സാംസങിന് മൂന്നാം പാദത്തില്‍ കനത്ത തിരിച്ചടി; പ്രവര്‍ത്തന ലാഭത്തില്‍ 56 ശതമാനം ഇടിവ്

October 09, 2019 |
|
News

                  സാംസങിന് മൂന്നാം പാദത്തില്‍ കനത്ത തിരിച്ചടി; പ്രവര്‍ത്തന ലാഭത്തില്‍ 56 ശതമാനം ഇടിവ്

ന്യൂഡല്‍ഹി: ആഗോള തലത്തിലെ ഇലക്ട്രോണിക്‌സ്-സ്മാര്‍ട് ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങിന്റെ ലാഭത്തില്‍ തിരിച്ചടി നേരിട്ടതായി റിപ്പോര്‍ട്ട്. കമ്പനിയുടെ പ്രവര്‍ത്തന ലാഭത്തില്‍ മൂന്നാം പാദത്തില്‍ ഭീമമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 2019-2020 സാമ്പത്തിക വര്‍ഷത്തിലവസാനിച്ച മൂന്നാം പാദത്തില്‍ സാംസങിന്റെ പ്രവര്‍ത്തന ലാഭത്തില്‍ 56 ശതമാനം ഇടിവ് രേഖപ്പെടുത്തയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. മൂന്നാം പാദത്തില്‍ 7.7 ട്രില്യണ്‍ ഓണ്‍ ലാഭം (6.4 ബില്യണ്‍ ഡോളര്‍) ആയിരുന്നു കമ്പനി ലാഭം പ്രതീക്ഷിച്ചിരുന്നത്. 

അന്താരാഷ്ട്ര വിപണിയില്‍ രൂപപ്പെട്ട ആശയ കുഴപ്പങ്ങളും, യുഎസ്-ചൈനാ വ്യാപാര തര്‍ക്കവും കാരണമാണ് സാംസങിന്റെ പ്രവര്‍ത്തന ലാഭം ചുരുങ്ങിയത്.  പ്രവര്‍ത്തന ലാഭത്തില്‍ 56.2 ശതമാനം ഇടിവാണ് ആകെ രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം ചൈനയിലടക്കം കമ്പനി ഉത്പ്പാദനം നിര്‍ത്തിവെക്കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. വിപണന രംഗത്ത് ചൈനീസ് കമ്പനികളുടെ കടന്നുകയറ്റമാണ് പ്രവര്‍ത്തന ലാഭത്തിലടക്കം കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. 

വിപണിയില്‍ മികച്ച നേട്ടം കൈവരിക്കാന്‍ സാധിക്കാത്തത് മൂലം ആഗോള തലത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ് ചൈനയിലെ നിര്‍മ്മാണ പ്ലാന്റുകള്‍ അടച്ചുപൂട്ടിയിട്ടുമുണ്ട്. യുഎസ്-ചൈനാ വ്യാപാര തര്‍ക്കവും ആഗോള തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയും മൂലം കമ്പനിക്ക് മികച്ച നേട്ടം കൊയ്യാന്‍ സാധിക്കാത്തത് മൂലമാണ് കമ്പനി ചൈനയിലെ നിര്‍മ്മാണ പ്ലാന്റുകള്‍ അടച്ചുപൂട്ടിയത്. 

ചൈനയിലെ ആഭ്യന്തര സ്മാര്‍ട് ഫോണ്‍ നിര്‍മ്മാതാക്കളുടെ വിപണി രംഗത്ത് ശക്തമായ മത്സരമാണ് സാംസങിന് തിരിച്ചടി നേരിടാന്‍ കാരണമായത്. 2019 ജൂണ്‍  മാസത്തില്‍ ഹിയൂഷിലെ കമ്പനിയുടെ നിര്‍മ്മാണ പ്ലാന്റുകള്‍ അടച്ചുപൂട്ടികയും ചെയ്തിട്ടുണ്ട്. വിപണിയില്‍ വലിയ തിരിച്ചടികള്‍ നേരിട്ടത് മൂലം കമ്പനി ഉത്പ്പാദനം വെട്ടിക്കുറച്ചും, തൊഴിലാളികളെ പിരിച്ചുവിട്ടുമുള്ള നടപടികള്‍ നേരത്തെ എടുത്തിരുന്നു. ചൈനീസ് വിപണിയില്‍  സാംസങിന്റെ പങ്ക് ഒരു ശതമാനമായി ചുരുങ്ങുകയും ചെയ്തു. അതേസമയം 2013 ല്‍ 15 ശതമാനമായിരുന്നു ഈ റെക്കോര്‍ഡ് നേട്ടം. 

ഹുവായ്, റെഡ്മി, ഓപ്പോ തുടങ്ങിയ സ്മാര്‍ട് ഫോണ്‍ കമ്പനികളുടെ മുന്നേറ്റമാണ് ചൈനയില്‍ സാംസങിന് തിരിച്ചടികള്‍ നേരിടാന്‍ കാരണമായത്. അതേസമയം ആഭ്യന്തര കമ്പനികളുടെ സ്മാര്‍ട് ഫോണുകള്‍ക്ക് വില കുരഞ്ഞതാണ് സാംസങ്ങിന് തിരിച്ചടിയായത്. സാംസങ് ജീവനക്കാരെ പിരിച്ചുവിടുന്നതോടെ ജീവനക്കാരെ ചൈനയില്‍ വിവിധ ജീവനക്കാര്‍ക്ക് തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം ചൂണ്ടിക്കാട്ടുന്നത്.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved