പേടിഎം യുപിഐ വഴി ഇനി ഐപിഒയ്ക്ക് അപേക്ഷ സമര്‍പ്പിക്കാം; സെബി അംഗീകാരം നല്‍കി

March 15, 2021 |
|
News

                  പേടിഎം യുപിഐ വഴി ഇനി ഐപിഒയ്ക്ക് അപേക്ഷ സമര്‍പ്പിക്കാം; സെബി അംഗീകാരം നല്‍കി

മുംബൈ: പേടിഎം യുപിഐ ഹാന്‍ഡില്‍ വഴി ഐപിഒയ്ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അംഗീകാരം നല്‍കി. ഐ പി ഒയ്ക്കായി വേഗതയേറിയതും തടസ്സമില്ലാത്തതുമായ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഇത് സഹായിക്കുമെന്ന് പേടിഎം പേയ്‌മെന്റ് ബാങ്ക് അറിയിച്ചു.

എന്‍പിസിഐ റിപ്പോര്‍ട്ട് അനുസരിച്ച് എല്ലാ യുപിഐ റമിറ്റര്‍ ബാങ്കുകളെയും അപേക്ഷിച്ച് പേടിഎം പേയ്‌മെന്റ് ബാങ്ക് ഏറ്റവും കുറഞ്ഞ ടെക്‌നിക്കല്‍ ഡിക്ലൈന്‍ നിരക്ക് ഉളളത് (0.02 ശതമാനം).  

ഏത് സ്റ്റോക്ക് ബ്രോക്കറിലൂടെയും മൂലധന വിപണികളില്‍ നിക്ഷേപം നടത്താന്‍ പേടിഎം യുപിഐ ഉപയോക്താക്കള്‍ക്ക് സാധിക്കും. ഐപിഒയ്ക്ക് അപേക്ഷിക്കാനും ശക്തമായ സമ്പത്ത് പോര്‍ട്ട്‌ഫോളിയോ നിര്‍മ്മിക്കാനും ഡിജിറ്റല്‍ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും കമ്പനി അറിയിച്ചു.

Read more topics: # പേടിഎം, # Paytm,

Related Articles

© 2024 Financial Views. All Rights Reserved