ഗ്രീന്‍ഷൂ ഓപ്ഷനിലൂടെ സൗദി അരാംകോ വിറ്റഴിച്ചത് 450 മില്യണ്‍ ഓഹരികള്‍; പശ്ചിമേഷ്യയില്‍ രൂപപ്പെട്ട പ്രാദേശിക സംഘര്‍ഷം മൂലം കമ്പനിയുടെ മൂല്യം രണ്ട് ട്രില്യണ്‍ ഡോളറിന് താഴെ

January 13, 2020 |
|
News

         ഗ്രീന്‍ഷൂ ഓപ്ഷനിലൂടെ സൗദി അരാംകോ വിറ്റഴിച്ചത് 450 മില്യണ്‍ ഓഹരികള്‍; പശ്ചിമേഷ്യയില്‍ രൂപപ്പെട്ട പ്രാദേശിക സംഘര്‍ഷം മൂലം കമ്പനിയുടെ മൂല്യം രണ്ട് ട്രില്യണ്‍ ഡോളറിന് താഴെ

ന്യൂഡല്‍ഹി:  ലോകത്തിലേറ്റവും ലാഭമുള്ളതും, മൂല്യമുള്ളതുമായ കമ്പനികളിലൊന്നാണ് സൗദി അരാംകോ. എന്നാല്‍  സൗദി അരാംകോ ഇപ്പോള്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്.  ഗ്രീന്‍ ഷൂ ഓപ്ഷനിലൂടെ സൗദി അരാംകോ  സൗദി അരാംകോ 450 മില്യണ്‍ ഓഹരികള്‍ വിറ്റഴിച്ചിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതോടെ പ്രഥമിക ഓഹരി വില്‍പ്പനയിലൂടെ  (ഐപിഒ) വഴി സമാഹരിച്ച് കമ്പനി റെക്കോര്‍ഡ് നേട്ടം കൈവരിച്ചു.  കമ്പനി ഗ്രീന്‍ഷൂ ഓപ്ഷനിലൂടെ ആകെ ഓഹരികള്‍ വിറ്റഴിച്ചപ്പോള്‍  29.6 ബില്യണ്‍ ഡോളര്‍ സമാഹരണം നടത്താന്‍ സാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.  

2019 ഡിസംബറില്‍ പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ കമ്പനി ആകെ നിക്ഷേപകരില്‍ നിന്നും സമാഹരിച്ചത് ഏകദേശം 25.6 ബില്യണ്‍ ഡോളറാണെന്നാണ് റിപ്പോര്‍ട്ട്.  മൂന്ന് ബില്യണ്‍ ഓഹരിളണ് കമ്പനി അന്ന് വിറ്റഴിച്ച് ലോക റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്.  32 സൗദി റിയാലായിരുന്നു  അന്ന് ഓഹരി വില.  എന്നാല്‍ ഓഹരികള്‍ അധികമായി അനുവദിക്കുന്നതിലൂടെയും, ഗ്രീന്‍ ഷൂ ഓപ്ഷനിലൂടെയും കമ്പനി അധിക  ഓഹരികള്‍ വിറ്റഴിക്കുമെന്ന സൂചന നല്‍കിയിരുന്നു.  പ്രാഥമിക ഓഹരി വില്‍പ്പനയില്‍  നിക്ഷേപകര്‍  കൂടുതല്‍ ആവശ്യകതയുമായി  എത്തുമ്പോള്‍ കമ്പനികള്‍  പരിഗണിക്കുന്ന മറ്റൊരു വഴിയാണ് ഗ്രീന്‍ ഷൂ ഓപ്ഷന്‍. 

എന്നാല്‍ ബുക്ക് ബിള്‍ഡിംഗ് പ്രക്രിയയിലൂടെ സൗദി അരാംകോയുടെ ഓഹരികള്‍ക്ക് നിക്ഷേപകര്‍ക്ക് അതിയായ താത്പര്യം പ്രകടിപ്പിച്ചതായി അരാംകോ അധികൃതര്‍  വ്യക്തമാക്കി. സൗദി അരാംകോയുടെ ഓഹരി വില്‍പ്പനയിലൂടെ രണ്ട് ട്രില്യണ്‍ ഡോളര്‍ നമൂല്യം വരെ കൈവരിക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ആഗോള തലത്തില്‍ രൂപപ്പെട്ട ചില രാഷ്ട്രീയ പ്രതിസന്ധിയും, ഇറാന്‍-അമേരിക്ക സംഘര്‍ഷവും കാരണം കമ്പനിയുടെ മൂല്യം  1.87 ട്രില്യണ് ഡോളറായി ചുരുങ്ങഉകയും ചെയ്തു. 

 സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ലക്ഷ്യങ്ങള്‍ക്ക് തിരിച്ചടിയാണിത്.  ഇറാന്‍ സൗദി അരാംകോയുടെ എണ്ണ സംഭരണ ശാലയ്ക്ക് നേരെ ആക്രമണങ്ങള്‍ അഴിച്ചുവിടുമെന്ന അഭ്യൂഹങ്ങളാണ് നിക്ഷേപകരെ വലിയ തോതില്‍  അരാംകോയില്‍  നിന്ന് പിന്തിരിപ്പിച്ചത്. ജനുവരി എട്ടാം തീയതി അരാംകോ ഓഹരി വില  34 റിയാലിലാണ് വ്യാപാരം അവസാനിപ്പിച്ചത്. പിന്നീട് 35 റിയാലിലേക്കെത്തിയിരുന്നു. ഓഹരി വിലയിലുണ്ടായ ഇടിവ് മൂലം അരാംകോയുടെ മൂല്യം രണ്ട് ട്രില്യണ്‍ ഡോളറിലേക്ക് താഴെയാവുകയും ചെയ്തുവെന്നാണ് കണക്കുക.  

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved