
ന്യൂഡല്‍ഹി: ലോകത്തിലേറ്റവും ലാഭമുള്ള കമ്പനിയായ സൗദി അരാംകോയുടെ പ്രഥമ ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവന്നു. സ്വകാര്യ നിക്ഷേപകര്‍ക്ക് സൗദി അരാംകോ വില്‍ക്കുന്നത് കമ്പനിയുടെ 0.5 ശതമാനം ഓഹരികള്‍ മാത്രമാണ്. പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) ശേഷം ഒരു വര്‍ഷത്തെ ലോക്കപ്പ് കാലാവധി കഴിഞ്ഞ് മാത്രമേ തുടര്‍ ഓഹരി വില്‍പ്പന നടത്തുകയുള്ളൂവെന്ന് സൗദി അരാംകോ മുന്നോട്ടുവെച്ചിട്ടുള്ള വ്യവസ്ഥ. സ്ഥിര നിക്ഷേപകര്‍ക്ക് മാത്രം നവംബര്‍ 17 മുതല്‍ ഡിസംബര്‍ അഞ്ച് വരെ ഓഹരികള്‍ വാങ്ങാന്‍ അവസരമുണ്ടായേക്കും.
റീട്ടെയ്ല്‍ നിക്ഷേപകര്‍ക്ക് നവംബര്‍ 18 മുതല്‍ 28 വരെയുമാണ് ഓഹരികള്‍ വാങ്ങാന്‍ നിലവില്‍ അവസരമായിട്ടുള്ളത്. സൗദി അരാംകോയ്ക്ക് 1.5 ട്രില്യണ്‍ ഡോളര്‍ മൂല്യമാണ് കണക്കാക്കുന്നത്. ലോകത്തിലേറ്റവും ലാഭമുള്ള കമ്പനിയുടെ ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ നടപ്പുവര്‍ഷത്തില്‍ ഒഴുകിയെത്തിയിട്ടുണ്ട്. ഓഹരി വില്‍പ്പനയിലൂടെ രണ്ട് ട്രില്യണ്‍ യുഎസ് ഡോളര്‍ സമാഹരണണ് കമ്പനി പ്രതീക്ഷിക്കുന്നത്.
സൗദിയുടെ എണ്ണ വ്യവസായത്തില്‍ കുത്തക നിലനിര്‍ത്തിയിരുന്ന കമ്പനിയാണ് സൗദി അരാംകൊ. ഒരു ദിവസം പത്ത് മില്ല്യണ്‍ ബാരല്‍ ക്രൂഡ് ഓയില്‍ ആണ് കമ്പനി ഉത്പാദിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി സ്ഥാപനമായ അരാംകൊ ഗ്ലോബല്‍ ഡിമാന്‍ഡിന്റെ പത്ത് ശതമാനമാണ് സംഭാവന ചെയ്യുന്നത്. 2018ല്‍ സ്ഥാപനത്തിന്റെ മൊത്ത വരുമാനം 111.1 ബില്ല്യണ്‍ അണേരിക്കന്‍ ഡോളറായിരുന്നു. ഉയര്‍ന്ന ലാഭവും കുറഞ്ഞ ചിലവുമാണ് കമ്പനിക്ക് ഉള്ളത്. ഇതും ആഗോള നിക്ഷേപകരെ അരാംകോയിലെക്ക് ആകര്‍ഷിക്കുന്നു.