ഇന്ത്യന്‍ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ഇന്‍ഡസ് ഒഎസ് ഉള്‍പ്പെടെ മൂന്നു സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപവുമായി സാംസങ് വെഞ്ച്വര്‍

July 13, 2019 |
|
Lifestyle

                  ഇന്ത്യന്‍ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ഇന്‍ഡസ് ഒഎസ് ഉള്‍പ്പെടെ മൂന്നു സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപവുമായി സാംസങ് വെഞ്ച്വര്‍

ഇന്ത്യന്‍ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ഇന്‍ഡസ് ഒഎസ് ഉള്‍പ്പെടെ മൂന്നു സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപവുമായി സാംസങ് വെഞ്ച്വര്‍. 85 ലക്ഷം ഡോളറാണ് ഇന്‍ഡസ് ഒഎസില്‍ സാംസങ് നിക്ഷേപിച്ചിരിക്കുന്നത്. ഇതോടെ ഇന്‍ഡസ് ഒഎസിന്റെ 20 ശതമാനം ഓഹരികളും സാംസങ്ങിന്റെ കയ്യിലായി. സാംസങ് വെഞ്ച്വറിന്റെ ഇന്ത്യയിലെ ആദ്യനിക്ഷേപമാണിത്. 

ഓപണ്‍സോഴ്‌സ് ആന്‍ഡ്രോയ്ഡ് അധിഷ്ഠിതമായി ഇന്ത്യന്‍ ഭാഷകള്‍ക്കും പ്രാദേശിക ആപ്പുകള്‍ക്കും പ്രാമുഖ്യം നല്‍കി വികസിപ്പിച്ചെടുത്ത സ്വതന്ത്ര ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റമാണ് ഇന്‍ഡസ് ഒഎസ്. മൈക്രോമാക്‌സ്, ജിയോണി, ഇന്റെക്‌സ്, കാര്‍ബണ്‍ തുടങ്ങിയ ഇന്ത്യന്‍ കമ്പനികളെല്ലാം ഇന്‍ഡസ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയ്ഡ് ഫോണുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡുമായി ഇതിനു ബന്ധമൊന്നുമില്ല.

ഗൂഗിളിന്റെ വിലക്കിനെ തുടര്‍ന്ന് ഹെങ്‌മെങ് എന്ന പേരില്‍ വാവെയ് സ്വന്തമായി ആന്‍ഡ്രോയ്ഡ് വികസിപ്പിച്ചെടുത്ത സാഹചര്യത്തിലാണ് ഇന്ത്യയില്‍ നിന്നുള്ള ആന്‍ഡ്രോയ്ഡ് സ്റ്റാര്‍ട്ടപ്പില്‍ സാംസങ് വെഞ്ച്വര്‍ നിക്ഷേപം നടത്തിയിരിക്കുന്നത് എന്നതു ശ്രദ്ധേയമാണ്. ഈ വര്‍ഷം ഇന്‍ഡസ് ഒഎസുമായി സഹകരിച്ച് സാംസങ് ഗ്യാലക്‌സി ആപ്പ്‌സ്റ്റോര്‍ നവീകരിച്ചിരുന്നു. ഈ സഹകരണത്തിന്റെ തുടര്‍ച്ചയായാണ് നിക്ഷേപം. 

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളുമായി സഹകരിച്ച് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ നടത്തിയും ഡവലപര്‍മാര്‍ക്കു വേണ്ട പുതിയ കിറ്റുകള്‍ നല്‍കിയും ഇന്‍ഡസ് ഒഎസിനു കൂടുതല്‍ പ്രാദേശികമുഖം നല്‍കുമെന്ന് കമ്പനി സിഇഒ രാകേഷ് ദേശ്മുഖ് പറഞ്ഞു. 

സ്പീച്ച് ടെക്‌നോളജി സ്റ്റാര്‍ട്ടപ് ആയ ഗ്‌നാനി എഐ, ഐഒടി സ്റ്റാര്‍ട്ടപ് ആയ സില്‍വന്‍ ഇന്നൊവേഷന്‍ ലാബ്‌സ് എന്നിവയാണ് സാംസങ് വെഞ്ച്വര്‍ നിക്ഷേപം നടത്തിയ മറ്റുള്ളവ.

Related Articles

© 2024 Financial Views. All Rights Reserved