സാംസങ്ങിന്റെ പുതിയ പതിപ്പ് വന്നു; 2020ല്‍ വിപണിയിലെത്തുന്ന ഗ്യാലക്‌സി എസ്-11ല്‍ 108 എംപി സെന്‍സര്‍; ഫോ്‌ട്ടോഗ്രാഫിയില്‍ വന്‍ സാധ്യതകള്‍

November 23, 2019 |
|
Lifestyle

                  സാംസങ്ങിന്റെ പുതിയ പതിപ്പ് വന്നു;  2020ല്‍ വിപണിയിലെത്തുന്ന ഗ്യാലക്‌സി എസ്-11ല്‍ 108 എംപി സെന്‍സര്‍; ഫോ്‌ട്ടോഗ്രാഫിയില്‍ വന്‍ സാധ്യതകള്‍

സാംസങിന്റെ പുതിയ പതിപ്പിന്റെ വിവരങ്ങള്‍ പുറത്തുവന്നു. ക്യാമറയില്‍ വന്‍ അത്ഭുതങ്ങള്‍ ഒളിപ്പിച്ച് ടെക്ക് ഭീമന്‍ സാംസങ് ഗ്യാലക്‌സിയുടെ പുതിയ പതിപ്പ് വരുന്നു. 2020-ല്‍ വിപണിയിലെത്തുന്ന ഗ്യാലക്‌സി എസ്-11ല്‍ 108 എംപി സെന്‍സറായിരിക്കുമെന്നാണ് സൂചന. ഫോട്ടോഗ്രാഫിയിലൂടെ ഉപയോക്താക്കളെ കൂടെ നിര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സാംസങ് കൂടിയ സെന്‍സര്‍ പ്രയോഗിക്കുന്നതെന്ന് വ്യക്തം.

പുറകിലുള്ള ഒരു അറേയില്‍ രണ്ട് വരികളിലായി അഞ്ച് വ്യത്യസ്ത ലെന്‍സുകള്‍ വരെ ഘടിപ്പിച്ചുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്, മാത്രമല്ല ഉപകരണത്തിന്റെ പുറകുവശത്ത് മുകളില്‍ ഇടതുവശത്ത് ഓഫ്‌സെറ്റ് ചെയ്യുന്നതായി റെന്‍ഡറിംഗുകളില്‍ സജീകരിച്ചിട്ടുണ്ട്. ആ ലെന്‍സുകള്‍ കൂടുതല്‍ തെളിമയും കൂടുതല്‍ സൂം നല്‍കുമെന്ന് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു, ഒപ്പം ഡെപ്ത് സെന്‍സിങ്, വൈഡ് ആംഗിള്‍ പതിപ്പുകള്‍ എന്നിവ ഉള്‍പ്പെടുത്തിലേക്കാമെന്നും ഈ റിപ്പോര്‍ട്ടിലുണ്ട്.

ഗ്യാലക്സി എസ് 11 ഈ വര്‍ഷം ആദ്യം അവതരിപ്പിച്ച 108 എംപി ഐസോസെല്‍ ബ്രൈറ്റ് എച്ച്എംഎക്സ് സെന്‍സര്‍ ഉപയോഗിക്കില്ലെന്നും പകരം നവീകരിച്ച രണ്ടാം തലമുറ സെന്‍സര്‍ ഉപയോഗിക്കുമെന്നും പ്രശസ്ത ലീക്ക്സ്റ്റര്‍ ഐസ് യൂണിവേഴ്‌സ് നേരത്തെ അവകാശപ്പെട്ടിരുന്നു.

വരാനിരിക്കുന്ന സാംസങ് ഗ്യാലക്‌സി എസ് 11 സ്മാര്‍ട് ഫോണ്‍ മൂന്ന് സ്‌ക്രീന്‍ വലുപ്പങ്ങളില്‍ ലഭ്യമാകും - 6.7, 6.4, 6.2 ഇഞ്ച്. എല്ലാ സ്‌പോര്‍ട്‌സ് കര്‍വ് എഡ്ജ് ഡിസ്‌പ്ലേകളിലും ആകെ അഞ്ച് വകഭേദങ്ങള്‍ ഉണ്ടെന്നും ഇവാന്‍ ബ്ലാസ് അവകാശപ്പെട്ടു.

കണക്റ്റിവിറ്റിയുടെ ഭാഗമായി, സ്മാര്‍ട് ഫോണിന്റെ രണ്ട് ചെറിയ വകഭേദങ്ങള്‍ 5ജി, 4ജി എന്നിവയില്‍ വരും. അതേസമയം ഏറ്റവും വലിയ 6.7 ഇഞ്ച് വേരിയന്റില്‍ 5ജി മാത്രമായിരിക്കും.അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് 2020 ഫെബ്രുവരി മൂന്നാം വാരത്തില്‍ ഗ്യാലക്‌സി എസ് 11 എത്തുമെന്നും ലോഞ്ച് ഇവന്റ് സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടക്കുമെന്നും പറയപ്പെടുന്നു. ബ്രൈറ്റ് എച്ച്എംഎക്‌സ് എന്നു പേരിട്ടിരിക്കുന്ന 108 എംപി സെന്‍സര്‍ നിര്‍മ്മാണത്തിനായി ഷവോമിയുമായി സാംസങ് കൈകോര്‍ക്കുന്നതായും വിവരമുണ്ട്. ഷവോമിയുടെ എംഐ സിസി9 പ്രോ (ഇന്റര്‍നാഷണല്‍ ബ്രാന്റിങ്: ഷവോമി നോട്ട് 10) എന്ന സ്മാര്‍ട്ട് ഫോണാണ് ആദ്യമായി 108 എംപി സെന്‍സര്‍ ഉപയോഗിക്കുന്നത്.

Related Articles

© 2024 Financial Views. All Rights Reserved