കോവിഡ്-19 ഭീതിയില്‍ കൈത്താങ്ങായി റിലയന്‍സ്; 50 ലിറ്റര്‍ ഇന്ധനം സൗജന്യമായി നല്‍കും

March 31, 2020 |
|
News

                  കോവിഡ്-19 ഭീതിയില്‍ കൈത്താങ്ങായി റിലയന്‍സ്; 50 ലിറ്റര്‍ ഇന്ധനം സൗജന്യമായി നല്‍കും

തിരുവനന്തപുരം: കോവിഡ് രോഗികളുമായി പോകുന്ന അടിയന്തര സേവന വാഹനങ്ങള്‍ക്ക് കൈ താങ്ങുമായി റിലയന്‍സ്. കേരളത്തില്‍ കോവിഡ് 19 രോഗികളെ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന അടിയന്തര സേവന വാഹനങ്ങള്‍ക്ക് ഏപ്രില്‍14സൗജന്യ ഇന്ധനം നല്‍കുമെന്നാണ് റിലയന്‍സ് അറിയിക്കുന്നത്.

സംസ്ഥാനത്തെ12 ജില്ലകളിലായുള്ള 37 റിലയന്‍സ് പെട്രോള്‍ പമ്പുകളിലാണ് ഏപ്രില്‍ 14വരെ അടിയന്തര സേവന വാഹനങ്ങള്‍ക്ക് സൗജന്യ ഇന്ധനം നല്‍കുന്നത്. ദിവസേന 50 ലിറ്റര്‍ ഇന്ധനം സൗജന്യമായി നല്‍കും. എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസാണ് സേവനം ഉദ്ഘാടനം ചെയ്തത്.ജില്ലാഭരണകൂടം, ആരോഗ്യവകുപ്പ്, പോലീസ് എന്നിവര്‍ നല്‍കിയ അംഗീകാരപത്രം ഏതു റിലയന്‍സ്പെട്രോള്‍ പമ്പിലും കാണിച്ചാല്‍ സൗജന്യ ഇന്ധനം ലഭ്യമാകുമെന്ന് റിലൈന്‍സ് അറിയിക്കുന്നു.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved