മൊബൈല്‍ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത; സാംസങ് എം40 ജൂണ്‍ 11ന് ഇന്ത്യന്‍ വിപണിയില്‍

June 04, 2019 |
|
Lifestyle

                  മൊബൈല്‍ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത; സാംസങ് എം40 ജൂണ്‍ 11ന് ഇന്ത്യന്‍ വിപണിയില്‍

നാല് മാസം മുന്‍പ് സാംസങ് എം  സീരിയസ് ഇന്ത്യയില്‍ എത്തിച്ചപ്പോള്‍ വിപണികള്‍ക്ക് അനുയോജ്യമായ ഫോണ്‍ എന്നാണ് നിര്‍മ്മാതാക്കള്‍ വിശേഷിപ്പിച്ചത്. ആദ്യഘട്ടത്തില്‍ എം10, എം20 എന്നീ ഫോണുകള്‍ ഇറക്കി മികച്ച അഭിപ്രായമാണ് സാംസങ്ങ് നേടിയത്. ജൂണ്‍ 11 ന് പുതിയതായി ഇറക്കുന്നത് സാംസങ്ങ് ഗ്യാലക്‌സി എം40 ആണ്. 

ഗ്യാലക്‌സി എം40 32 എംപി പിന്‍ ക്യാമറയുമായാണ് എത്തുന്നത്. ഈ ഫോണ്‍ ഏതാണ്ട് 20,000 രൂപയാണ് വില വരുന്നത്. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സ്‌ക്രീന്‍ ആണ് ഈ ഫോണിനുള്ളത്. സ്‌ക്രീന്‍ റെസല്യൂഷന്‍ 2340ത1080 ആണ്.  സ്‌ക്രീന്‍ സാംസങ്ങിന്റെ ഇന്‍ഫിനിറ്റി ഒ ഡിസ്‌പ്ലേ മോഡില്‍ ആയിരിക്കും. ക്യൂവല്‍കോം സ്‌നാപ്ഡ്രാഗണ്‍  675 ആയിരിക്കും ഫോണിന്റെ ചിപ്പ് സെറ്റ്. 6ജിബി റാം ശേഷിയാണ് ഫോണിനുണ്ടാകുക. 128 ജിബിയാണ് ഇന്റേണല്‍ സ്റ്റോറേജ്.

3,5000 എംഎഎച്ചായിരിക്കും ഫോണിന്റെ ബാറ്ററി ശേഷി. ആന്‍ഡ്രോയ്ഡ് 9.0 പൈ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ജൂണ്‍ 11ന് ഇറങ്ങുന്ന ഫോണ്‍ ഓണ്‍ലൈനായി ആമസോണിലൂടെയും, സാംസങ്ങ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെയും ലഭിക്കും. 

 

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved