിസ്റ്റര്‍ ചെയ്തത്.

Related Articles

© 2024 Financial Views. All Rights Reserved