ട്രൈബര്‍ വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ കുറച്ചുകൂടി കാത്തിരിക്കൂ; ഇറങ്ങാനിരിക്കുന്ന പുതിയ പതിപ്പിന്റെ എഞ്ചിന്‍ കരുത്ത് സൂപ്പറാണ്, സവിശേഷത പുറത്തുവിട്ട് കമ്പനി

February 11, 2020 |
|
Lifestyle

                  ട്രൈബര്‍ വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ കുറച്ചുകൂടി കാത്തിരിക്കൂ; ഇറങ്ങാനിരിക്കുന്ന പുതിയ പതിപ്പിന്റെ എഞ്ചിന്‍ കരുത്ത് സൂപ്പറാണ്, സവിശേഷത പുറത്തുവിട്ട് കമ്പനി

ദില്ലി: ഓട്ടോ എക്‌സ്‌പോകളിലാണ് മികച്ച വാഹനങ്ങള്‍ ആളുകള്‍ക്ക് പരിചയപ്പെടുത്തുക. വരാനിരിക്കുന്ന പുതിയ മോഡലുകള്‍ അത്യാധുനിക ഫീച്ചറുകളോടെ ഇറങ്ങാനിരിക്കുന്ന മോഡലുകളൊക്കെ കമ്പനികള്‍ ഓട്ടോഎക്‌സ്‌പോയിലൂടെയാണ് പരിചയപ്പെടുത്തുക. അതുകൊണ്ട് തന്നെ ഇത്തരം എക്‌സ്‌പോകള്‍ക്കായി വാഹനപ്രേമികള്‍ കാത്തിരിക്കാറാണ് പതിവ്. ഇത്തവണ നടന്ന ഓട്ടോഎക്‌സ്‌പോയില്‍ റെനോ പരിചയപ്പെടുത്തിയത് ട്രൈബര്‍ എംപിവിയുടെ ഓട്ടോമാറ്റിക് പതിപ്പിനെയാണ്. കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിയ വാഹനം നല്ല മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. അതിനിടെ ഓട്ടോമാറ്റിക് പതിപ്പ് കൂടി എത്തുന്നതോടെ വില്‍പ്പന ഉയരുമെന്ന പ്രതീക്ഷയാണ് കമ്പനിക്ക്.

ട്രൈബര്‍ എംപിവിയുടെ ഓട്ടോമാറ്റിക് പതിപ്പിനെയാണ് റെനോ പരിചയപ്പെടുത്തിയത്.ഒരു പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് വാഹനം വിപണിയില്‍ എത്തുന്നത്. റെനോ-നിസ്സാന്‍ സഹകരണത്തിലാകും പുതിയ എഞ്ചിന്‍ എത്തുക. 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാകും ഈ സഹകരണത്തില്‍ വരുക. 2020 മുതല്‍ ഇന്ത്യയില്‍ റെനോ-നിസ്സാന്‍ ഉല്‍പന്നങ്ങളുടെ ഒരു ശ്രേണി പവര്‍ ചെയ്യാനാണ് ഈ യൂണിറ്റ് സജ്ജീകരിച്ചിരിക്കുന്നത്.

പുതിയ പതിപ്പിനെ അവതരിപ്പിക്കുന്നതിന് മുമ്പെ തന്നെ ഇപ്പോള്‍ വാഹനത്തിന്റെ എഞ്ചിന്‍ കരുത്ത് വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനി. ഈ എഞ്ചിന്‍ 100 bhp കരുത്ത് ഉത്പാദിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ട്രൈബറിന്റെ ഉയര്‍ന്ന വകഭേദങ്ങളില്‍ മാത്രമാകും ഈ എഞ്ചിന്‍ വിപണിയില്‍ എത്തുക.അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. അതേസമയം ഓട്ടോമാറ്റിക ഗിയര്‍ബോക്സ് ഈ എഞ്ചിനില്‍ നല്‍കുമോ എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. നിലവില്‍ 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്.ഈ എഞ്ചിന്‍ 6,250 rpm -ല്‍ 72 bhp കരുത്തും 3,500 rpm -ല്‍ 96 Nm torque  സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. വിപണിയിലെ മാന്ദ്യത്തിന് ഇടയിലും റെനോയ്ക്ക് ഇന്ത്യയില്‍ മികച്ച വില്‍പ്പന നേടിക്കൊടുത്ത മോഡലാണ് ട്രൈബര്‍.

വിപണിയില്‍ എത്തി രണ്ട് മാസം പിന്നിട്ടപ്പോള്‍ 10,000 യൂണിറ്റിന്റെ വില്‍പ്പനയാണ് വാഹനത്തിന് ലഭിച്ചത്. നാല് മീറ്റര്‍ താഴെ വലുപ്പത്തില്‍ ഏഴ് പേര്‍ക്ക് വരെ യാത്ര ചെയ്യാനാകുമെന്നതാണ് ട്രൈബറിന്റെ പ്രധാന സവിശേഷത. മോഡേണ്‍ അള്‍ട്രാ മോഡുലര്‍ രൂപമാണ് ട്രൈബറിനുള്ളത്.ഡ്യുവല്‍ ടോണ്‍ ബംബര്‍, മുന്നിലെ ട്രിപ്പില്‍ എഡ്ജ് ക്രോം ഗ്രില്‍, അതിന് നടുവിലെ വലിയ ലോഗോ, പ്രൊജക്ട് ഹെഡ്ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍ എന്നിവ മുന്‍ഭാഗത്തെ സവിശേഷതകളാണ്.കൂടുതല്‍ സ്പോര്‍ട്ടി ഭാവം തരുന്നതിനായി റൂഫ് റെയിലുകളും, ബോഡി ക്ലാഡിങും, സ്‌കിഡ് പ്ലേറ്റുകളും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. ഡ്യുവല്‍ ടോണ്‍ അഞ്ച് സ്പോക്ക് അലോയി വീലുകളാണ് വാഹനത്തില്‍ നല്‍കിയിരിക്കുന്നത്.പൂര്‍ണമായും ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് അകത്തളം ഡിസൈന്‍. ആവശ്യത്തിന് ചെറു സ്റ്റോറേജ് സ്പേസുകള്‍, പുതിയ എട്ട് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആവശ്യത്തിന് സ്ഥലസൗകര്യം എന്നിവ അകത്തളത്തിലെ സവിശേഷതകളാണ്.യാത്രക്കാരുടെ സുരക്ഷ ഉറുപ്പുവരുത്താന്‍ നാല് എയര്‍ബാഗ്, എബിഎസ്, ഇബിഡി, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, റിവേഴ്സ് ക്യാമറ, സ്പീഡ് അലര്‍ട്ട്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, എല്ലാ നിരയിലും ത്രീ പോയന്റ് സീറ്റ്ബെല്‍റ്റ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ട്രൈബറില്‍ നല്‍കിയിട്ടുണ്ട്.

 

 

Related Articles

© 2024 Financial Views. All Rights Reserved