182 ദശലക്ഷം ടണ്‍ കല്‍ക്കരി ഉത്പാദിപ്പിക്കാന്‍ ലക്ഷ്യവുമായി എസ്ഇസിഎല്‍

April 02, 2022 |
|
News

                  182 ദശലക്ഷം ടണ്‍ കല്‍ക്കരി ഉത്പാദിപ്പിക്കാന്‍ ലക്ഷ്യവുമായി എസ്ഇസിഎല്‍

കൊല്‍ക്കത്ത: പുതിയ സാമ്പത്തിക വര്‍ഷത്തില്‍ 182 ദശലക്ഷം ടണ്‍ കല്‍ക്കരി ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായി സൗത്ത് ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ് (എസ്ഇസിഎല്‍) അറിയിച്ചു. കോള്‍ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമാണ് എസ്ഇസിഎല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (202122) 142.51 ദശലക്ഷം ടണ്‍ ഉത്പാദനം ഉണ്ടായതായി കമ്പനി വ്യക്തമാക്കി.

റെയില്‍വേ പാതകളുടെ വികസനത്തിന് 1,800 കോടി ഉള്‍പ്പെടെ, വിവിധ വിഭാഗങ്ങളിലായി മൂലധനച്ചെലവിനായി 5,200 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ എസ്ഇസിഎല്ലിന്റെ ഉത്പാദനം 182 ആയി നില നിര്‍ത്തിയിട്ടുണ്ടെന്നും അതേസമയം 280 മില്യണ്‍ ക്യൂബിക് മീറ്റര്‍ കല്‍ക്കരിയുടെ അധിക ഭാരം ഒഴിവാക്കേണ്ടതുണ്ടെന്നും കമ്പനി അറിയിച്ചു.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ദിവസം മുതല്‍ ടീമിനെ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ എസ്ഇസിഎല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പ്രേം സാഗര്‍ മിശ്ര മുന്‍കൈ എടുത്തതായി കമ്പനി വ്യക്തമാക്കി. പോയ  സാമ്പത്തിക വര്‍ഷത്തില്‍ 622 മില്യണ്‍ ടണ്‍ ഉത്പാദനമാണ് കമ്പനി കൈവരിച്ചത്. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം 700 മില്ല്യണ്‍ ടണ്‍ ഉത്പാദിപ്പിക്കാനാണ് കോള്‍ ഇന്ത്യ ലക്ഷ്യമിടുന്നത്. എസ്ഇസിഎലിന്റെ മൊത്തം ഉത്പാദനത്തിന്റെ മൂന്നിലൊന്ന് സംഭാവന ചെയ്യുന്നത് ഗെവ്റ, ദിപ്ക, കുസ്മുണ്ട എന്നീ മെഗാ പ്രദ്ധതികളാണ്. ഗവ്റ പദ്ധതിയിലൂടെ 52 ദശലക്ഷം ടണ്ണാണ് ഉത്പാദന ലക്ഷ്യമിടുന്നത്. അതേസമയം കുസ്മുണ്ടയും ദിപ്കയും യഥാക്രമം 45 ദശലക്ഷവും 38 ദശലക്ഷവും ഉത്പാദിപ്പിക്കാന്‍ പദ്ധതിയിടുന്നു.

മാന്‍ഡ് റയ്ഗര്‍ 15.5 ദശലക്ഷം ടണ്‍ ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടിട്ടുണ്ട്. 21 കല്‍ക്കരി പാടങ്ങളില് നിന്നായി 169 ദശലക്ഷം ടണ്ണും 46 ഭൂഗര്‍ഭ ഖനികളില്‍ നിന്ന് 13 ദശലക്ഷം ടണ്ണുമാണ് ഉത്പാദനം ലക്ഷ്യമിടുന്നത്. കൂടാതെ റാംപൂര്‍-ബതുര, അംബിക എന്നീ കല്‍ക്കരി പാടങ്ങളും കേത്കി ഭൂഗര്‍ഭ ഖനിയും വികസിപ്പിക്കാനും കമ്പനി പദ്ധതിയുണ്ട്. കോള്‍ ഇന്ത്യ അംഗീകരിച്ച ആദ്യത്തെ ഭൂഗര്‍ഭ പദ്ധതിയാണ് കെത്കി. ഇത് ഖനി വികസന- ഓപ്പറേറ്റര്‍ മാതൃകയില്‍ പ്രവര്‍ത്തിപ്പിക്കും.

കോവിഡ് മഹാമാരിക്കിടയിലും ഏതാണ്ട് 155.71 ദശലക്ഷം ടണ്‍ കല്‍ക്കരിയാണ് ഉപഭോക്താക്കളിലേക്കെത്തിയത്. 129.29 ദശലക്ഷം ടണ്‍ കല്‍ക്കരിയാണ് ഊര്‍ജ മേഖലയ്ക്ക് മാത്രമായി എസ്ഇസിഎല്‍ നല്‍കിയിരിക്കുന്നത്. എസ്ഇസിഎലിന്റെ രണ്ട് ഉപസ്ഥാപനങ്ങളാണ് റെയില്‍ പാത വികസനത്തിന് പ്രധാന നാഴികക്കല്ലായി മാറിയിരിക്കുന്നത്.

Related Articles

© 2024 Financial Views. All Rights Reserved